അധ്യായം 11:ആക്രോശം

Start from the beginning
                                    

വല്യമ്മായി :ആടി.. നിന്നെ സമാധാനം തന്നു ഇരുത്താം ഞങ്ങൾ... ഞങ്ങടെ സമാധാനം കെടുത്യോൾക് ഞങ്ങൾ ഇക്കണ്ടൊരു അങ്ങനെ തന്നെ ചെയ്യാണല്ലോ... അല്ലേടി....

ജിന അടക്കി പിടിച്ച സങ്കടത്തിൽ നിന്ന് ഒരിറ്റ് കണിരു മാത്രം പുറത്തേക്കു ചാടി..... പെട്ടെന്നനെ അവളത് കൈകൊണ്ടു തട്ടികളഞ്ഞു......
ജിന.. പറയാമോ എന്നറിഞ്ഞിട്ടല്ല... എങ്കിലും അവൾ പറഞ്ഞു...

ജിന :ഞാൻ... ഞാൻ സമാധാനം.. കളച്ചിൽ ആയിരുന്നേൽ.. അപ്പൊ തന്നെ എന്റെ വഴിക്ക് വിടർന്നിലെ നിങ്ങൾക്ക്... എന്തിനാ.. ഇവിടെ വീണ്ടും പിടിച്ചു നിർത്തിയെ.....

പറഞ്ഞു നിർത്തില.. അപ്പോഴേക്കും വല്യമ്മാവൻ അവളുടെ സമീപത്തേക്കു പാഞ്ഞെത്തി...

വല്യമവൻ :നശുലമേ.... ഇപ്പളും അവൾക്.. ആ നസ്രാണിടെ പിന്നാലെ പൂവനാ.. നോക്കി നിക്കണേ.. ഈ വീടിനു അതിനും വെല്യേ മാനകേട് വരാനില്ല.. കൊന്നു കളഞ്ഞാലും... വിടില്ല.. നിന്നെ.. കൂടെ പൊറുക്കാൻ... ഇത് ഞാൻ ആദ്യായിട്ടല്ല.. പറയണേ... എന്നിട്ടും കഴിഞ്ഞില്ലലേ നിന്റെ അഴിഞ്ഞാട്ടം..... ഇവിടെ നിൽക്കാൻ പറ്റിയെങ്കിൽ നിന്നോ.. അല്ലേൽ വല്ല പൊട്ടാ കണറ്റിൽ പോയി ചാടിയേക്... ഈ തറവാട്ടിനു പേര് അണ ക്കണ ഒരു ബാധ്യത ഇവിടെ വേണ്ട.....

കാർമേഘം ആയി പെയ്തിറങ്ങാൻ നിന്ന അവൾ അവിടെ... കോഴിയാതെ പിടിച്ചു നിന്നപ്പോൾ... ചങ്ക് പൊട്ടികൊണ്ട് മറ്റൊരാൾ എതിർവശത്തു.. നില്കുന്നുണ്ടായിരുന്നു... അതെ ജിനയുടെ അമ്മ.... ജാനകിയമ്മ... ആ പെറ്റ ന്നോവിനേക്കാൾ... ഇരട്ടിനധികം വേദനജനകീയമായ നിമിഷത്തിലൂടെയാണമ്മ കടന്നു പോണേ... എങ്ങനെ സഹിക്കും.... അവർ...
ചെറുപ്പത്തിൽ... കാത് കുത്താൻ ചിണുങ്ങിയപ്പോൾ... വല്യമ്മാവൻ എടുത്തു കൊണ്ടുപോയി തലോൽപ്പിച്ചതും.... വല്യേട്ടനാണെന്നു പറഞ്ഞു.. പ്രദീപിനെ ചൂടി കാണിച്ചപ്പോൾ.. അല്ല ജയപാലാണെന്നു പറഞ്ഞു.. ഓടി വന്നു വല്യമ്മാവന്റെ മടിയിൽ കയറി ഇരുന്നു.. 'അല്ലെ വല്യമ്മാവ '... എന്നു ചോദിച്ചതും.. കളിയോടെ അത് ശരിയാ എന്നു വല്യേട്ടൻ സമ്മതിച്ചതുമൊക്കെ.......

ഒരു നൂറ്റാണ്ടിന്റെ അഴകിൽ... ആ അമ്മയുടെ മനസ്സിൽ നിറം ചാലിച്ചു.....
അമ്മ വായപൊത്തി കരച്ചിൽ.. അടക്കി പിടിച്ചു... അല്ലെങ്കിൽ അതിനുള്ളതും അവര്ക് കിട്ടും......

Till to endWhere stories live. Discover now