part - 22 അനുവിന്റ കല്യാണം!

543 62 16
                                    

അനുരാധ മേനോന്റേയും സിബി ചെറിയാന്റയും... പിന്നാലെ ഒരു ഫോൺ കോളും....
Jk: "സർ.... സിബിയുടെയും അനുവിന്റയും ഇന്റർകാസ്റ്റ് മാര്യേജ് ആയത് കൊണ്ട് ഇരു വീട്ടുകാരുടെയും എതിർപ്പുണ്ട്. അനുവിന്റ വീട്ടിൽ അറിഞ്ഞാൽ സിബിയെ അപായപ്പെടുത്തും എന്ന് പേടിച്ചിട്ടാണ് ഇരുവരും വീട്ട്കാരിൽ നിന്നിത് മറച്ച്‌ വെച്ചത്... വീട്ടിൽ അനുവിനോട് പോലും ചോദിക്കാതെ വിവാഹം തീരുമാനിച്ചപ്പോ അവള് സൂയിസൈഡ് ചെയ്യും എന്ന് പറഞ്ഞപ്പോ സിബിക്കാണേൽ ലീവും കിട്ടില! ഞാൻ വേറെ വഴിയും കണ്ടില്ല! നിയമവിരുദ്ധമായി ഞങ്ങൾ ഒന്നും ചെയ്തില്ലല്ലോ സർ എന്റ ഫ്രണ്ട്സിനെ വിട്ടയ്ക്ക്!"😅
SI: "അനുരാധയുടെ സ്റ്റേറ്റ്മെന്റ് വേണം... "😕
Jk: " ഇപ്പോ തന്നെ അയക്കാം... "😊
സ്റ്റേഷനിന്നിറങ്ങി ഉണ്ണി JKയെ വിളിച്ചു. അവന്റ ദേഷ്യത്തിനതിരില്ലായിരുന്നു.
Jk: "എടാ പട്ടീ..... നീ റോബിനോട് ചെയ്തത് ചതിയായിപ്പോയി അവന്റ മാര്യേജ് റിസപ്ഷനും ഫസ്റ്റ് നൈറ്റും ഒക്കെ നീ കുളമാക്കിയില്ലേടാ ചതിയാ.... ഒരു വാക്ക് പറഞ്ഞുടായിരുന്നോ നിനക്ക്!"😤
jk: "ഉം.... എന്നിട്ട് വേണം നാലും കൂടെ ഇത് കുളമാക്കാൻ! ഡാ...പപ്പ വിളിച്ചിട്ട് ഫോൺ എടുക്കണില്ല!"😥
ഉണ്ണി: "എങ്ങനെ എടുക്കും? ഡാ.... വീട്ടിലും തറവാട്ടിലും കരുതിയിരിക്കണെ നീ അനുവിനെ കെട്ടിന്നാ.... "😁
Jk: " ഉണ്ണീ നീ പപ്പയെ കാര്യം പറഞ്ഞ് മനസ്സിലാക്കണം!"😥
ഉണ്ണി: "അനുവിന്റ വീട്ടുകാര് ആകെ കലിപ്പിലാ... ഇന്നലെ രാത്രി അവര് അമ്പാടിയിൽ ചെന്ന് പ്രശ്നം ഉണ്ടാക്കിയെന്നാ കേട്ടത്!... സിബിയുടെ വീട്ട്കാര് ഇതൊന്നും അറിഞ്ഞിട്ട് പോലും ഇല്ല!"😒
Jk: "അതിപ്പോ അറിഞ്ഞോളും.... "😅
ഉണ്ണി: "ശരി! ഞാൻ വീട്ടിലേക്ക് ചെല്ലട്ടെ... എന്തായാലും നീയായിട്ട് എനിക്ക് ഒരു ദിവസം പോലീസ് സ്റ്റേഷനിൽ കിടക്കാനുള്ള ഭാഗ്യം ഉണ്ടാക്കിത്തന്നല്ലോ... അത് മതി"😈
അ,വൻ ഫോൺ കട്ട് ചെയ്തു.....

ഇതേ സമയം എയർപോർട്ടിനകത്ത് സിബിയെ പ്രതീക്ഷിച്ചിരിക്കയാണ് അനു. അവൾക്ക് നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങും പോലെ തോന്നി.
"jk.... സിബിയെ കണ്ടില്ലല്ലോ?" അവൾ ആകാംക്ഷയോടെ ചോദിച്ചു.😢
  FB പേജ് വെറുതെ സ്ക്രോൾ ചെയ്തു കൊണ്ട് JK പറഞ്ഞു.
