കണ്ണൂർക്ക്

67 5 56
                                    

അങ്ങനെ ഇരിക്കുമ്പോൾ ആണ് അടുത്ത ചങ്ങായി സതീശൻ aliyas ചെഗു വിളിക്കുന്നത്‌ from പറവൂർ. അവന്റെ ഡൽഹിവെറി യിലെ പണി തീരുമാനം ആയി. തിരിച്ചു luggage കൊണ്ടുവരാൻ നേരെ ഇങ്ങു പോരെ എന്ന് പറഞ്ഞു. ഞാനും ഉണ്ണിയും അപ്പോൾ ഇടമലയാർ ആണ്. പുഴയിൽ ഒരു കുളി കഴിഞ്ഞു വന്നപ്പോൾ ആണ് ചെഗു വിളിച്ചത്. അവിടെ വരെ പോകാൻ ഒരു മടിയായിരുന്നു. പിന്നെ അവന്റെ സാധനങ്ങൾ എടുക്കാനും ഉണ്ടല്ലോ. നേരെ വിട്ടു ഒരു 5 ന്.

ഉണ്ണിയാണ് വണ്ടി ഓടിച്ചിരുന്നത്. ഇടയിൽ ചെഗു വിളിച്ചു, അവൻ ഇപ്പോൾ കുഴിപ്പിള്ളി ബീച്ചിൽ ആണ്. അവിടേക്ക് പോരെ എന്ന് പറഞ്ഞു. കൂടെ നിർമൽ കൂടി  ഉണ്ട്. ഞങ്ങളുടെ കോമൺ ഫ്രണ്ട്. ഒരു ജിന്നാണ്, വല്ലപ്പോളും ആണ് കാണാൻ കിട്ടൂ. ജോലി ആയപ്പോൾ നാട് വിട്ട് ബാംഗ്ലൂർ ഒക്കെ ആയിരുന്നു. ലൊക്കേഷൻ ഇട്ടു തരാം എന്ന് പറഞ്ഞു അവൻ whatsapp ഇൽ ലിങ്ക് ഇട്ടു. അങ്ങനെ അത് നോക്കി ആലുവ വഴി പറവൂർ എത്തി .ഞങ്ങൾ വലിയ റോഡിൽ നിന്ന് ഇടുങ്ങിയ വഴി കയറി. പണി പാളിയോ എന്ന് ഞങ്ങൾക്ക് ആദ്യം തന്നെ തോന്നി. ഒടുവിൽ ലൊക്കേഷൻ എത്തുന്നിടത്തു നിന്ന് കുറച്ചു നടക്കാൻ ഉണ്ടെന്ന് കാണിച്ചു dots കൊടുത്തിട്ടുണ്ടായിരുന്നു. ഉണ്ണി വണ്ടി നിർത്തിയപ്പോൾ മുന്നിൽ കായലാണോ കടലാണോ...എന്തായാലും മൊത്തം വെള്ളം ആയിരുന്നു. ഇത് കടക്കാൻ ഗൂഗിൾ വല്ലതും വച്ചിട്ടുണ്ടോ എന്ന് നോക്കി ഉറപ്പ് വരുത്തി വണ്ടി തിരിച്ചു.

 ഇത് കടക്കാൻ ഗൂഗിൾ വല്ലതും വച്ചിട്ടുണ്ടോ എന്ന് നോക്കി ഉറപ്പ് വരുത്തി വണ്ടി തിരിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

സൈഡിൽ ഉള്ള വീട്ടിൽ നിന്ന് ഒരു ചേച്ചി ഇറങ്ങി വന്നു ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. അപ്പോളേക്കും വണ്ടി തിരിച്ചു വിട്ടു. ചെഗുവിനെ വിളിച്ചപ്പോൾ അവൻ ഇനി ഞങ്ങളുടെ അടുത്തേക്ക് വരാം എന്ന് പറഞ്ഞു.144 ഉള്ളത് കൊണ്ട് ഒത്തിരി നേരം അവിടെ നിൽക്കാൻ പറ്റില്ല. അങ്ങനെ റൂമിൽ എത്തി ഫുഡ് ഒക്കെ കഴിഞ്ഞു കുറെ സംസാരിച്ചിരുന്നു.നിർമലും ചെഗുവും അല്പം മദ്യം കഴിച്ചു കിറുങ്ങി ആണ് ഇരിപ്പ്.

കൊറോണക്കാലത്തെ പരോൾ ദിനങ്ങൾ Where stories live. Discover now