പ്രിയനിമിഷം!

By SumiAslamPT

31.4K 2.7K 574

Highest rank in Life: 1st in 9th Oct 2020 Humor: 1st in 3 rd Oct 2020 School life: 1st in Sep 2020; Triller:... More

ഈ കഥയെ പറ്റി!
part-1
part - 2
part-3
part - 4
part-5
part-6 ഒരു അവധിക്കാലവും കഴിഞ്ഞ്!
part - 7 ;ഒരു മാറ്റം അത് നല്ലതല്ലേ?
part - 8 മഴ പോലെ ഒരു പ്രണയം!
part 9 ഒരു ഓണക്കാലത്ത്!
part- 10 ചില തിരിച്ചറിവുകൾ... തീരുമാനങ്ങൾ...
part-11 ഒരു യാത്ര!
part - 12 പുതിയ സൗഹൃദങ്ങൾ
Part-13...best friendz justbfriendz.
Part - 14.... ഒരു പിണക്കം!
part - 15 friends for ever...
part-16 ഒരു പ്രിയ നിമിഷം!
part - 17 ഒരു ആലോചന?
part - 18 ഒരു വേർ പിരിയൽ
part- 19... വീണ്ടുമൊരു പ്രണയകാലം!
part- 20 കല്യാണക്കാലം???
part - 22 അനുവിന്റ കല്യാണം!
part 23 വീണ്ടും......
part - 24.... ഒരു വിലക്ക്! ചില ഓർമ്മപ്പെടുത്തൽ
part - 25 കാത്തിരിപ്പ്!
part- 26.. തിരി പോലെ ഉരുകുമ്പോൾ!
Part - 27...... തിരിച്ചുവരവ്!
part - 28... പ്രവീണിന്റ അനുനയശ്രമങ്ങൾ
part- 29 ഒളിച്ചോട്ടം!
part - 30 ചില ഒരുക്കങ്ങൾ!
part -31 അടവുകൾ പലതും.
part - 32 KSRTC യിൽ ചില പ്രിയ നിമിഷങ്ങൾ!
part-33 മഞ്ഞുരുകുമ്പോൾ
part -34 ഒരു നടുക്കം !
part- 35 വീണ്ടും പിണക്കം!
part-36 ഒരവസാന ശ്രമം!
part-37 JK മനസ്സ് തുറക്കുമ്പോൾ!
part-38 JK യുടെ തീരുമാനം!
part-39... സിമിയുടെ വിധി!
part 40 - പ്രണയത്തിനും മരണത്തിനുമിടയിൽ
part- 41 every ending has new biginning...
part- 41 every ending has new biginning...
part- 41 every ending has new biginning...
the re opening......
happy valantines day

Part- 21 റോബിന്റ കല്യാണം ?

554 55 15
By SumiAslamPT

***warning***
Smoking and drinking beverages injurious to health....
************************************
പോകുന്ന ദിവസമാണ് റോബിന്റ വിവാഹം തലേ ദിവസം തന്നെ  JK യും ഉണ്ണിയും റോബിന്റ വീട്ടിലെത്തി !
റോബിന്റ ബാച്ചിലേഴ്സ് പാർട്ടി കുമരകത്ത് റോബിന്റ റിലേറ്റീവ് കെവിന്റ ഹൗസ് ബോട്ടിലാണ് അറേഞ്ച് ചെയ്തിരിക്കുന്നത്....
"ഇതെന്തോന്നാടാ ...ബിയറോ? സ്കോച്ച്‌ എങ്കിലും പ്രതീക്ഷിച്ച്! ഇത് തീരെ ചീപ്പ് പരിപാടിയായിപ്പോയി!" 😭
അലക്സിന്റ ആത്മഗതം! കെവിൻ അവനെ ആശ്വസിപ്പിച്ചു
"അലക്സ് നീ ഒന്നടങ്ങ് നിനക്കെന്താ വേണ്ടതെന്ന് അവന് മെസ്സേജ് അയച്ചാ മതി ഇങ്ങെത്തും!"😋
ഉണ്ണിയെയും JKയെയും റോബിൻ പരിജയപ്പെടുത്തി....
" ഇവര് എന്റ കോളേജ് മേറ്റ്സ് ആണ്...
ഉണ്ണി..... j K.... "😊
"kevin"😃
"Alex.... "😃
" കെവിൻ എന്റ കസിൻ ആണ് അലക്സ് എന്റ ഫ്രണ്ട് ആണ്... രണ്ട് പേരും MBA Students.... " 😁റോബിൻ കെവിനെ പരിജയപ്പെടുത്തി.
