part- 26.. തിരി പോലെ ഉരുകുമ്പോൾ!

590 59 10
                                    

കുറേ കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു.
" ഞാൻ മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങളാണ് പ്രവീൺ... ഇനി നീ അതറിഞ്ഞിട്ട് കാര്യമില്ല. അവന്റ... വിവാഹം കഴിഞ്ഞു. "
അവൾ വിതുമ്പി... പ്രവീൺ അവളെ ആശ്വസിപ്പിച്ചു. ബസ് ആണെന്ന് പോലും ഓർക്കാതെ സിമി പൊട്ടിക്കരഞ്ഞു.
"എന്തായാലും നീ ഒരു ഇന്റർ കാസ്റ്റ് മാര്യേജിന് റെഡിയായി വീട്ടീന്ന് ഇറങ്ങിപ്പോന്നു. ഇനിയിപ്പോ നായരെ അങ് അയ്യരെ കൊണ്ട് റീപ്ലേസ് ചെയ്താലോ?"
??? അവൾ മുഖമുയർത്തി അവനെ നോക്കിപ്പേടിപ്പിച്ചു.
പ്രവീൺ കളിയാക്കിയതാണ്.
"നല്ല സ്വിറ്റ്വേഷനാണ്... നിന്റ പ്രേമം പൊട്ടി... എന്റയും പൊട്ടി...  അവൻ വേറെ കെട്ടുകേം ചെയ്തു. നീ എന്റ കൂടെ പോരുകേം ചെയ്തു. നമ്മളാണെങ്കിൽ ബെസ്റ്റ് ഫ്രണ്ട്സും.... എങ്കിൽ പിന്നെ നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും താങ്ങായിക്കൂടെ?"
" അയ്യടാ.. താങ്ങാൻ പറ്റിയ ഒരു മൊതല്! അതിനെക്കാൾ ഭേതം ഞാൻ തൂങ്ങണതല്ലേടാ ?!" കണ്ണീർ  തുടച്ച് സിമി പൊട്ടിച്ചിരിച്ചു. അവനും. അവൻ പിന്നീട് സിമിയോട് ഒന്നും ചോദിച്ചതേയില്ല! സിമി പറഞ്ഞതും ഇല്ല... പക്ഷേ ഇന്നവനോട് എല്ലാം പറഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത ഒരാശ്വാസം തോന്നി സിമിക്ക്.
" മാഡം ഒ.പി യിൽ പേഷ്യന്റ്സ് ഉണ്ട്... " നേഴ്സ് വന്ന് പറഞ്ഞു. ഓർമ്മകൾക്ക് ഫുൾ സ്‌റ്റോപ്പ് ഇട്ട് സിമി ഡ്യൂട്ടിയിലേയ്ക്ക്.....
" വരുന്നു."
അവൾ ഒ.പിയിലേയ്ക്ക് പോയി.
ഇതേസമയം പപ്പ ഉണ്ണിയോട് കാര്യങ്ങൾ പറയുകയാണ്...
"എന്നിട്ട്?"ഉണ്ണി ചോദിച്ചു...
