Morning Ride

99 7 29
                                    

ഈ നശിച്ച കൊറോണ കാരണം എങ്ങോട്ടും പോകാൻ പറ്റാതെ ഇരിക്കുന്ന സമയത്താണ് കഥ എഴുത്തിൽ കൂടുതൽ സമയം കളയാൻ തുടങ്ങിയത്.സെപ്റ്റംബർ മുതൽ ക്ലാസ്സ്‌ തുടങ്ങിയതുകൊണ്ട് തിങ്കൾ മുതൽ ശനിവരെ സമയം പോകുന്നതിനു പരിഹാരം ആയെന്ന് പറയാം.

              പുനലൂർ നിന്ന് ജോലി കളഞ്ഞു വന്ന ഉണ്ണിക്കുട്ടൻ ഇടമലയാർ അവന്റെ സ്വന്തം വീട്ടിൽ പോസ്റ്റാണ്. ഞാനും വിനുവും ഇടയ്ക്കൊക്കെ അവന്റെ അടുത്ത് പോകും. പിന്നെ ഒന്ന് രണ്ടു തവണ ചൊക്ര മുടി, ഇഞ്ചത്തോട്ടി ഒക്കെ പോയിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഉണ്ണിക്ക് ഒരു മോർണിംഗ് റൈഡ് പോകണം എന്ന് പറയുന്നത്. സ്ഥലം ഒന്നും വിഷയമല്ല. രാവിലെ തന്നെ ഒരു കറക്കം. എനിക്ക് രാവിലെ 10ന് ക്ലാസ്സിൽ പോകണം. എന്റെ വീട്ടിൽ നിന്ന് ഉണ്ണിയുടെ വീടെത്താൻ ഒരു മണിക്കൂർ വേണം.അവന് നാളെ തന്നെ പോകണം, ഞായർ ആകാൻ ഉള്ള ക്ഷമ ഇല്ല. ഒരു രക്ഷയും ഇല്ല എന്നപോലെ ആയപ്പോൾ മോർണിംഗ് 5 ന് അവിടെ വരാം എന്ന് പറഞ്ഞു ഞാൻ ഫോൺ വച്ചു.

            കിടക്കാൻ നേരത്താണ് ഓർക്കുന്നത്, രാവിലെ 4 ന് ഇവിടെ നിന്ന് ഇറങ്ങിയാലെ അവിടെ 5 ന് എത്തുക. പരീക്ഷക്ക്‌ പോലും ഞാൻ കഷ്ട്ടപെട്ടാണ് എണീക്കാറുള്ളത്.എങ്കിലും ചെല്ലാമെന്ന് ഏറ്റതല്ലേ... അലാറം വച്ചു ഫോൺ ലോക്ക് ചെയ്യാൻ നോക്കിയപ്പോൾ ഇൻസ്റ്റയിൽ ചങ്കൻ നാളുകൾ കൂടി ഫോട്ടോ ഇട്ടു എന്നും പറഞ്ഞു നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്... ആഹാ... ഇവനൊക്കെ ഇപ്പോളും ജീവനോടെ ഉണ്ടല്ലോ... ഒരു ലൈക്‌ കൊടുത്തു സ്ക്രോൾ ചെയ്തപ്പോൾ പിന്നെ കണ്ടത് ട്രോൾ ആണ്. എന്തിനു പറയണം കിടന്നപ്പോൾ  12 ആവാറായി.

                    പക്ഷെ എന്നെ ഞാൻ തന്നെ ഞെട്ടിച്ചു എന്ന് വേണം പറയാൻ.3.45 ന് വച്ച അലാറം 3.30 ആയപ്പോൾ എണീറ്റ് off ചെയ്തു. പക്ഷെ അരമണിക്കൂർ വേണ്ടല്ലോ റെഡി ആകാൻ എന്നോർത്തു പിന്നെയും കിടന്നു." കിടക്കല്ലേ... കിടക്കല്ലേ... " എന്ന് പല തവണ ഒരുത്തൻ ഉള്ളിൽ  ഇരുന്നു പറഞ്ഞതായിരുന്നു. പക്ഷെ കിടന്നു. പിന്നെ തുറന്നപ്പോൾ 3.55. സമയം കണ്ട ഞാൻ നേരെ പോയി മുഖം കഴുകി ജാക്കറ്റ് എടുത്തു ഡ്രെസ്സ് മാറി നേരെ അച്ഛനെ വിളിച്ചെണീപ്പിച്ചു. പോകുന്ന കാര്യം വീട്ടിൽ  പറയാൻ മറന്നുപോയി. വണ്ടി എടുക്കുമ്പോൾ ശബ്ദം കേൾക്കും. അതുകൊണ്ട് ആണ് വിളിച്ചത് എന്ന് പറഞ്ഞാൽ മതിയല്ലോ...

കൊറോണക്കാലത്തെ പരോൾ ദിനങ്ങൾ Where stories live. Discover now