part-1

1.5K 102 28
                                    


ഇവൾ...സിമിയ ..... കൊച്ചിയിലെ ഒരു സാധാരണ കുടുംബം...പ്രവാസിയായ ബാപ്പ
മൂന്നാം ക്ലാസ് വരെ കൊച്ചിയിലെ  സ്കൂളിൽ  പഠനം... പ്രവാസം അവസാനിപ്പിച്ച് ആലപ്പുഴ ജില്ലയിലെ പാണാവള്ളി എന്ന കൊച്ച് ഗ്രാമത്തിലേയ്ക്ക് അവളുടെ കുട്ടിക്കാലം പറിച്ചു നടപ്പെട്ടു... കരണ്ടും വെള്ളവും സൗകര്യങ്ങളും ഒക്കെയുള്ള വാടക വീട്ടിൽ നിന്ന് പത്ത്  സെന്റിൽ കരണ്ടും വെള്ളവും ഇല്ലാത്ത ഓലക്കുടിലേയ്ക്ക് അവർ വന്നപ്പോൾ ആകെ ഉള്ള സമാധാനം ഇത്  സ്വന്തമാണ് എന്നതായിരുന്നു....
അവിടെ എല്ലാം സിമിക്ക് പുതിയ കാര്യങ്ങൾ ആയിരുന്നു....
പാടവും പച്ചപ്പും തെങ്ങിൻ തോപ്പുകളും.... ചുറ്റുമതിൽ ഇല്ലാത്ത അമ്പലമുറ്റങ്ങളും.... അരയാലും ഊഞ്ഞാലും മുത്തശ്ശി മാവുകളും മണൽകുന്നും.... കപ്പലുകൾ ഇല്ലാത്ത കായൽ പരപ്പും......  ചെമ്മീൻ കെട്ടുകളും കൊറ്റികളും ഉപ്പനും മാടത്തയും... പരുന്തും.... തുന്നാരൻ കുരിവികളും തത്തമ്മയും.... ഉടുമ്പും,  പാമ്പും, അട്ടകളും, മരപ്പട്ടിയും കുട്ടിത്തേവാങ്കും....  പൂമ്പാറ്റകളും. ... പുൽച്ചാടികളും കരയാമയും... തൊട്ടാവാടിയും.... അടിമുടി കറുത്ത ഉളളാടൻ മാരും എല്ലാം... അവൾക്ക്പുതിയ കാര്യങ്ങൾ......
ഒരു പക്ഷേ സിമി ആദ്യമായി സ്കൂളിൽ പോയ ദിവസം അവൾ ഓർക്കില്ലായിരിക്കാം പക്ഷേ സിമി നാലാം ക്ലാസിൽ ആദ്യമായി പോയ ദിവസം അവൾ ഒരിക്കലും മറക്കില്ല...

1998 Jun 2
Tuesday.
സിമിയുടെ സ്കൂൾ..... SNDPYUPS ശ്രീകണ്ഠേശ്വരം....
ശിവന്റ അമ്പലം.... അതിന് ചുറ്റും സ്കൂൾ .....  ഹെഡ്മാസ്റ്റർ മോഹനൻ സർ... സ്കൂളിന്റ മുറ്റത്ത് ദൂരത്ത് നിന്ന് എത്തുന്ന ഒരു ഓട്ടോ... സ്കൂൾ തുറന്ന് ആദ്യ ദിവസം. സ്കൂൾ അങ്കണത്തിൽ ആദ്യമായി സ്കൂളിൽ എത്തിയ കുട്ടികളുടെയും മാതാപിതാക്കളുടെയും തിരക്ക്.... ചാറ്റൽ മഴ... ഓട്ടോ സ്കൂൾ മുറ്റത്ത് റോഡ് തീരുന്നിടത്ത് നിൽക്കുന്നു...പർദ്ദയിട്ട ഒരു സ്ത്രീ സിമിയുടെ ഉമ്മ ആദ്യം ഓട്ടോയിൽ നിന്നിറങ്ങി... പിന്നാലെ സ്കൂൾ ബാഗ് തോളത്തിട്ട സിമി യൂണിഫോമിൽ ഓട്ടോയിൽ നിന്ന് ഇറങ്ങി...അവളുടെ മുഖത്ത് മഴത്തുള്ളി വീണപ്പോൾ അവൾ മുകളിലേയ്ക്ക് നോക്കി മഴയൊന്നാസ്വദിച്ചു. പിന്നീട് ഉമ്മയെ നോക്കി പുഞ്ചിരിച്ചു.

പ്രിയനിമിഷം!Where stories live. Discover now