part - 12 പുതിയ സൗഹൃദങ്ങൾ

653 60 9
                                    

അവനെ അവന്റ ബാലാമ്മയെ ഏൽപിച്ച് പപ്പയും കൂടെ വന്നവരും തിരിച്ച് പോയി!
ബാലാമ്മ.... പപ്പയില്ലാത്ത സങ്കടം അവന് ബാക്കി നിന്നു...
"കണ്ണൻ വല്യ ചെക്കനായി ലോ...? മീശയൊക്കെ വന്നു തുടങ്ങി... "
"നിക്ക് മീശ വെച്ചാലും താടി വന്നാലും പിന്നെ ഞാൻ പെണ്ണ് കെട്ടിയാലും.... ബാലാമ്മയുടെ മടിയിൽ കണ്ണൻ എന്നും കുട്ടിയാ..." അവൻ കളി പറഞ്ഞു...
" മീശ വന്നതേ യുള്ളു... പെണ്ണ് കെട്ടണകാര്യം പറയണു.... ഈ ചെക്കൻ..."
ബാലാമ്മ അവനെ കളിയാക്കി...
" അവൻ പറയൂലോ മിക്കവാറും മീശ തഴക്കും മുൻപ് കെട്ടേണ്ടി വരും...."
" ഉവ്വോ.. കണ്ണാ... "
അവർ അൽഭുതത്തോടെ അവനെ നോക്കി. അവൻ ഒന്നു ചമ്മി...
"അതൊക്കെ പറയാം നിക്കൊരു കട്ടൻ കാപ്പി കിട്ട്വോ?"
"ഇപ്പോ തരാം..."
അവർ അടുക്കളയിലേക്ക് പോയി...
"ടാ.. നിനക്ക് വല്ല കാര്യമുണ്ടോ? അങ്ങനെ പറയാൻ?"
"ഓ! ഞാൻ പറയണതാ കൊഴപ്പം.... അത് അവിടെ നിക്കട്ടെ അയാള് എന്ത് പറയുന്നു... "
"ഉം... എന്ത് പറയാൻ!"
"നിന്നെ യാത്രയയ്‌ക്കാൻ വന്നോ?"
" വന്നു!"
"ടാ തമാശയ്ക്കാണെൽ ഇപ്പോ വിട്ടേയ്ക്ക്... വെറുതെ തല്ല് കൊള്ളണ്ട !"
" തമാശയൊന്നുമല്ല! കാര്യമായിട്ട് തന്നാ..."
പിറ്റേന്ന് JK കോളേജിൽ പോയി!
നവാഗതർക്ക് സ്വാഗതം! ബാനർ ഒക്കെ വലിച്ച് കെട്ടിയിട്ടുണ്ട്! ഉണ്ണി അതേ കോളേജിലെ മൂന്നാം വർഷ വിദ്യാർഥി ആണ്.. ഉണ്ണി ഇലക്ട്രോണിക്ക് ഡിപാർട്ട് മെൻറ് ആണ്.... അവൻ JKയെക്കൂട്ടി അവന്റ ഡിപാർട്ട്മെൻറ് ലേക്കാണ് ആദ്യം പോയത്....
അവന്റ ക്ലോസ് ഫ്രണ്ടിനെ പരിജയപ്പെടുത്തി...
" ഇത്... റോബിൻ മൈ ബെസ്റ്റ് ഫ്രണ്ട്! "
"റോബിൻ ഇതാണ് JK.. "
" ഇതാണ് നമ്മട പാട്ട്കാരൻ! "
" അതെ... "
" ഉണ്ണീ.... ആ അപ്പുറത്തെ ബ്ലോക്കിന്ന് ആ ചേട്ടൻന്മാര് ന്നെ നോക്കണ്ണ്ടോന്നൊരു ഡൗട്ട്! "
റോബിൻ നോക്കിയിട്ട് പറഞ്ഞു...
" അതാണ് നിന്റ ഡിപാർട്ട്മെന്റ്! ആ ഇരിക്കണതൊക്കെ നിന്റ സീനിയേഴ്സ് ആണ്... നിന്നെ നോട്ടമിട്ടിട്ടുണ്ടങ്കിൽ പൊക്കിയിരിക്കും... "
"ടാ... ഓരോന്ന് പറഞ്ഞ് അവനെ ടെൻഷൻ ആക്കല്ലേ.... ഇവിടെ റാഗിങ്ങ് ഉണ്ട്... നീ പേടിക്കണ്ട! ചെറിയ രീതിലുള്ള വിരട്ടലും മെക്കിട്ട് കേറ്റവും ടോർച്ചറിംഗും ഹരാസ്സിംഗും ഒക്കെ കാണും.... സീനിയർസ് അല്ലേന്ന് കരുതി ഭയഭക്തി ബഹുമാനത്തോടെ പറയണതൊക്കെ അനുസരിച്ച് നിന്നാ ഒരു കുഴപ്പവുമില്ല! അതല്ല അഹങ്കാരം കാണിച്ചാ പിന്നെ ഇവിടെ പഠിക്കേണ്ടി വരില്ല!"
"ടാ... നീ അവനെ ഡിപാർട്ട് മെന്റിൽ ആക്ക് അവിടെ വെൽക്കം സ്പീച്ച് തുടങ്ങാറായി!"
"വാ.... "
അവൻ JKയെ കൊണ്ട് ക്ലാസിൽ ആക്കി!
വെൽക്കം സ്പീച്ച് ഒക്കെ കഴിഞ്ഞ് ക്ലാസ് മേറ്റ് തമ്മിൽ പരിജയപ്പെട്ടു... അനസ്.. സജിത്ത്... ജിതേഷ്...
അന്ന് പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല...