" ബാക്കിയുള്ള നാലും എന്ത്യേ?"😕റോബിൻ അലക്സിനോട് ചോദിച്ചു.
"വെള്ളത്തിലാ.... "😁
"ഏ? ഞങ്ങൾ വരും മുൻപ് തുടങ്ങിയാ?"😐 റോബിൻ ചിരിച്ചു.😀
" കായലിലെ വെള്ളത്തില്....😀 തുടങ്ങാൻ എന്തുവാ ഉള്ളേ ബിയറാ.... അത് നിന്റ അച്ചി വീട്ടിൽ കൊണ്ട് കൊട്!" 😜അവന് കുരുപൊട്ടി.
"ഡാ നീ മെസ്സേജ് അയച്ചാ.... 😉ഉണ്ണീ നിങ്ങൾക്ക് എന്താ വേണ്ടേന്ന് വെച്ചാ കെവിനോട് പറ...😊" റോബിൻ പറഞ്ഞു.
"ഓ.... നമുക്കങനെ ബ്രാന്റ് ഒന്നും ഇല്ല... " 😒ഉണ്ണിക്ക് ഒരു തണുപ്പൻ മട്ട്.
കുടിയും. വലിയും കണക്കിനു നടക്കുന്നു. j Kയാണെങ്കിൽ കായൽ കാറ്റിന്റ ലഹരിയിലാണ് ബഹളത്തിൽ നിന്നും ഒഴിഞ്ഞ്.... കായലിലേക്കു നോക്കിയിരിക്കയാണ്!
"j K.... വല്ലാത്ത ടൈപ്പ് ആണെന്നു തോന്നുന്നു.... കുടിക്കില്ലേ?" 😟അലക്സ് ചോദിച്ചു.
" കുടിക്കും.... കുടിച്ചാൽ പ്രശ്നമാണ്!...." 😞റോബിൻ പറഞ്ഞു.
അലക്സ്:  "എന്ത് പ്രശ്നം!"😕
റോബിൻ : " കരയും....."😢
കെവിൻ: "അവനാ.... "😮
. റോബിൻ: ". അല്ല നിങ്ങൾ....."😥
കെവിൻ കൈയ്യിൽ ഗിത്താറൊക്കെ പിടിച്ച് മുഹമ്മദ് റാഫിയുടെ പാട്ടും പാടി യിരിക്കുകയായിരുന്നു......
റോബിന്റ മൊബൈൽ റിംഗ് ചെയ്തു...
ഉണ്ണി റൂമിനകത്ത് വീട്ടിലേയ്ക്ക് വിളിച്ചു കൊണ്ടിരിക്കയാണ്!
അലക്സിനും കൂട്ടുകാർക്കും തോന്നിയ കുസൃതിയാണ് JKയെ നിർബന്ധിച്ച് കുടിപ്പിച്ചത്... ബിയർ കുപ്പി രണ്ടും പിന്നെ മൂന്നും ആയി..... പിന്നെ j K ഒന്നും മിണ്ടിയില്ല...കെവിൻ പാട്ട് പാടിക്കൊണ്ടിരിക്കയാണ്... ആ പാട്ട് കേട്ടപ്പോൾ അവന് എന്തോ അസ്വസ്ഥത തോന്നി. സിമിയുടെ ശബ്ദത്തിൽ അവൻ ഒരു പാട് തവണ ആ പാട്ട് കേട്ടിട്ടുണ്ട്!
"കെവിൻ നീ പാട്ട് നിർത്തിക്കോ?"😤 അവൻ കെവിനെ താക്കീത് ചെയ്തു.
അവൻ മൈന്റ് ചെയ്തില്ല !
" നിന്നോടല്ലേ ടാ...നിർത്താൻ പറഞ്ഞത് "😈 JK ചൂടായി! JK കെവിന്റ കോളറിന് കുത്തിപ്പിടിച്ചു... ബഹളം കേട്ട് റോബിനും ഉണ്ണിയും വന്നു.
"ഇവനെയാരാ കുടിപ്പിച്ചത്?"😟 റോബിൻ അലക്സിന്റ മുഖത്ത് നോക്കി!
