Start Action Cut

61 4 44
                                    

ഉണ്ണിയുടെ കൂടെ ഒരു ഓൺലൈൻ ചാനലിന് വേണ്ടി ചരിത്രപരമായ സ്ഥലങ്ങളെ കുറിച്ച് ഡോക്യൂമെന്ററി ചെയ്യാൻ ഉള്ള വർക്ക്‌ പിടിച്ചു. നല്ല ടൂൾസ് ഒന്നും ഞങ്ങടെ കയ്യിൽ ഇല്ല, പക്ഷെ ഉള്ളത് വച്ച് ഞങ്ങൾ സംഗതി പരമാവധി നന്നാക്കി.

ഇടമലയാർ ഇടക്കിടക്ക് പോകുന്നത് കണ്ട് അമ്മ വീട്ടിൽ ബഹളം തുടങ്ങി. എനിക്ക് അവിടെ എന്തോ ചുറ്റിക്കളി ഉണ്ടെന്ന് വരെ പറഞ്ഞു. ഒടുവിൽ ഇനി പോയാൽ കാല് തല്ലി ഓടിക്കും എന്ന് പറഞ്ഞു വിരട്ടി. പിന്നെ എല്ലാ ഞായറാഴ്ചയും മുടങ്ങാതെ പോകാൻ തുടങ്ങി. ഉച്ച വരെ ക്ലാസ്സ്‌ ഉള്ളു, അതുകൊണ്ട് ചിലപ്പോൾ ഇടദിവസങ്ങളിലും പോകുമായിരുന്നു. ആ നാട്ടുകാർക്ക് എന്റെ വണ്ടി കണ്ടാൽ മനസ്സിലാവും. ഉണ്ണിയുടെ കൂട്ടുകാരൻ എന്ന ലേബലും കിട്ടി.

അവനെ കൂട്ടി ഓരോ സ്ഥലങ്ങൾ പോയി ഷൂട്ട്‌ ചെയ്യും. പിന്നെ എഡിറ്റിംഗ് അവൻ തന്നെ ചെയ്യും. ലാപ് അവനു കൊടുത്തിട്ട് ഞാൻ മുങ്ങും. പ്രത്യക്ഷത്തിൽ ഒരു പാർട്ടൈം ജോബ് ആണെന്ന് തോന്നുമെങ്കിലും സത്യത്തിൽ ഞങ്ങൾക്ക് ഇഷ്ട്ടമുള്ള സ്ഥലം ചാനലിന്റെ ചിലവിൽ explore ചെയ്യാം. കൂടാതെ ഉണ്ണി അവന്റെ യൂട്യൂബ് ചാനലിൽ ഇടാൻ പറ്റിയ സ്ഥലങ്ങൾ ഷൂട്ട്‌ ചെയ്തു വയ്ക്കും. എപ്പോളെങ്കിലും അപ്‌ലോഡ് ചെയ്യാൻ ഒരു ഐറ്റം വേണ്ടേ... ഞാനും എന്തിനെന്നറിയാതെ കുറെ ഷൂട്ട്‌ ചെയ്തു വച്ചു. അതുപക്ഷെ ഒരു തോന്നൽ വരുമ്പോൾ കട്ട്‌ ചെയ്തു music ഒക്കെ കൊടുത്ത് ഇൻസ്റ്റയിൽ ഇടാൻ തുടങ്ങി.അങ്ങനെ മുനിയറകൾ, പുരാതന കാലത്തുള്ള കാടിന് നടുവിലുള്ള ക്ഷേത്രങ്ങൾ ഒക്കെ കണ്ടറിയാൻ തുടങ്ങി.

ആദ്യം പോയത് ക്ണാച്ചേരി തന്നെ ആയിരുന്നു. അന്ന് ഞാൻ 5ന് ആണ് രാവിലെ ഇറങ്ങിയത്(ഒരു തവണ രക്ഷപെട്ടു എന്ന് കരുതി എപ്പോളും അങ്ങനെ സംഭവിക്കില്ലല്ലോ...). ചെക്ക്പോസ്റ്റിൽ ചെന്നപ്പോൾ 5.50 ആയിരുന്നു.അവിടെ പക്ഷെ ഉറക്കം ഇരുന്ന ആൾ അല്ലാതെ ഒരു ഓഫീസർ ഉണ്ടായിരുന്നു. എന്നെക്കണ്ടപ്പോൾ എവിടെക്കാ എന്ന് ചോദിച്ചു ഇറങ്ങി വന്നു. ചക്കിമേട് പറയാതെ ഞാൻ അരീക്കസിറ്റി പറഞ്ഞു. ആദ്യം പറഞ്ഞ തുണ്ടം എന്ന സ്ഥലത്തുനിന്ന് വലത്തേക്ക് പോകുന്നത് അങ്ങോട്ടാണ്(അല്ലെങ്കിൽ തന്നെയും അരീക്കസിറ്റി ചെന്നിട്ട് ചക്കിമേട് പോകാനാണ് പ്ലാൻ. ആദ്യം പോയ വഴി ഇനി മേലാൽ ആ സമയത്തു പോകില്ല ). അവിടെ നിന്ന് കുറച്ചു ദൂരം ഇടവഴി കയറിയാൽ ചക്കിമേട് ചെല്ലാം. പക്ഷെ എന്നെ ഒറ്റയ്ക്ക് വിടാൻ പറ്റില്ല എന്നുപറഞ്ഞു പിടിച്ചു നിർത്തി. ഏതെങ്കിലും കാർ പോലെ 4 വീൽ ഉള്ള വണ്ടി വരുമ്പോൾ അവരുടെ പുറകെ പോയാൽ മതി എന്ന് പറഞ്ഞു.

കൊറോണക്കാലത്തെ പരോൾ ദിനങ്ങൾ Where stories live. Discover now