രണ്ട് ദിവസം കഴിഞ്ഞപ്പോ ഒരു ഇൻട്രൊഡക്ഷൻ ക്ലാസ് ഉണ്ടായിരുന്നു.... അത് കഴിഞ്ഞ് കൂട്ടുകാരുമൊത്ത് കഥ പറഞ്ഞിരിക്കുമ്പോ.. അവർ വന്നു സീനിയേഴ്സ്... ആദ്യം പൊക്കിയത് JKയെ...
"എന്താ പേര്... ''
"JK.... "
"JK?... റെക്കോഡിക്കൽ നെയിം പറ..."
"ജയകൃഷ്ണൻ നായർ!"
" സ്ഥലം... "
"ചേർത്തല..."
"ഇലക്ട്രോണിക്സി ലെ ഉണ്ണീടെ ആരാ?"
" കസിൻ"
"ഇങ്ങോട്ട് ഇറങ്ങിനിക്ക്‌..."
JK അനുസരണയുള്ള കുട്ടിയായി ഇറങ്ങി നിന്നു...
"ഇവനെ കണ്ടാ ആകെ ഒരു പഞ്ചാര ലുക്കാണല്ലോ" ഒരാള് ചോദിച്ചു. "അതെ " സീനിയർ ചേച്ചി ശരിവെച്ചു... JK വെട്ടി വിയർക്കുകയാണ്‌... എന്താണാവോ ചെയ്യിക്കാൻ പോകുന്നത്...
അവനെ അവിടെ നിർത്തിയിട്ട് അവർ ഗേൾസിലേയ്ക്ക് തിരിഞ്ഞു... ഒരു പാവം കുട്ടി അകെ പേടിച്ചിരിക്കയാണ്
" ഇങ്ങോട്ടിറങ്ങടീ... "
അവൾ ഇറങ്ങി വന്നു...
" പേരെന്താ?" ചേച്ചി ചോദിച്ചു...
" അനുരാധ! "
" ഏത് പട്ടിക്കാട്ടീന്നാ വരുന്നത്?"
"അത്..."
"എന്തേ നാടും വീടും ഒന്നും ഇല്ലേ?"
" ആപ്പാഞ്ചിറ... "
"ഉം... ആയിക്കോട്ടെ ... "
" അപ്പോ കൃഷ്ണൻ രാധയെ ഒന്ന് പ്രപ്പോസ് ചെയ്തേ ഞങ്ങൾ ഒന്ന് കാണട്ടേ..." പണി  കിട്ടി.... JK നിന്ന് വിയർത്തു..
"അത്രേം വേണോ?" എന്ന് അവൻ വിക്കി വിക്കി ചോദിച്ചു.
"എന്നാ പിന്നെ പാട്ട് പാടി പ്രപ്പോസ് ചെയ്തോ..." എന്നായി ചേട്ടൻ!
"അത് " JK നിന്ന് പരുങ്ങി!
"എങ്കിൽ കൂട്ടത്തിൽ രണ്ട് സ്റ്റെപ്പു കൂടെ യിട്ടോ " ഗ്രേഡ് കൂടിക്കൂടി വന്നു.
വേണ്ട ഇനിപ്പറഞ്ഞാ കൂട്ടത്തിൽ കിസ്സ് ചെയ്യാൻ പറയും... തെണ്ടികൾ....  അവൻ മനസ്സിൽ പറഞ്ഞു.
"അനിയൻ എന്തെങ്കിലും പറഞ്ഞോ " എന്ന് ഒരുത്തൻ
" ഇല്ല " JK വീണ്ടും പരുങ്ങലിൽ ആയി!
" എങ്കിൽ തുടങ്ങിക്കോ..." എന്നായി ചേച്ചി ! ക്ലാസിലെല്ലാവരും അവനെത്തന്നെ ഉറ്റുനോക്കി!
"ഇല്ല ഇല്ലൈ സൊല്ല ഒരുകണം പോതും...
ഇല്ലയെട്ര് സൊല്ലി താങ്കുവതെട്രാൽ
ഇന്നും ഇന്നും എനക്കോ ജൻമം വേണ്ടും....
എന്ന സൊല്ല പോകിറായ്..... "
അവന്റ സൗണ്ട് കേട്ടപ്പോ... എല്ലവരുടെയും ശ്രദ്ധ അവനിലേയ്ക്കായി.... ഡസ്കിൽ താളമിട്ട് മറ്റുള്ളവരും കൂടി ചെറിയ ചെറിയ സ്റ്റെപ്പുകൾ ഇട്ട് jK തുടങ്ങി... ആസ്വദിച്ചാണ് പാടുന്നത് ഒരു നിമിഷം അവന് മുന്നിൽ നിൽക്കുന്നത് സിമിയാണെന്ന് അവന് തോന്നി...
" സന്ദന തെട്രലേ.... ജന്നൽ തൻവന്തിട്രെൻ ന്യായമാ... ന്യായമാ...
കാതലിൻ കേൾവിക്ക് കൺകളിൽ ബദൽ എന്ന
മൗനമാ.... മൗനമാ....
അൻപേ എൻ തൻ കാതൽ സൊല്ല ഞൊടി ഒൺട്രു പോതുമേ....
ആതൈ നാനും മയന്തിക്കതാനേ ഒരു ആയുൾ വേൺട്രുമേ....
ഇല്ല ഇല്ലൈ സൊല്ല ഒരുകണം പോതും...
ഇല്ലയെട്ര് സൊല്ലി താങ്കുവതെണ്ട്രാൽ
ഇന്നും ഇന്നും എനക്കോ ജൻമം വേണ്ടും....
എന്ന സൊല്ല പോകിറായ്.....

പ്രിയനിമിഷം!Where stories live. Discover now