*Taehyung files എല്ലാം എടുത്തു കൊണ്ട് അവിടെ നിന്നും അവന്റെ മുറിയിലേക്ക് പോയി.. Yeonjun ന് ആകെ വിഷമമായി. തന്റെ സഹോദരന് ഒന്നും സംഭവിക്കരുതെന്ന് അവൻ ആഗ്രഹിച്ചു. പക്ഷെ വിധി മറ്റൊന്നായിരുന്നു എന്ന് മനസിലാക്കാൻ അവർ ഒരുപാട് വൈകിപ്പോയി*

.
.
.
.
.
.
.
*Taehyung അവന്റെ മുറിയിൽ ഇരുന്നു കൊണ്ട് അതിനെക്കുറിച് കൂടുതൽ പഠനങ്ങൾ ചെയ്യാൻ തുടങ്ങി... BLACK-SHADOW യെ കുറിച്ചു ഉള്ള ഒരു feature അവർ തയ്യാറാക്കി. അതിനുശേഷം അത് social media യിൽ ഒരു editorial ആയി publish ചെയ്തു.നിമിഷനേരംകൊണ്ട് ആ നാട് മുഴുവനും അവന്റെ ആ feature വായിച്ചു. ഒരുപാട് അഭിപ്രായങ്ങൾ അതിനെതിരെ ഉയർന്നു വന്നു..എല്ലാ media കളും ഈ feature ഏറ്റെടുത്തു.പക്ഷെ ആരും തന്നെ അറിഞ്ഞില്ല Taehyung ആയിരുന്നു ഇതിനു പിന്നിൽ എന്ന്.എല്ലാ പ്രഥമമാധ്യമങ്ങളിലും ഇതിനെക്കുറിച്ചു വാർത്ത ഉണ്ടായി....*
.
.
.
.
.
.
.
.
.
Next Day at Commissioner office

Superior : ഈ ഒരു വാർത്ത കൊണ്ട് Society മുഴുവനും ആകെ പരിഭ്രമിച്ചിരിക്കുകയാണ്. ഇങ്ങനെയൊരു വാർത്ത വന്നാൽ അവരുടെ പക്കൽ നിന്നുമുള്ള പ്രതികരണം എങ്ങനെ ആയിരിക്കും?

Jhope : Sir, ഇത് വെറുതെ അങ്ങനെ തള്ളികളയാൻ കഴിയുന്ന ഒന്നല്ല. ഈ city മുഴുവനും ഇന്ന് ഈ ഒരു ഒറ്റ പേരിൽ നടുങ്ങിയിട്ടുണ്ടെങ്കിൽ അത്രമാത്രം അവർ ജനങ്ങൾക്കിടയിലേക്ക് ഒരു പേടി സ്വപ്നമായി കഴിഞ്ഞു എന്ന് വേണം കരുതാൻ.അവർക്കെതിരെ നമ്മൾ നീക്കുന്ന plans ഇതിനോടകം അവർക്ക് മനസിലാക്കാൻ കഴിയും...

*Taehyung entered*

Superior : Taehyung come in.. നീ ഇത് കണ്ടോ??

*Reading news paper editorial*

Superior : ആരായിരിക്കും ഇതിനു പിന്നിൽ? "TIMES OF SEOUL" അവർക്ക് ഇത് എങ്ങനെ കിട്ടി? നീ അവിടെ ജോലി ചെയ്തിരുന്ന സമയത്ത് നീ ആയിരുന്നു ആ പദവിയിൽ ഉണ്ടായിരുന്നത്. പക്ഷെ നീ അവിടെ നിന്നും കഴിഞ്ഞതിനു ശേഷവും ഇങ്ങനെയൊരു വാർത്ത കൊണ്ടുവരണമെങ്കിൽ ആരായിരിക്കും അത്....

Taehyung : ആരായാലും അവരുടെ ലക്ഷ്യവും നമ്മുടെ ലക്ഷ്യവും ഒന്ന് തന്നെയല്ലേ?

Jhope : No taehyung. നമ്മൾ രഹസ്യനീക്കമായിട്ടാണ് ഇത് ചെയ്യുന്നത്. മറ്റാരോ ഇതിനെ കുറിച്ചു നന്നായി അറിഞ്ഞിരിക്കുന്നു.ഒരു ആക്രമണം അത് എപ്പോഴായാലും കരുതിയിരിക്കണം...

THE BLACK-SHADOW [TAEKOOK FF SERIES] 🔞Where stories live. Discover now