"അലക്സ്...." 😒
" ബിയറ് കുടിച്ചാ ഇവൻ ഇത്ര ഫിറ്റാകുമെന്ന് ഞാൻ അറിഞ്ഞാ?"😲 അലക്സ് തടിതപ്പാൻ ശ്രമിച്ചു.
"ഡാ റോബിൻ അവനെ വിളിച്ചോണ്ട് പോ!" 😰കെവിൻ കോളർ ശരിയാക്കി കൊണ്ട് പറഞ്ഞു.. JK താഴെയിരിക്കുകയാണ്.....
"ടാ നീ പ്രണയിച്ചിട്ടുണ്ടോ?" jk കെവിനോട് ചോദിച്ചു.😞
"ഏ....!" 😮അലക്സ് അവനോട് എന്താന്ന മട്ടിൽ ചോദിച്ചു.
"കർത്താവേ! തുടങ്ങി...."😱 റോബിൻ തലയ്ക്ക് കൈ വെച്ചു.
"അലക്സ് നീ സ്നേഹിച്ചിട്ടുണ്ടോ? ആരെയെങ്കിലും...... "😏 ചോദ്യം അലക്സിനോടായി!
" പറഞ്ഞു കൊടുക്ക്... ചെല്ല്!" 😒ഉണ്ണി അലക്സിനെ തട്ടി.
"തല്ല് കിട്ടുവോ?" 😨അലക്സിന്  പേടി'
"തല്ലുമെങ്കിൽ എത്രയോ ഭേദമാ... കത്തി!"😨റോബിൽ പറഞ്ഞു.
"നീ യാ ഇതിനൊക്കെ കാരണം... അതുകൊണ്ട് നിങ്ങൾ തന്നെ സഹിക്കണം!" 😠ഉണ്ണി പറഞ്ഞു.
"ഹമേ തുംസേ പ്യാർ കിത് നാ യെഹം നഹി ജാന് തേ..... മഗർ ജീ നഹീ സകതേ... തുമാ രേ ബിനാ.... "
അവന്റ ശബ്ദം കേട്ടപ്പോ കെവിനും അലക്സും അവന്റ അടുത്തു ചെന്നിരുന്നു......
അവൻ പോക്കറ്റിൽ നിന്ന് നോട്ട് പാഡ് വലിച്ചെടുത്ത് വര തുടങ്ങി... ചുറ്റും നടക്കുന്നതെന്തെന്നോ ചുറ്റും ഉള്ളവരാരെന്നോ തിരിച്ചറിയാൻ കഴിയാത്ത മറ്റേതോ ലോകത്താണ് JK എന്ന് അവർക്ക് തോന്നി....
"jk...... ആരാ ഇത്..." 😜ജീവൻ തുടിക്കുന്ന ആ ചിത്രത്തിൽ നോക്കി കെവിൻ ചോദിച്ചു.... മറുപടി..... കവിത പോലെ മനോഹരമായ അവന്റ പ്രണയമായിരുന്നു..... നേരം വെളുത്തത് അവർ പോലും അറിഞ്ഞില്ല!
റോബിൻ രാവിലെ തന്നെ വീട്ടിലേയ്ക്ക് പോയി! കെട്ട് വിടുമ്പോ മിന്നുകെട്ടിന് പള്ളിയിൽ എത്തിയേക്ക് എന്നും പറഞ്ഞ് കെവിനും പോയി...
JK എഴുന്നേറ്റ് റൂമിൽ ചെന്ന് ബാഗ് തുറന്നു. പാസ്പോർട്ട് ടിക്കറ്റ് എല്ലാം ഉണ്ട്... ഇവനിംഗ് ഫ്ലൈറ്റിന് തിരികെ പോകണം! രണ്ട് മാസം എത്ര പെട്ടന്നാണ് കടന്ന് പോയത് എന്ന് JK ഓർത്തു.
മൊബൈൽ റിംഗ് ചെയ്തു. അനുവാണ്...
"JK....."😧
"നീ ഇറങ്ങിയോ?"😕
"ഇപ്പോ ഇറങ്ങും... എനിക്ക് നല്ല പേടിയുണ്ട്..... ഏട്ടത്തിയുണ്ട് എന്റ കൂടെ!" 😓അവൾ പറഞ്ഞു.
"ഒന്നും എടുക്കണ്ട നീ അവിടന്ന്! നിന്റ മൊബൈൽ, മാര്യേജ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട് അത് മാത്രം മതി! നിന്റ വിസ എന്റ കൈയിൽ ഉണ്ട്... ബാക്കിയെല്ലാം പറഞ്ഞ പോലെ അവിടെ എയർ പോർട്ടിൽ മൂന്ന് മണിക്ക് എത്തണം.... " 😃അവൻ അനുവിനോട് പറഞ്ഞു.
