അധ്യായം 16:വിസ്മയം

106 28 13
                                    

അവൾക്ക്.. തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല...... എന്താ.. എന്താ ഇവിടെ നടക്കുന്നെ..... അവളുടെ പരികല്പനകളിൽ നിന്നും... എല്ലാം വേറിട്ടു നിൽക്കുന്നത് പോലെ... വേറിട്ടു പോകുന്നത് പോലെ......

അവളോന്നുടെ പരിസരം വീക്ഷിച്ചു..... അവളുടെ തിരുമഗലം തറവാട് പോലെ ഒരു അന്തരീക്ഷം അവിടെ അവൾക് കാണാൻ കഴിഞ്ഞില്ല..... എന്തെക്കെയോ അപാകത... അവിടത്തെ കവുങ്ങിൻ തൊപ്പും, മാവിൻ തൊപ്പുമൊക്കെ അന്നേരം അവളുടെ മനസ്സിൽ ഓടി മറയുകയായിരുന്നു.... ആ വീട്ടിലെ അന്തരീക്ഷം അവളെ വീർപ്പുമുട്ടിച്ചിരുന്നെങ്കിലും.... ആ മുറ്റത്തെ ഹരിതഭയും... കുളിർമ്മയുമൊക്കെ എന്നും അവളിൽ വേരോടിയിരുന്നു..... ആ നീർ ച്ചാലിനും വലിയ കുത്തൊഴുക്കാണ് അവൾ ഇവിടെ പ്രതീക്ഷിച്ചിരുന്നത്.... അവളുടെ പൊട്ടിപോളിഞ്ഞ... ഓർമ്മചെപ്പും അവളെ ഓർമിപ്പിച്ചതും അതു തന്നെയായിരുന്നു.....

അവൾ.. നിന്ന നിൽപ്പിൽ നിന്ന് ഉണർന്നു.... വീണ്ടും മുന്നോട്ട്.... വിശാലമായ മുറ്റമുണ്ട്..... അവൾക് വ്യത്യസ്തമായ.. ഇളക്കമുള്ള മണ്ണ് അവളുടെ ഓരോ കാലടിയെയും വരവേറ്റു... ഓരോ വരവേൽപ്പും അവളറിഞ്ഞു... അവൾ കൃതർതയായി.....

ഓരോ ചുവടു വെപ്പിലും... മനസ് ആയിരം തവണ മന്ത്രിച്ചു... "അച്ഛന്റെ മണ്ണ് "...
അവളതിൽ പുളകം കൊണ്ടു......

അവൾ ആ ചവിട്ടു പടിയിൽ... ഒന്ന് തൊട്ടുണർത്തി കൊണ്ടു... വരാന്തായിലേക്ക് കയറി... അവിടെ തൂക്കിയിട്ടുണ്ടാർന്ന മണിയിൽ... പിടിച്ചു തട്ടി.... അനക്കമില്ല.... അവൾ പിനീട് വാതിലിൽ തട്ടി നോക്കി.... അപ്പോഴും ശ്യൂന്യതയായിരുന്നു......

'ഈശ്വര, ഇനി ഇവിടെ ആൾതാമസമൊന്നുമില്ലേ..'വെറുതെ മനസ് ചെകയാൻ തുടങ്ങി......

ഏയ്യ്... അങ്ങനെയായിരിക്കില്ല... അവൾ അവളെ തന്നെ സ്വയം... സമാധാനിപ്പിച്ചു... അവിടെ നിന്ന്... കാര്യമില്ലെന്നു കണ്ട്... അവൾ മുറ്റത്തേക്കിറങ്ങി.....വീടിനു ചുറ്റു മോന്നു... നടന്നു... ഇല്ല... ആരുമില്ല.... അപ്പോഴേക്കും മനസ് പാതി ചത്ത അവസ്ഥേലായിരുന്നു.....

ഏറെ പ്രതീക്ഷിച്ചു വന്നിട്ട്... ഇതിപ്പോ
...

മനസ് വ്യാപ്രിതമായി........

Till to endWhere stories live. Discover now