part - 15 friends for ever...

620 61 6
                                    

സിമി എൻട്രൻസിന്റ തിരക്കിലാണ്..
ഉണ്ണിയേട്ടന്റ സമ്മാനം.... JK യുടെ വൃത്തിയുള്ള കൈപടയിൽ ബെസ്റ്റ് വിഷസ്.... അവൾ അതിലൂടെ കൈ ഓടിച്ചു... അവന്റ പ്രസന്റ് ... പേന!...
" ഇത് കൊണ്ട് വേണം നീ എൻട്രൻസ് എഴുതാൻ!"
അവന്റ വാക്കുകൾ കാതിൽ വന്നലയ്ക്കുന്ന പോലെ തോന്നി!
എല്ലാം തീർന്നു ഒന്നും പഴയതുപോലെ ആവില്ല... Jk യുടെ മുന്നിലോ സ്മിതയുടെ മുന്നിലോ ഇനിച്ചെന്ന് നിൽക്കാൻ ധൈര്യം പോര...
അവളും പഠിക്കുന്നതിലേയ്ക്ക് ശ്രദ്ധിച്ചു... എക്സാമിന് ഇനി കുറച്ച് ദിവസമേ ഉള്ളൂ... സ്മിതയ്ക്ക് കോളേജിൽ അഡ്മിഷൻ കിട്ടി... JK ഫോണിൽ നോക്കിയിരിക്കയാണ്....  സിമിയെ വിളിക്കണം ഒരു ആൾ ദ ബെസ്റ്റ് പറയണം എന്നുണ്ട്.... പക്ഷേ.... വേണ്ട അയാൾക്ക് ടെൻഷൻ ആവും അവൻ നേരെ സ്മിതയെ വിളിച്ചു.
" Hallo "
" സ്മിത"
അവന്റ ശബ്ദം കേട്ടപ്പോൾ അവൾ പിന്നെ സംസാരിച്ചതേ ഇല്ല! ആദ്യമായി അവർക്കിടയിൽ നിശബ്ദതയുടെ ഒരു മതിൽക്കെട്ട് അവന് തോന്നി മിനുട്ടുകൾ കഴിഞ്ഞിട്ടും അവൾ സംസാരിക്കാതായപ്പോൾ അവൻ കട്ട് ചെയ്തു.
സ്മിതയുടെ കണ്ണ് നിറഞ്ഞ് ചാലിട്ടൊഴുകി...
"നീ എന്താ ഈ ആലോചിക്കണേ? "
ഉണ്ണിയുടെ ശബ്ദം കേട്ടപ്പോഴാണ് അവൻ ഉണർന്നത്!
" ഞാൻ സ്മിതയെ വിളിച്ചിരുന്നു.... അവൾക്കിപ്പഴും എന്നോട് പിണക്കമാണെന്ന് തോന്നുന്നു."
"അത് കുറച്ച് സമയം എടുക്കും.... നിനക്കറിയാലോ അവളെ?"
"ഉം ....."
"അല്ല... നീയെന്തിനാ അവളെ വിളിച്ചത്?... അവളുടെ സുഖവിവരം തിരക്കാൻ നീ വിളിക്കില്ലാന്നെനിക്കറിയാം..."
"അത്.... "
ഉണ്ണി അവനെ നോക്കി ഞെറ്റി ചുളിച്ചു.
" ഉണ്ണീ പറ്റുമെങ്കിൽ നീ അവളെ വിളിച്ച് സിമിയെ ഒന്ന് വിളിച്ച് പരിഭവമില്ല എന്ന് പറയാൻ പറ... സ്മിത ഒന്ന് വിളിച്ചിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിക്കുന്നു ണ്ടാവും.... അവളുടെ ഒരു ആൾ ദ ബെസ്റ്റ് മതി സിമിയുടെ മനസ്സ് തണുക്കാൻ!"
"കഷ്ടം... അവളോട് ഇത്രയൊക്കെ ചെയ്തിട്ടും നിനക്ക് തോന്നുന്നുണ്ടോ സിമിയെ വിളിക്കു മെന്ന്?"