"ശരി.... " അനു ഫോൺ കട്ട് ചെയ്തു.
jK ക്ലോക്കിലേയ്ക്ക് നോക്കി!10.30 പതിനൊന്ന് മണിക്ക് കെട്ട്! പന്ത്രണ്ട്‌ മണിക്ക് പുറപ്പെടണം എങ്കിലേ മൂന്ന് മണിക്ക് മുൻപ് എയർപോർട്ടിൽ എത്തൂ...
അവൻ റെഡിയായി പള്ളിയിൽ എത്തി..... അനു വന്നിട്ടുണ്ട്.... കെട്ട്‌ കഴിഞ്ഞപ്പോ ഉണ്ണിയോട് പറഞ്ഞു....
"ഉണ്ണീ.... എനിക്ക് മൂന്ന് മണിക്ക് മുൻപ് എയർപോർട്ടിൽ എത്തണം"😃
"ഞാൻ കൊണ്ട് വിടാം..."😃 ഉണ്ണിക്ക് അവനെ തനിച്ചയയ്ക്കാൻ താൽപര്യമില്ല
"വേണ്ട ഞാൻ ഒരു ടാക്സി വിളിച്ച് പൊയ്ക്കോളാം.... "😎
" കണ്ണാ അത്..." 😒ഉണ്ണിക്ക് എന്തോ പന്തികേട് തോന്നി.
"ഞാൻ പൊയ്ക്കോളാം സമയം ഇല്ല... മൂന്ന് മണിക്ക് മുൻപ് അവിടെ എത്തണം... "😮
"ഞാൻ റോബിനോട് പറഞ്ഞിട്ട് വരാം..." 😒ഉണ്ണി റോബിനടുത്തേയ്ക്ക് പോകാൻ തുടങ്ങി.
"ഞാൻ പൊയ്ക്കോളാം നീ ചടങ്ങൊക്കെ കഴിഞ്ഞ് പോയാൽ മതി... പപ്പയോട് ഞാൻ പറത്തോളാം.. " 😃എന്നായി JK
ടാക്സി വന്നു.
അവന് പിന്നെ ഒന്ന് ചിന്തിക്കാൻ ഇടം കൊടുക്കാതെ അവൻ അവിടന്ന് ഇറങ്ങി... കാറിൽ ഇരുന്നു കൊണ്ട് അനുവിന് മെസ്സേജ് അയച്ചു.
Jk: "നീ എവിടെയാ..."😊
Anu: " പള്ളിക്ക് പുറത്ത്..."😧
റിപ്ലേ വന്നു.
ഇതൊക്കെ കണ്ട് അമ്പരന്ന് നിൽക്കുകയാണ് ഉണ്ണി.
ടാക്സി ഗേറ്റ് കടന്നപ്പോ അനു പള്ളിക്ക് പുറത്തുണ്ട്‌...
"വാ കേറ്...."😃
അവൾ കാറിൽ കയറി
"നിന്റ മൊബൈൽ തന്നേ.... "😃
അവൻ അത് ഫാക്ടറി റീ സ്റ്റോർ ചെയ്ത് സൈലന്റ് ആക്കി അത് കാറിന്റ സീറ്റിന് പിന്നിലേയ്ക്കിട്ടു.
"റെയിൽവേ സ്‌റ്റേഷൻ..." അവൻ ഡ്രൈവറോട് പറഞ്ഞു.
റെയിൽവേ സ്‌റ്റേഷന് മുന്നിൽ നിന്ന് ടാക്സി യെടുത്ത് വൈറ്റില വരെ പോയി അവിടന്ന് ബസ്സിൽ എയർപോർട്ടിലേയ്ക്കും മൂന്ന് മണിയായപ്പോൾ അവർ എയർപോർട്ടിൽ ചെക്കിൻ ചെയ്തു.
രണ്ട് മണി കഴിഞ്ഞാണ് അനുവിനെ പള്ളിയിൽ വെച്ച് കാണാതായ വിവരം അവളുടെ വീട്ടിൽ അറിയുന്നത്.