"ഇപ്പോ വരും "😊
"എനിക്കാകെ പേടിയാവുന്നു JK... "😱 അനു വേവലാതിപ്പെട്ടു.
"അവനെ പ്രണയിച്ചപ്പോഴും രജിസ്റ്റർ മാര്യേജ് ചെയ്തപ്പോഴും നിനക്ക് ഒരു പേടിയും ഉണ്ടായിരുന്നില്ലല്ലൊ?"😟 അവളുടെ ടെൻഷൻ കണ്ട് അവൻ ചോദിച്ചു.
"ഞാൻ അച്ഛനെയും ഏട്ടൻമാരെയുമൊക്കെ ചതിച്ചില്ലെ J K അവരെ മാനം കെടുത്തില്ലേ? അവരിനി ഒരിക്കലും എന്നോട് ക്ഷമിക്കില്ല!" അവളുടെ കണ്ണു നിറയുന്നുണ്ടായിരുന്നു.😢
"ഇതേ അവസ്ഥ തന്നെയല്ലേ സിബിക്കും. സിബി ഇനി നാട്ടിൽ ചെന്നാ അവന്റ അപ്പച്ചനും അച്ചായൻമാരും കാല് തല്ലി ഒടിക്കും... നിന്റ ഏട്ടൻമാരുടെ കയ്യിൽ കിട്ടിയാ വെട്ടിക്കീറും! ഇതൊക്കെ അറിഞ്ഞിട്ട് തന്നെയല്ലേ നിങ്ങൾ ഇതൊക്കെ ചെയ്തത്? ഇനി പേടിച്ചിട്ടെന്താ കാര്യം? ഇതൊക്കെ മറന്ന് ഇവിടെ സന്തോഷത്തോടെ ജീവിക്ക്!... ഇനിയെല്ലാം വിധിപോലെ വരട്ടെ!"😇 അവൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
സിബി വന്നു... അനു ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു...
"കരയാതെടോ...." 😊 സിബി അവളെ സമാധാനിപ്പിച്ചു. ഒരു നിമിഷം JK അത് നോക്കി നിന്നു. ഫ്ലാറ്റിൽ ചെന്നപ്പോൾ അവൻ തനിച്ചായത് പോലെ തോന്നി. അത് ഒരു വൺ ബെഡ്റൂം ഫ്ലാറ്റ് ആണ്. ഹോളിൽ സിമ്പിയുടെയും JKയുടെയും ഡ്രോയിംഗ് ടേബിൾ ക്രമീകരിച്ചിരിക്കുന്നത്. ആകെ ഇടുങ്ങിയ ഹോൾ ആണത്.
"സിബി... നീ എനിക്ക് റൂം നോക്കിയോ?"😕 JK സിബിയോട് ചോദിച്ചു.
"നോക്കി! കിട്ടീല ഡാ... രണ്ട് ദിവസം നീ എങ്ങനെ എങ്കിലും അഡ്ജസ്റ്റ് ചെയ്യ്! രണ്ട് ദിവസം കഴിഞ്ഞ് അഭി ലീവിന് പോകുവാ അപ്പോ അവന്റ റൂമിൽ കൂടാം..അവൻ വരും മുൻപ് വേറെ റെഡിയാക്കാം സാവകാശം കിട്ടൂലോ..."😀
"രണ്ട് ദിവസം! ഞാൻ ഹാളിൽ അഡ്ജസ്റ്റ് ചെയ്യണം !" 😥JK നെടുവീർപ്പോടെ പറഞ്ഞു.
"അതെ !"😁
"തലവിധി!! " 😥JKയ്ക്ക് അരിശം വന്നു.അവൻ ബാഗ് സെറ്റിയിലേക്കെറിഞ്ഞു.
അത് കണ്ട് അനു ചിരിച്ചു.😀
"സിബി ചിലവ്ണ്ട് ട്ടാ.... അവളെക്കൊണ്ട് പോയി എന്താന്ന് വെച്ചാ വാങ്ങിക്കൊട് ! കൈ വീശിയാ വന്നത്! " JK സിബിയെ ഓർമ്മിപ്പിച്ചു.
ഷോപ്പിംങ്ങ് ഒക്കെ കഴിഞ്ഞ് ഫ്ലാറ്റിൽ എത്തി അവർ കോഫിയുമായി വട്ടത്തിൽ ഇരുന്നു...