"അവളുടെ ഹൗസ് സർജൻസി കഴിയുന്ന സമയം വരെ അവളുമായി കോൺടാക്റ്റ് ഉണ്ടായിരുന്നു. ഞാൻ ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞ് കിടക്കുമ്പോ നിങ്ങളുടെയൊക്കെ കണ്ണ് വെട്ടിച്ച് അവൾ തന്നെ മുന്നാല് തവണ വന്ന് കണ്ടിട്ടുണ്ട്. അവളായിട്ട് തന്നെ കണ്ണനെ വന്ന് കാണാനിരുന്നതാണ്... ഞാൻ പറഞ്ഞിട്ട് റോബിന്റ കല്യാണത്തിന്റ അന്ന് അവൾ അവനെക്കാണാൻ ചർച്ചിൽ ചെന്നിരുന്നു. അപ്പഴാ എന്റ പൊന്ന്മോൻ ആ മേനോത്തിക്കൊച്ചിനേം അടിച്ചോണ്ട് ഒരു പോക്ക്. അക്കാര്യം ആരോ പറഞ്ഞറിഞ്ഞ് അവൾ എന്നെ വിളിച്ചു. ആകെ കരച്ചിലും ബഹളവുമൊക്കെയായി! ഞാനും ഒന്നും അറിഞ്ഞതല്ലല്ലോ? ആ പെണ്ണിന്റ വീട്ട് കാര് തറവാട്ടിൽ വന്ന് പറഞ്ഞത് അവളെ കെട്ടീന്നല്ലേ?..... രണ്ട് ദിവസം കഴിഞ്ഞ് കാര്യമൊക്കെ അറിഞ്ഞ് കഴിഞ്ഞപ്പോ ഞാൻ അവളെ വിളിച്ചു. മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു. ഹോസ്റ്റലിൽ അന്വേഷിച്ചപ്പോ അവള് പോയീന്നിറഞ്ഞു. അവളുടെ ബന്ധുക്കളോട് തിരക്കിയപ്പോ അവര് സഹകരിച്ചില്ല! എന്നെ തേടി വന്നത് ഫ്രം അഡ്രസ് ഇല്ലാത്ത ഒരു ലെറ്റർ!"
"ഞാൻ ഇവിടെ നിന്ന് പോവുകയാണ്.... ഇനി ഇങ്ങോട്ടെയ്ക്കില്ല!......
നന്ദിയുണ്ട് എല്ലാറ്റിനും..... സ്വപ്നങ്ങൾ സത്യമാക്കാൻ സഹായിച്ചതിന്..... സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി നേടിത്തന്നതിന്...... എന്നെ അന്വേഷിക്കരുത്...... എനിക്കിനി ആരെയും പ്രതീക്ഷിക്കാനില്ലല്ലൊ.... അവന് പകരം മറ്റാരും എന്റ ജീവിതത്തിലില്ല പപ്പ...
സംഭവിച്ചതെല്ലാം അവനോട് ചെയ്ത തെറ്റിന് കിട്ടിയ ശിക്ഷയായിക്കണ്ട് ഞാൻ ജീവിച്ചോളാം.....എന്നോട് ക്ഷമിക്കുക..."
പപ്പ ലെറ്റർ ഉണ്ണിയെക്കാണിച്ചു.
"പിന്നെ കുറേ കാലത്തിന് ശേഷം അവൾക്ക് വേണ്ടി ഞാൻ ചിലവാക്കിയതത്രയും എന്റ അക്കൗണ്ടിൽ ക്രഡിറ്റ് ആയി...... "
"വിജയമാമ്മ എന്തിനാ ഇത് അവനോട് മറച്ച് വെച്ചത്?" ഉണ്ണി പപ്പയെ കുറ്റപ്പെടുത്തി.
" പറയണമെന്നുണ്ടായിരുന്നു. പക്ഷേ... അവളെവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവാത്ത കൊണ്ട് പറഞ്ഞില്ല. അന്ന് അവൻ ഇതറിഞ്ഞിരുന്നെങ്കിൽ അവളെത്തേടി അലഞ്ഞ് അവന് ഭ്രാന്ത് പിടിച്ചേനെ... "
"എന്തായാലും വിജയൻമ്മാമ ചെയ്തത് ശരിയായില്ല....  അറിഞ്ഞപ്പോ തന്നെ കണ്ണനോട് പറയണമായിരുന്നു." ഉണ്ണിക്ക് പപ്പയുടെ തീരുമാനങ്ങൾ എല്ലാം പാളിപ്പോയി എന്ന് തോന്നി.
"നീയെന്താ ഉണ്ണീ പറയണെ?... അവന് അന്നത്തെ വാശി എന്തായിരുന്നു എന്ന് നിനക്കറിയായിരുന്നലോ?.... അവള് കൈവിട്ട് പോകുമോ എന്ന പേടി അവനെ കൊണ്ടെത്തിച്ചത് ഉടനെ വിവാഹം എന്ന തീരുമാനത്തിലാ..... ആ പ്രായത്തില് ഞാൻ അത് സമ്മതിച്ചു കൊടുക്കണമായിരുന്നോ? "
"സ്മിത.... അവളിപ്പോഴും....അവളോടെങ്കിലും പറയാമായിരുന്നു." ഉണ്ണിക്ക് സ്മിതയെ ഓർത്താണ് വിഷമം.
