To പാപ്പിനിശ്ശേരി

58 5 25
                                    

എന്നാലും ഒടുവിൽ ഞങ്ങൾ അന്ന് പോയി. ചുമ്മാ ഒന്ന് കറങ്ങി... രണ്ടിനെയും പിടിച്ചു നിർത്തി കുറെ pic എടുത്തു. ഒരു കൂളിംഗ് ഗ്ലാസ്‌ ഇല്ലാതെ പോയി. ചേച്ചി കൂളിംഗ് ഗ്ലാസ്‌ വച്ചാൽ പിന്നെ എടുക്കുന്ന pic വേറെ ലെവൽ ആണ്. കല്യാണം കേറി വീട്ടിൽ വന്നിട്ട് നടത്തിയ ഫോട്ടോ ഷൂട്ടിന്റെ അവസാനം ഞാൻ 2 കൂളിംഗ്  ഗ്ലാസ്‌ കൊണ്ടുകൊടുത്തു കുറച്ചു pics എടുത്തിരുന്നു... ചിരി ആണ് മെയിൻ...ആ ചിരി കണ്ടാൽ നമ്മൾ പിന്നെ ചിരി നിർത്തില്ല. കക്ഷിയെ ചിരിപ്പിക്കാനും വളരെ എളുപ്പം ആണ്. എന്ന് പറഞ്ഞാൽ സത്യത്തിൽ അതൊരു നല്ല വാക്കാണ്... വലിയ വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല, ഉള്ളതിൽ വളരെ സംതൃപ്തയാണ്.ഫുഡ് ആണ് മെയിൻ.

അന്ന് ഒരു കലുങ്കിന്റെ മുകളിൽ ഇരുന്നു ചേച്ചി അവരുടെ ലവ് സ്റ്റോറിയുടെ ഒരു ഭാഗം പറഞ്ഞു തന്നു

Oops! Bu görüntü içerik kurallarımıza uymuyor. Yayımlamaya devam etmek için görüntüyü kaldırmayı ya da başka bir görüntü yüklemeyi deneyin.

അന്ന് ഒരു കലുങ്കിന്റെ മുകളിൽ ഇരുന്നു ചേച്ചി അവരുടെ ലവ് സ്റ്റോറിയുടെ ഒരു ഭാഗം പറഞ്ഞു തന്നു. മുഴുവൻ കിട്ടിയില്ല.ഫ്രണ്ടിന്റെ ഫോൺ അറ്റൻഡ് ചെയ്താണ് തുടക്കം. (ലവ് base ചെയ്തു എന്തെങ്കിലും എഴുതാൻ നോക്കി ഇരിക്കുവായിരുന്നു... കിട്ടും ഒരു ദിവസം ).

പിന്നെ രാജാക്കാട് ഉള്ള ചാച്ചന്റെ അടുത്ത് അവർ പോയപ്പോൾ ആണ് ഒരു ട്രിപ്പ്‌ ആയത്. അന്ന് പക്ഷെ വിളിച്ചെങ്കിലും എനിക്ക് പോകാൻ കഴിഞ്ഞില്ല.അതിനു പകരം കൂടെ ഈ കണ്ണൂർ യാത്ര ഞങ്ങൾ അടിച്ചുപൊളിച്ചു എന്ന് വേണം പറയാൻ.

പറഞ്ഞു നിർത്തിയത് ഗോകുലിന്റെ വീട്ടിൽ വൈകി എത്തിയ സീൻ ആണ്. ഗോകുലിന്റ വീട്ടിൽ അമ്മയും അമ്മുമ്മയും മാത്രമേ ഉള്ളു. മിനിയമ്മ എന്നാണ് ഞങ്ങൾ വിളിക്കാറുള്ളത്. ഗോകുലും ചേച്ചിയും കസിൻസ് ആണ്. പക്ഷെ അവിടെ അങ്ങനെ പോലും ഒരു സംസാരം ഇല്ല. എന്റെ മോളും മകനും എന്നെ മിനിയമ്മ പറയൂ... മിനിയമ്മയും ചേച്ചിയെപ്പോലെ പെട്ടന്ന് കൂട്ടാവും. അല്ല, ഞങ്ങൾ എല്ലാം ഒരു കുടുംബം ആണ്.അമ്മുമ്മ പല്ലൊക്കെ പറച്ചു നീര് വന്നു മിണ്ടാതെ ഇരിപ്പാണ് ചെന്നപ്പോൾ.

കൊറോണക്കാലത്തെ പരോൾ ദിനങ്ങൾ Hikayelerin yaşadığı yer. Şimdi keşfedin