അധ്യായം 26:ആത്മബന്ധം

Start from the beginning
                                    

ജിന :അയ്യോ അമ്മേ എന്തു പറ്റി... എന്തിനാ കരയുന്നെ...

അവൾ ചോദിച്ചു..

മറുപടികളില്ലാതെ ഭാനു നിന്നു..

ജിന :എന്താ അമ്മേ പറ്റിയെ... അമ്മ ഇവിടെ  ഇരിക്ക്..

അവൾ ഭാനുമതിയെ അവിടെ ഉണ്ടായിരുന്ന നീണ്ട കൈകളുള്ള മരത്തിന്റെ ചാരുകസേരയിൽ കൊണ്ടിരുത്തി...

ജിന :എന്താ...ഞാൻ എന്തേലും വേണ്ടാത്തത് പറഞ്ഞോ... അമ്മ കരയല്ലേ...

രാവുണ്ണി :മോളൊന്നും പറയണ്ട... നീയല്ല ഈ കണ്ണീരിനു കാരണം.. പരമുവാണ്..അവൾ തനിയെ ഇരുന്നോട്ടെ കുറച്ചു നേരം...

ഭാനുമതി രാവുണിയെ ഒന്ന് നോക്കി...

ആ കണ്ണുകളിൽ പറയുന്നുണ്ടായിരുന്നു പരമുവുംമായുള്ള ആത്മബന്ധം..

ഭാനുവിനെ തനിച്ചു വിട്ടു കൊണ്ടു രാവുണ്ണിയും ജിനയും അകത്തോട്ടു പോയി...

ഭാനു ദൂരെ നിരന്നു നിൽക്കുന്ന നക്ഷത്രങ്ങളെ കാണാൻ ആകാശത്തോട്ടു നോക്കി.....

ഭാനു :എന്തിനാ പരമുവേട്ടാ.. നിങ്ങൾ അങ്ങോട്ടു പോയത്.... ഞാൻ കാരനാണോ... എന്നെ ചതിച്ചുന്നുള്ള കുറ്റബോധം കൊണ്ടന്നോ... എന്തിനായിരുന്നു അങ്ങന്നൊരു കൈബധം നിങ്ങൾ കാണിച്ചേ... ഞാൻ ന്റെ മനസ് കൊണ്ടു അറിയാതെ പോലും നിങ്ങളെ ശപിക്കത്തില്ലെന്നു അറിയാഞ്ഞിട്ടല്ലലോ പിന്നെ എന്തിനാ....

അവളുടെ വാക്കുകൾ മുറിഞ്ഞു... ചുണ്ടുകൾ വിറച്ചു കൊണ്ടിരിക്കുകയാണ്... ഇതെല്ലാം ഉള്ളിൽ നിന്നു ജനാല കമ്പികൾ ക്കിടയിലൂടെ.. ജിന കേട്ടിരുന്നു...

അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു ഈ നേരം...
ഭാനു അമ്മ എത്ര പാവം ആണല്ലേ അവളോർത്തു.... ഈ ഭൂമിയിൽ അച്ഛനെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് ഭാനു അമ്മ ആണെന്നവൾക്ക് തോന്നി...
മരിച്ചിട്ടും സ്വന്തമല്ലായിരുന്നിട്ടു കൂടി ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ ഒരു സ്ഥാന മാനങ്ങളും അലഖരിക്കാതെ എന്തു  മനോഹരമായിട്ടാണ് ഭാനു അമ്മ അച്ഛനെ സ്നേഹിക്കുന്നത്.... അവൾക്കാത്ഭുതമായി...
തന്റെ അമ്മയിൽ കാണാൻ കഴിഞ്ഞിട്ടുള്ള ആത്മബന്ധമല്ല ഭാനു അമ്മക്... സ്നേഹിച്ചിരുന്നു എങ്കിലും പലപ്പോഴും പഴികളിൽ കുതിർന്ന,വിഷമം കലർന്ന ചിന്തയോടു കൂടിയല്ലാതെ അമ്മക്ക് അച്ഛനെ ഓർക്കാൻ കഴിഞ്ഞിട്ടില്ല.... ആഗ്രഹിച്ച പോലത്തെ ജീവിതം സ്വന്തമാവാത്തത് കൊണ്ടായിരിക്കും....
ഇവിടെ വർഷങ്ങൾ നെയ്തെടുത്ത ജീവിതം കൈ വിട്ടു പോയിട്ടും... എങ്ങനെ ഈ അമ്മക് ഇത് പോലെ ഓർക്കാനും പൊറുക്കാനും സാധിക്കുന്നു... മനസ്സിൽ പുഞ്ചിരിയോടെ എങ്ങനെ ആ മനുഷ്യനെ ഓർക്കുന്നു... ശെരിക്കും ആശ്ചര്യമാകുന്നു... പ്രണയം എന്ന് പറയുന്നത് ഇത്രക്ക് ശക്തമേറിയ വികാരമാണോ... പകരം വെക്കാനില്ലാത്ത ഒരുതരം ആർദ്രനുഭവം... അതൊരിക്കലും മരിക്കുകയില്ല.. മടുക്കുകയുമില്ല.. അതിനു തെളിവാണോ ഈ ഭാനു അമ്മ... കവിതയും കഥകളും ഒക്കെ ചലിച്ചെഴുതിയ ജീവിതം പോലെ തോന്നുവാ ശെരിക്കും ഭാനു അമ്മയെ..... എനിക്ക് ബാനുയമ്മയെ കണ്ണെടുക്കാൻ തോന്നുന്നില്ല... എന്തോ ഒന്ന് എന്നെ അമ്മയിലേക്ക് ആകർഷിക്കുന്നു...
സത്യത്തിൽ എനിക്ക് വെറുപ്പായിരുന്നില്ലേ ഈ സ്ത്രിയെ... എന്നെയും എന്റെ അമ്മയെയും എന്റെ അച്ഛനിൽ നിന്നു അടർത്തിയത് ഞങ്ങളെ ഈ ലോകത്തു തനിച്ചാകിയത് ഇവരായിരുന്നില്ലേ... അല്ല.. ഈ നിമിഷം ഞാൻ തിരിച്ചറിയുന്നു... ഞങ്ങളുടെ സന്തോഷമാർന്ന ജീവിതം ആവും ഭാനു അമ്മ ആഗ്രഹിക്കുള്ളു... ആ മനസ് അത്രേ പവിത്രമാണ്... അതിപ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട്... തന്റെ ജീവിതത്തെ കുറിച്ചോർക്കാതെ പരമുവേട്ടന്റെ സന്തോഷത്തിൽ അവർ മതിമറന്നേനെ.... ചിലപ്പോൾ ആ സന്തോഷം കണ്ടു നിൽക്കാൻ കഴിയാഞ്ഞിട്ടാവണം അച്ഛൻ സ്വയം ജീവിതത്തിൽ നിന്നു പിന്മാറിയത്... അപ്പോൾ ന്റെ അമ്മ....

Till to endWhere stories live. Discover now