"അവൾക്കെല്ലാം അറിയാം ഉണ്ണീ... എന്നിട്ടും അവൾ.... നല്ലൊരു പ്രൊപ്പോസൽ വന്നാൽ സമ്മതിപ്പിക്കണം.. അവനെ അവൾക്ക് മനസ്സിലാവും..." പപ്പ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു.
"കണ്ണനോട് മെല്ലെകാര്യങ്ങൾ പറയണം. അതിന് മുൻപ് അവളുടെ മനസ്സറിയണം. അവനെ വീണ്ടും ആഗ്രഹിപ്പിച്ച് കാര്യത്തോടുക്കുമ്പോ കൈയ്യൊഴിഞ്ഞാൽ ഒരു പക്ഷേ... കണ്ണൻ നമ്മുടെ കൈവിട്ട് പോകും!"
"അതിപ്പോ എങ്ങനെയാ അറിയാ?...." ഉണ്ണി ആലോചിച്ചു.
"സമയം ഉണ്ട് എനിക്കവളെ ഒന്ന് കാണണം." അവളോട് തുറന്ന് സംസാരിക്കണമെന്ന് പപ്പ മനസ്സിൽ ഉറപ്പിച്ചു.
വിഷ്ണു.... JK യുടെ ഫിസിയോ റൂമിൽ ചെന്ന് അവനെ നടത്തിക്കാൻ ശ്രമിച്ചു. നല്ല വേദനയുണ്ട്.... കൈ ഒക്കെ വിറയ്ക്കുന്നു. സർജറി കഴിഞ്ഞ് രണ്ടാഴ്ചയായി.... ക്രച്ച്ൽ ഒരു കാലിൽ ബാലൻസ് ചെയ്ത് നിൽക്കാൻ വിഷ്ണു പഠിപ്പിച്ചു.
"പതുക്കെ ഇടയ്ക്ക് ഇതിൽ ബാലൻസ് ചെയ്ത് നിക്കാൻ നോക്കൂ.... സ്റ്റാന്റിങ്ങ് ബാലൻസ് കിട്ടിയാൽ പതിയെ ക്രച്ച് വെച്ച് ഒറ്റക്കാലിൽ നടക്കാം... "
വിഷ്ണു സമാധാനിപ്പിച്ചു. എക്സസൈസുകളും മറ്റും പഠിപ്പിച്ചു വിഷ്ണു തിരിച്ചു പോന്നു....JK ആകെ വിയർത്ത് കുളിച്ചു... നല്ല വേദന.... തല കറങ്ങുന്നു.
രണ്ട് ദിവസത്തെ പരിശ്രമത്തിന് ശേഷം JK ക്രച്ചിനെ വശത്താക്കി മെല്ലെ നടന്ന് തുടങ്ങി.... പപ്പയ്ക്ക് അത്യാവശ്യമായി വീട് വരെ പോകേണ്ടി വന്നു. ഉണ്ണിക്ക് ഓഫീസിലും.... ഹോസ്പിറ്റലിൽ വന്ന് മൂന്നാഴ്ചയായി... JK അന്ന് തനിച്ചാണ്... മുറിവ് കരിഞ്ഞു തുടങ്ങി.... നടക്കുമ്പൊഴുള്ള വേദന ഒരു ശീലമായി... റൂമിൽ തനിച്ചിരുന്നും പാട്ട് കേട്ടും JKയ്ക്ക് മടുത്തു തുടങ്ങി... അവൻ ക്രച്ച് വെച്ച് മെല്ലെ പുറത്തേക്കിറങ്ങി... ഒരു സമാധാനം ഒരാശ്വാസം അവൻ ക്രച്ച്‌ വെച്ച് മെല്ലെ സൂക്ഷിച്ച് നടന്നു... ചിര പരിചിതമായ ഒരു ശബ്ദം JK യുടെ കാതുകളെ വിളിച്ചു...
