Chali-79

232 18 3
                                    

നടിയെ ആക്രമിച്ചതിനു പിന്നിൽ വമ്പൻ സ്രാവുകൾ ....! :)  :)

നടിയെ ആക്രമിച്ചതിനു പിന്നിൽ വമ്പൻ സ്രാവുകൾ എന്ന വിവരം ഞെട്ടലോടെയാണ് കേട്ടത് എന്ന് ഫിഷറീസ് വകുപ്പു മന്ത്രി .. തന്റെ വകുപ്പിനു കീഴിൽ ഇത്തരം പ്രവർത്തനങ്ങൾ .... അതു സ്രാവായാലും ,ചാളയായാലും ,നത്തോലിയായാലും അനുവദിക്കില്ലെന്ന് ബഹു മന്ത്രി കൂട്ടിച്ചേർത്തു .. കരയിൽ നടന്ന ഒരു ക്രിമിനൽ കേസിൽ കടലിൽ നിന്നൊരു ജീവിയുടെ ഇടപെടൽ ഇതാദ്യമാണ് ... അറബിക്കടലിൽ ഇതന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട് ... സ്രാവ് കരയിലേക്കെത്തിയതെങ്ങിനെ എന്നറിയാൻ തീരദേശങ്ങളിലെ സി .സി ടിവികൾ പരിശോധിച്ചു വരുന്നു ... ഏതെങ്കിലും തീരദേശവാസികൾ ഇപ്പറഞ്ഞ സ്രാവിന് എന്തെങ്കിലും സഹായങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ടോ എന്നും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട് . മത്സ്യത്തൊഴിലാളികളെ കൂടാതെ പോലീസുകാരും കടലിൽ വലവിരിച്ചു കഴിഞ്ഞു .. ഇന്നലെ രണ്ട് കൊമ്പൻ സ്രാവുകളെ പിടികൂടി ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും കിട്ടാത്തതിനാൽ വിട്ടയച്ചു .... ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നും അറബിക്കടൽ വിട്ട് പോകരുതെന്നും ഇവരെ താക്കീത് ചെയ്തിട്ടുണ്ട്... വമ്പൻ സ്രാവ് ഇപ്പോഴും ഒളിവിലാണ്.... 😉😉😉

 ചളീസ്Tempat cerita menjadi hidup. Temukan sekarang