" സിബി....... റൂമിൽ നിന്ന് എന്റ സാധനങ്ങൾ എല്ലാം എടുത്തു മാറ്റണം.... " JK അലക്ഷ്യമായി പറഞ്ഞു.
" എപ്പഴേ മാറ്റി! ദാ ഇരിക്കുന്നു. എല്ലാം ഉണ്ട്! "😉
സിബി ഹോളിന്റ മൂലയിലുള്ള കമ്പോർഡ് ചൂണ്ടി
"നീയാടാ.... ബെസ്റ്റ് ഫ്രണ്ട്! പെണ്ണുംപിള്ള വരുന്നെന്ന് കേട്ടപ്പോഴെ അഞ്ച് കൊല്ലം നിഴല് പോലെ കൂടെ നിന്ന എന്നെ നീ പാക്ക് ചെയ്തു.... സമ്മതിക്കണം "😂
JK അവനെ കളിയാക്കി അത് കേട്ട് അനു ചിരിച്ചു....കോഫി അവിടെ വെച്ച് അവൻ അതെല്ലാം വലിച്ചിട്ട് പരതി......
"നീ യെന്താ ഈ നോക്കണേ? " സിബിക്ക് അത് കണ്ട് കൗതുകം തോന്നി.
"എനിക്ക് കൊറിയർ വല്ലതും വന്നിരുന്നോ? " 😕അവൻ  അന്വേഷിച്ചു.
" ഇല്ല!"😆
"ഇല്ലേ?" 😕സിബിയുടെ മറുപടി കേട്ട് അവൻ മൂഡ് ഓഫ് ആയി ' അവൻ മൂഡ്‌ ഓഫ് ആയി! തിരച്ചിൽ അവസാനിപ്പിച്ച് അവർക്കരിൽ വന്നിരുന്നു. സിബി അവിടന്നെഴുന്നേറ്റ് പോയി. മൂന്നാല് കൊറിയർസ് JK യ്ക്ക് വെച്ച് നീട്ടി.... അവൻ പുഞ്ചിരിച്ചു.😊 എന്നിട്ട് ചോദിച്ചു.
" നീയല്ലേ പറഞ്ഞത് ഇത് അത്ര കാര്യമാക്കിയിട്ടില്ല എന്ന്?"😉
" കാര്യമാക്കിട്ടൊന്നുമില്ല!" 😀അവൻ പുഞ്ചിരിച്ചു.
"പിന്നെ കൊറിയർ വന്നിട്ടില്ലന്നറിഞ്ഞപ്പോ നീ ഡെസ്പ് ആയതോ?" 😉സിബി അവനെ വിടാൻ ഭാവമില്ല.
"അഞ്ച് വർഷമായുള്ള പതിവല്ലേ? അതാണ്... വന്നില്ലന്നറിഞ്ഞപ്പോ എന്തോ പോലെ തോന്നി... "😊JK യുടെ മറുപടി സിബിക്ക് തൃപ്തി തോന്നിയില്ല.
" എന്താ ഇതൊക്കെ?" അനു വിന് ഒരു എത്തും പിടിയും കിട്ടിയില്ല!😐
" വഴിയെ പറയാം അതൊക്കെ വല്യ കഥയാ അല്ലേ JK " സിബി അവളോട് പറഞ്ഞു.എന്നിട്ട് JK യോട് ചോദിച്ചു.
"ഡാ നിനക്ക് അവളെ ഒന്ന് കണ്ടൂടെ ? നീ പറയണ്ട താമസമേ ഉള്ളു അവൾ നിന്നെ കാണാൻ ഇവിടെ വരും എന്നെന്റ മനസ്സ് പറയുന്നു."
"വരുമായിരിക്കാം... അയാള് പ്രതീക്ഷിക്കും പോലെ എനിക്കയാളെ അസ്സപ്റ്റ് ചെയ്യാനാവില്ല! സിമിയെ സ്നേഹിച്ച പോലെ മറ്റൊരാളെ സ്നേഹിക്കാനാവില്ലനിക്ക്.... " അവന്റ മറുപടി സിബിയെ അസ്വസ്ഥനാക്കി.
"നിനക്കിത് മറക്കാറായില്ലേ... കൊല്ലം നാലഞ്ചായില്ലേ JK അവളുടെ വിവാഹം കഴിഞ്ഞിട്ട്..." സിബിക്ക് ദേഷ്യം വന്നു.