മുഹമ്മദ് റാഫിയുടെ ഒരു മനോഹരമായ ഗാനം.....
" ക്ഷമാ  കഹേ പര് വാനേസേ പരി ചലാ ജാ...
മെരി തഥാ ജല് ജായേഗാ യഹാ നഹീ ആ....
വോ നഹി സുൻ താ ഉസ് കൊ ജലാനാ ഹോത്താ ഹൈ...
ഹർ ഖുഷി കെ ഹർ ഗം സേ ബേഗാനാ ഹോ ത്താ ഹൈ... "
കെവിൻ!.... JKയ്ക്ക് ഓർമ്മ വന്നു... കുറേ കാലമായി മൂന്ന് വർഷം കണ്ടിട്ട്....
Room No II3... eliya Kevin john...
അവൻ നിശ്ചയമില്ല എങ്കിലും കതകിൽ തട്ടി...
കെവിൻ വന്ന് വാതിൽ തുറന്നു....
"കെവിൻ?"
"Hay! JK ?... നിനക്കെന്താ പറ്റിയത്? എന്താ കാലില്..."
"ഒരാക്സിഡന്റ് നുറുങ്ങിപ്പോയി... കബി ഒക്കെ ഇട്ട് വാർക്കാൻ വെച്ചിരിക്കയാ..."
JK തമാശമട്ടിൽ പറഞ്ഞു.
രണ്ട് പേരും ചിരിച്ചു....
"നീ എന്താ ഇവിടെ?"
"വൈഫ് ഇവിടെ അഡ്മിറ്റ് ആണ്... വാ കയറ്..."
JK റൂമിലേയ്ക്ക് കയറി ഏകദേശം 22 വയസ്സ് മാത്രം പ്രായം തോന്നുന്ന ഒരു പെൺകുട്ടി ബെഡിൽ കിടക്കുന്നുണ്ട്.... ചിറകൊടിഞ്ഞ പോലെ നല്ല വെളുത്ത് മെലിഞ്ഞ മുഖവും ബ്രൗൺ കണ്ണുകളും പാറി പറന്ന മുടിയും അവൾ ഒരാംഗ്ലോ ഇൻഡ്യൻ ആണ് എന്ന് പറയുന്നുണ്ടായിരുന്നു.... ആകെ ക്ഷീണിതയാണ്... JKയെ കണ്ടപ്പോൾ അവൾ ചിരിച്ചു....
"ലിയ... ഇത് എന്റ ഫ്രണ്ട് ആണ്... JK... " കെവിൻ പരിജയപ്പെടുത്തി...
"അസുഖംആയപ്പോ കുട്ടികളെ പ്പോലെയാണ്... പാട്ട് പാടണമെന്ന് വാശി.. "
കെവിൻ പറഞ്ഞു.....
പതിവില്ലാതെ സിമി ഇപ്പോ O ബ്ലോക്കിലേയ്ക്ക് പോകുമ്പോ മാസ്ക് ഒക്കെ ഇട്ട് ആണ് പോകുന്നത്.....
113 eliya kevin... സിമിയുടെപേഷ്യൻറ് ആണ്... അവൾ കതകിൽ തട്ടി.... ലിയയുടെ റൂമിൽ അപ്രതീക്ഷിതമായ അഥിതിയെ കണ്ട് ഒന്ന് ഞെട്ടി... JK അവളുടെ കണ്ണുകളിൽ നോക്കി ഒരു നിമിഷം നിന്നു...
"എടോ താനാ എക്സ് ഫിക്സ് കേസല്ലേ.... ഈ തുറന്ന മുറിവുമായി താനിവിടെയൊക്കെ നടന്നാ വല്ല ഇൻഫക്ഷൻ ആവും!"
ഹെഡ് നേഴ്സ് അവനോട് ചൊടിച്ചു.