വിവാഹ സൽക്കാരത്തിനടയിൽ ആയത് കൊണ്ട് അന്വേഷണം അവസാനിച്ചത് റോബിന്റ വീട്ടുകാരുമായി കയ്യാങ്കളിയിലാണ്... സംഭവം പോലീസ് കേസ് ആയി... മാൻ മിസ്സിംഗിന് കേസെടുത്ത് അന്വേഷണം തുടങ്ങി! സമയം അഞ്ച് മണി j K യും അനുവും ദുബൈയിലേക്ക് പറന്നു.
പോലീസ് അനുവിന്റ റൂം സെർച്ച് ചെയ്തു. കോളേജിൽ നിന്നെടുത്ത അവരുടെ ബാച്ചിലെ ഗ്രൂപ്പ് ഫോട്ടോയിൽ ഏടത്തി JKയെ തിരിച്ചറിഞ്ഞതോടെ സംഭവം ചൂടുപിടിച്ചു. അനു വിന്റ ഫോണും അവര് സഞ്ചരിച്ച ടാക്സിയും പോലീസ് കണ്ടെത്തി...റെയിൽവേ സ്റ്റേഷനിന് മുന്നിൽ ഉള്ള ടാക്സി സ്റ്റാന്റിൽ അന്വേഷിച്ചപ്പോൾ അവർ ടാക്സി എടുത്ത് പോയി എന്നറിഞ്ഞു. പോലീസ് റോബിന്റ വീട്ടിലേയ്ക്ക് JK യുടെ കെയറോഫിൽ ഉണ്ണിയെ കെവിനെയും അലക്‌സിനേയും പൊക്കി! റോബിന്റ വിവാഹ ദിനമായത് കൊണ്ട് അവനെ അന്നത്തേയ്ക്ക് ചോദ്യം ചെയ്ത് അയച്ചു.
JK യുടെ നമ്പർ സ്വിച്ച് ഓഫ് !
"ഡാ.... നിന്നെ പ്പൊക്കിയത് അവനെ നന്നായിട്ടറിയാവുന്ന കൊണ്ടാ... ഞങ്ങൾ ഇതെന്തോ ചെയ്തു?"😨 അലക്സ് ആകെ പരിഭ്രമിച്ചു.
"എന്തായാലും അവൻ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല! UN believable" 😓ഉണ്ണി ഒന്ന് നെടുവീർപ്പിട്ടു.
"അതെ... ഇന്നലത്തെ അവന്റ പറച്ചില് കേട്ടപ്പോ ഇനി അവൻ ഒരുത്തിയെ സ്നേഹിക്കില്ല എന്നാ ഞാനും കരുതിയത് ഇതിപ്പം. അടിച്ചോണ്ട് പോയി!"😥 കെവിൻ ചാരിയിരുന്നു. ഒരു കോൺസ്റ്റബിൾ വന്ന് ഉണ്ണിയെ വിളിച്ചു.
" ഉണ്ണിയെ SI വിളിക്കുന്നു."
ഉണ്ണി SI യുടെ കാമ്പിനിൽ ചെന്നു.
"സർ, may I, "
" come in " അയാൾ അകത്തേക്ക് ക്ഷണിച്ചു.
" ഉണ്ണി JK യുടെ കസിൻ ആണല്ലേ?" അയാൾ ചോദിച്ചു.
"അതെ സർ!"
അദ്ദേഹം ഉണ്ണിയോട് ഇരിക്കാൻ ആഗ്യം കാണിച്ചു.
"നിങ്ങൾ എന്തിനാ ഇന്ന് കുമരകത്ത് വന്നത്? റോബിന്റ കല്യാണം കൂടാനോ? അതോ അനുവിനെ കൊണ്ട് പോകാനോ?"
വിരട്ടുന്ന മട്ടിലാണ് ചോദ്യം ചെയ്യൽ.
ഉണ്ണി: "റോബിന്റ കല്യാണം കൂടാൻ വന്നതാണ് സർ... " ഉണ്ണി പറഞ്ഞൊപ്പിച്ചു.
SI:"എങ്കിൽ അയാൾ എവിടെ?JK... " ഇൻസ്പെക്ടർ ഉണ്ണിയെ നോക്കി രൂക്ഷമായിനോക്കി
ഉണ്ണി: "തിരിച്ചു പോയി സർ...."
SI: "എങ്ങോട്ട്?"
ഉണ്ണി: "ദുബായ്ക്ക്.... അവന്റ ലീവ് തീർന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിക്കായിരുന്നു ഫ്ലൈറ്റ്!"