"അവള് മരിച്ചെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം! ഒരാള് മരിച്ചാൽ നമ്മൾ അവരെ മറക്കാറില്ലല്ലോ? വേദനയോടെ ആണെങ്കിലും ഓർക്കാറില്ലേ? ആ ഓർമ്മകളെ സ്നേഹിക്കാറില്ലേ അതാ എന്റ ഇപ്പോഴത്തെ അവസ്ഥ... അത് പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല!" JK യുടെ മറുപടി സിബിയെ വേദനിപ്പിച്ചു. സ്നേഹിക്കണം പക്ഷേ ആരെയും ഇങ്ങനെ സ്നേഹിക്കരുത്. അവൻ അവിടന്ന് എഴുന്നേറ്റു പോയി. പിന്നാലെ അനുവും. അവൻ ആ ലെറ്റർ പൊട്ടിച്ചു.
അവൻ നാട്ടിലുള്ള പ്പോൾ എടുത്ത ഫോട്ടോസ്!
"സിബീ.......!" അവൻ വിളിച്ചു.
"എന്താടാ ?" സിബി തിരികെ വന്നവനടുത്തിരുന്നു.
"ഇവള് നാട്ടിലുള്ളപ്പോ പിന്നെം എന്നെ ഫോളോ ചെയ്തു. ഞാൻ പോലും അറിയാതെ !" JKയ്ക്ക് അൽഭുതം തോന്നി. തൊട്ടടുത്തുള്ളവരിൽ ആരെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ?
"ഏ?.... എവിടെ നോക്കട്ടെ.... " അനു അത് വാങ്ങി നോക്കി.
"നീ അവളോട് പറ മീറ്റ് ചെയ്യാന്ന്! കള്ളക്കളി ഇതോടെ പൊളിക്കണം ആരാണെന്നറിയണല്ലോ? നീ വേറൊന്നും ഓർക്കണ്ട മീറ്റ് ചെയ്യാം എന്ന് പറഞ്ഞ് അവൾക്ക് മെയിൽ അയക്ക്" സിബി അവനെ പ്രോത്സാഹിപ്പിച്ചു.
അവൻ മെയ്ൽ അയച്ചു.
"Be Friendz.... i want to meet U "
അവന് റിപ്ലേ വന്നില്ല!
രണ്ട് ദിവസം കഴിഞ്ഞ് അവൻ അഭിയുടെ റൂമിലേയ്ക്ക് മാറി! വെള്ളിയാഴ്ച ആയപ്പോ അവന്റ ചങ്കിൽ ഒരു പെടപ്പ്.... വൈകിട്ട് അവൻ സിബിയെ വിളിച്ചു...
"ഡാ എനിക്ക് കൊറിയർ വല്ലതും വന്നോ?" അവൻ അന്വേഷിച്ചു.
"ഇല്ല !" സിബി പറഞ്ഞു.
"ഡാ കളിപ്പിക്കല്ലേ ?" അവൻ കളിപ്പിക്കുന്നതായിട്ടാണ് JKയ്ക്ക് തോന്നിയത്.
"ഇല്ല ഡാ... വന്നിട്ടില്ല!" സിബി തറപ്പിച്ചു പറഞ്ഞു. JKയ്ക്ക് ടെൻഷനായി..
ആ ആഴ്ച കൊറിയർ വന്നില്ല! രണ്ട് ദിവസം കഴിഞ്ഞ് സിബി അവന് ഒരു കൊറിയർ കൊണ്ട് കൊടുത്തു. JKയ്ക്ക് സന്തോഷമായി പക്ഷേ.....
നിറകണ്ണുകൾ തുളുബി നിൽക്കുന്ന ഒരു ചിത്രം..... താഴെ ചുവന്ന അക്ഷരത്തിൽ
bye 4 ever......
ഉള്ളിലെ സങ്കടം മറച്ച് വെച്ച് അവൻ സിബിയോട് പറഞ്ഞു.
" ഞാൻ പറഞ്ഞില്ലേ ഇതാരോ എന്നെ കളിപ്പിക്കാൻ ചെയ്തതാന്ന്..... "
രണ്ട് വർഷം കൂടി കടന്ന് പോയി!
What's to be next??
Angane avalum poyi.... Iniaara ulle?
Jk ye kondu kettikkaaan?
Dear readers....
Thanx for your support... Plz vote for jk... I expect your feed back...

പ്രിയനിമിഷം!Where stories live. Discover now