" JK... നമുക്ക് തന്റ റൂമിൽ ഇരിക്കാം.....''
JK ആകെ അസ്വസ്ഥനായി.... ഇടയ്ക്ക് ക്രച്ച്ഒന്നിടറി... കെവിൻ താങ്ങിയില്ലായിരുന്നു എങ്കിൽ അവൻ വീഴുമായിരുന്നു....
റൂമിൽ ചെന്നിരുന്നപ്പോൾ അവന് ചെറിയ ആശ്വാസം തോന്നി...
"എന്ത് പറ്റി?" കെവിൻ ചോദിച്ചു.
"കെവിൻ? ആ ഡോക്ടറുടെ പേര് എന്താ?... ആലപ്പുഴക്കാരിയാണോ?" j K യുടെ ചോദ്യവും പെരുമാറ്റവും എല്ലാം കെവിന് എന്തോ അസ്വാഭാവികത തോന്നി.
"നിനക്കറിയുമോ അയാളെ?"
" ഇത് പോലെയാണോ കാണാൻ?...." അവൻ വർഷങ്ങളായി അവന്റ പേഴ്സിൽ സൂക്ഷിച്ച പഴയ പോയട്രൈറ്റ് അവനെ കാണിച്ചു...
"അല്ല JK നിങ്ങൾക്കിത് എന്തിന്റ കേടാ? മറക്കാറായില്ലേ ഇതൊന്നും...?" കെവിന് ദേഷ്യം വന്നു.
"എനിക്കറിയില്ല കെവിൻ? എനിക്കെന്താ സംഭവിക്കുന്നതെന്ന്... ഞാൻ ഇവിടെ വന്നപ്പോ മുതൽ അയാൾ ഇവിടെ ഉണ്ട് എന്ന് എന്റ മനസ്സ് പറയുന്നു.. " JK യുടെ വാക്കുകളിൽ നിസ്സഹായത നിഴലിച്ചു.
"അതിന് അയാളിവിടെ ഉണ്ടെങ്കിൽ തന്നെ നിനക്കെന്താ ? പോയി പണി നോക്കാൻ പറ..... " കെവിൻ സമാധാനിപ്പിച്ചു.
" I think I still love her!"
" what ?????....."കെവിൻ ഞെട്ടി!
" നീ എന്തൊക്കെയാ JK പറയുന്നത്? ഇത്രയൊക്കെ ആയിട്ടും ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും അവൾ തിരിച്ചു വരും എന്ന് നീ കരുതുന്നുണ്ടോ? അയാൾക്കിഇപ്പോ മറ്റൊരു ലൈഫ് ഇല്ലേ? "
"ഇല്ല ! ആത്മഹത്യ ചെയ്യേണ്ടി വന്നാൽ പോലും അവൾ തിരിച്ചു വരില്ല! എന്നിട്ടും...ഞാൻ എന്തു കൊണ്ട് അവളെ സ്നേഹിക്കുന്നു എന്നത് അവൾ എന്ത് കൊണ്ട് എന്ന് സ്വീകരിച്ചില്ല. എന്ന പോലെ ഉത്തരം കിട്ടാത്ത ചോദ്യമാണ് എനിക്കിപ്പോഴും..."
" സഡൺലി നീ അവളെ കണ്ട് മുട്ടിയാൽ എന്തായിരിക്കും നിന്റ മനസ്സ് ?" കെവിൻ അവന്റ മനസ്സറിയാൻ ശ്രമിച്ചു.
"അറിയില്ല.... പറയാൻ കഴിയില്ല... ഞാൻ സ്നേഹിച്ച സിമി മരിച്ചു.... അങ്ങനെ വിശ്വസിക്കാനാണിഷ്ടം... അവൾ മറ്റൊരാളുടേതാണെന്ന് വിശ്വസിക്കാൻ എനിക്കിപ്പഴും കഴിഞ്ഞിട്ടില്ല."
"മാര്യേജ് കഴിഞ്ഞിട്ട് നീ അവളെ പറ്റി അന്വേഷിച്ചോ?