SI: "കോൺസ്റ്റബിൾ എയർപോർട്ടിൽ വിളിച്ച് ഇവനിംഗ് ഫ്ലൈറ്റ് പാസഞ്ചർ ലിസ്റ്റ് ചെക്ക് ചെയ്യണം... "
SI: " അവര് തമ്മിൽ ഇഷ്ടത്തിലായിരുന്നോ?"
ഉണ്ണി: "എന്റ അറിവിൽ അല്ല സർ!"
SI: "ദാ... അനു വിന്റ റൂമിൽ നിന്ന് കിട്ടിയതാണിത്..."
ഉണ്ണി അത് വായിച്ചു. "ഞാൻ എന്റ ഭർത്താവിനരികിലേയ്ക്ക് പോകുന്നു."
SI: "അവർ തമ്മിൽ ഇഷ്ടത്തിലല്ലെങ്കിൽ ഇതിന്റ അർത്ഥമെന്താ?"
ഉണ്ണി: "അവര് തമ്മിൽ ഇഷ്ടത്തിലാണെങ്കിൽ ഒളിച്ചോട്ടത്തിന്റ ആവശ്യമില്ല സർ ഇരു വീട്ട് കാരും ചേർന്ന് നടത്തിക്കൊടുക്കും"
SI: " അവന്റ അവിടത്തെ കോൺഡാക്റ്റ് നമ്പർ കൊടുക്ക്..."
ഉണ്ണി അതെഴുതിക്കൊടുത്തു.
കോൺസ്റ്റബിൾ: "സർ ലിസ്റ്റിൽ ജയകൃഷ്ണൻ നായരുടെയും അനുരാധ മേനോന്റയും പേരുകൾ ഉണ്ട്... "
SI: " നിങ്ങൾ ഫ്രണ്ട്സിനെ പൊട്ടൻമാരാക്കി അവൻ അവളെം അടിച്ചോണ്ട് പോയി!"
Constable: "അവർ ഇപ്പോ അവിടെ എത്തിക്കാണും.."
കോൺസ്ട്രബിൾ പറഞ്ഞു....
ഉണ്ണിയുടെ മൊബൈൽ റിംഗ് ചെയ്തു..
SI: "കണ്ണൻ calling..... എടുക്ക്.... "
Jk: " ഉണ്ണി ഞാൻ ഇവിടെയെത്തി... നീ പോന്നോ അവിടന്ന്?......"
ഉണ്ണി: "ഇല്ല !"
Jk: "നീയിപ്പോ എവിടെയാ?"
SI ഫോൺ വാങ്ങി.
SI: "Mr. JK.... ഞാൻ കുമരകം സർക്കിൾ സ്റ്റേഷനിൽ നിന്ന് SI ആണ് സംസാരിക്കുന്നത്... ഇന്നലെ വൈകിട്ട് നാല് മണി മുതൽ നിന്റ കസിൻ ഉണ്ണിയും തന്റ മറ്റു രണ്ട് ഫ്രണ്ട്സും ഞങ്ങളുടെ കസ്റ്റഡിയിലാണ്... അനുരാധ എവിടെ?"
Jk: "സർ.... അനു എന്റ കൂടെ ഉണ്ട്! അയാൾ സ്വന്തം ഇഷ്ടപ്രകാരം എന്റ കൂടെപ്പോന്നതാണ്... സ്റ്റേഷനിലെ ഫാക്സ് നമ്പർ തന്നാൽ മാര്യേജ് സർട്ടിഫിക്കറ്റ് ഞങ്ങൾ ഫാക്സ് ചെയ്യാം..."
ഫാക്സ് നമ്പർ കൊടുത്തു അരമണിക്കൂർ കഴിഞ്ഞ് ഫാക്സ് വന്നു.
മാര്യേജ് സർട്ടിഫിക്കറ്റ്!.....
Dear readers!
Angane  aa kalyaanam nadannu....
Ividem kondu theernnilla.... W8
Sumi Aslam pt....

Continue Reading

You'll Also Like

15.7K 1.7K 76
ശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ ആ ചെറിയ മുറിയിൽ ചേർന്നിരുന്നു. പുറത്തുള്ള കാലൊച്ചകൾ ഞങ്ങളൊളിച്ചിരിക്കുന്ന മുറിയുടെ അടുത്തേക്കുവരുന്ന പോലെ തോന്നിയതും ഇസയു...
9.9K 2.3K 119
ചളീസ് . .....old and new both are there.✌✌