"ഇല്ല.....ആഗ്രഹമുണ്ടായിരുന്നു. അവളെ പറ്റി അറിയണം എന്ന്... പക്ഷേ പപ്പയ്ക്ക് ഞാൻ വാക്കുകൊടുത്തിരുന്നു. വീണ്ടും അയാളെ പറ്റി അറിയാനോ കാണാനോ ശ്രമിക്കില്ല എന്ന്... അന്ന് നടന്നതൊക്കെ ഒരു സ്വപ്നമായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. അന്ന് അവളുടെ വിവാഹം എന്നത് എന്നെ അകറ്റാൻ അയാൾ പറഞ്ഞ കള്ളമായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്.പലപ്പോഴും അയാളെന്റ കൂടെയുണ്ട് എന്ന് തോന്നിയിട്ടുണ്ട്... ആ തോന്നലാണ് എന്റ ഭ്രാന്ത് എന്ന് നിങ്ങളൊക്കെ പറയുന്നത്..."
എവിടെയൊക്കെയോ JK യുടെ മനസ്സ് താളം തെറ്റുന്നതായി കെവിന് തോന്നി...
"ഒരു മിനിട്ട്..... "
അവൻ റൂമിന് പുറത്തിറങ്ങി ഉണ്ണിയെ വിളിച്ചു...
" ഇതെവിടാ നീ... വാട്ട്സ് ആപ് പോലും ഇല്ല!" ഉണ്ണി പരിഭവിച്ചു.
" ഉണ്ണീ... ഞാനിവിടെ j K യുടെ അടുത്തുണ്ട്... "
"നീ എങ്ങനെ അറിഞ്ഞു.... "
"I 13 എന്റ വൈഫിനെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്... "
"ഓ.... എങ്ങനെയുണ്ട്?"
" She feel better.. അതല്ല... ഇവന് ഇത് മാറീലേ കുറേ വട്ട് പറഞ്ഞു എന്നോട്... എനിക്കെന്തോ ഒരു പന്തികേട് ഫീൽ ചെയ്തു അതാ നിന്നെ വിളിച്ചത്.."
"അവൻ എന്താ പറഞ്ഞത്?"
" same sub... അവള്..."
"അവൻ അവളെ കണ്ടിരുന്നോ? "
" അറിയില്ല!"
"ഇതിപ്പോ എന്താ ഉണ്ടായേ? ഇത്ര ഇമോഷണലാവാൻ?"
"ലിയ ടെ ഡോക്ടറെ കണ്ടപ്പോ തുടങ്ങിയതാ..."
" ഡോക്ടർ സിമിയ ഷറഫ് ?"
"അതെ... "
"ഡാ അവൻ എന്തെടുക്കുവാ..."
"ജനലിലൂടെ പുറത്തേയ്ക്ക് നോക്കി നിക്കുന്നുണ്ട്. "
" അവിടെ ഷെൽഫിൽ അവന്റ മെഡിസിൻ ബോക്സ് ഉണ്ട് അതിനകത്ത് വേറൊരു ബോക്സ് ഉണ്ട് അതില് AD എന്ന് മാർക്ക് ചെയ്തിട്ടുണ്ട്. അതീന്ന് ഒന്ന് കൊടുക്കൂ ഉറങ്ങി എഴുന്നേൽക്കുമ്പോൾ ശരിയാവും."
കെവിൻ പറഞ്ഞത് പോലെ ചെയ്തു.മരുന്ന് കഴിച്ച് അവൻ ഉറങ്ങി.
What's to be next?
W8 and read....
Dear readers....
They are entered.... Liya and Kevin...
Evideyo kettu Marannapole thonnum..plz read " love is endless.."
Athil Kevin thattippoyille? Itheppo ennu thonnanundaavum... Marriage kazhinju oru surgery nadathi kurachu naalu hospitalil kidannille aa timeil aanu jk yude accident... Ippo CLR aaayooo
Any way thanks for reads and support
Plz vote for jk... And leave a comment
Sumi Aslam pt!

 

പ്രിയനിമിഷം!Where stories live. Discover now