"ഒരു പക്ഷേ അവൾക്ക് എന്നോട് ഉള്ള ഇഷ്ടത്തിലും വലുതാണ് അവളോടുള്ള ഫ്രണ്ട്ഷിപ്പ് എങ്കിൽ തീർച്ചയായും അവൾ വിളിക്കും നമ്മൾ പറയാതെ തന്നെ... "
ഉണ്ണി അവനെ നോക്കി.... ജനിച്ച കാലം മുതൽ കൂടെ നിഴലുപോലെ ഉള്ള തന്നെക്കാളും... കുട്ടിക്കാലം മുതൽ അവന്റ വിരലിൽ തൂങ്ങി ഇക്കാലമത്രയും അവന്റ കൂടെയുള്ള സ്മിതയെക്കാളും അവന് വലുത് സിമി തന്നെ!
ഇത്ര മെനകെട്ട ഒന്നാണോ ഈ പ്രേമം!
" ഇത്രയൊക്കെ എന്നെ അവഗണിച്ചിട്ടും വെറുക്കാൻ കഴിയാത്തതെന്താ എനിക്കവളെ?"
" ശ്രമിക്കാഞ്ഞിട്ട്... കോപ്പ്! നിനക്കെന്റ കൈയ്യീന്ന് കൊള്ളും... അവൾക്ക് നിന്നെ വേണ്ടെങ്കിൽ എന്തിനാടാ ഇങ്ങനെ മനസ്സിൽ കൊണ്ട് നടക്കണെ? ഛെ! "
അവന് ദേഷ്യം വന്ന് എഴുന്നേറ്റ് പോയി!
സ്മിത കുറേക്കാലം കൂടി സിമിയെ ഓർത്തു !
സത്യത്തിൽ അവൾ എന്നോടൊരു തെറ്റും ചെയ്തില്ലല്ലോ? പലപ്പോഴായിട്ട് അവൾ പറഞ്ഞിട്ടുണ്ട് കണ്ണേട്ടൻ അവളുടെ പിന്നാലെയാണെന്ന്... അവിശ്വസിച്ചത് ഞാനാണ്! പാവം ഒത്തിരി വിഷമിച്ചു കാണും... അപ്പോൾ അവൾ നിർബന്ധിച്ച് പറയിപ്പിച്ചില്ലായിരുന്നു എങ്കിൽ... ഒരു പക്ഷേ ഒരിക്കലും ഞാനിതറിയില്ലായിരുന്നു... ഒരിക്കലും മറക്കാനാവാത്ത വിധം സ്നേഹിച്ചു പോയേനേ...ഇതൊക്കെ അറിയുബോൾ ഭ്രാന്ത് പിടിച്ചേനേ... അറബിക്കിലെ പയ്യന്റ കാര്യത്തിൽ സിമി പറഞ്ഞതാ ശരി... എന്നെ സ്നേഹിക്കാത്ത ഒരാളെ ഞാൻ എന്തിന് മനസ്സിൽ കൊണ്ട് നടക്കുന്നു... എന്നായാലും ഒരാളെ സ്വീകരിക്കണം അപ്പോ അയാളെ സ്നേഹിച്ചാൽ പോരെ ആവശ്യമില്ലാത്തതൊക്കെ ചിന്തിച്ച് എന്തിന് മനസ്സ് അശുദ്ധമാക്കണം!
" സ്മിത "
അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി അമ്മയാണ്...
" സിമിയെ ഈയിടയായി ഇങ്ങോട്ട് കാണാറേ ഇല്ലല്ലോ.. "
" അവൾക്ക് എൻട്രൻസിന്റ തിരക്കായിരിക്കും... "
"ഞാൻ മാർക്കറ്റിൽ പോയപ്പോ സിമിയുടെ ഉമ്മയെ കണ്ടു... നിങ്ങൾ തമ്മിൽ പിണങ്ങിന്നോ എന്തോ പറഞ്ഞു... അന്ന് ഇവിടന്ന് ചെന്നിട്ട് കരച്ചിലായിരുന്നത്രേ... "
"ഏയ് അങ്ങനെയൊന്നും ഇല്ല! ചുമ്മാ ഓരോന്ന് പറഞ്ഞ് തെറ്റി താ.... എന്തായാലും ഞാൻ ഒന്ന് അവളെ വിളിക്കട്ടെ മറ്റന്നാള് എൻട്രൻസ് എക്സാം ആണ് " അവൾ ഫോണിനടുത്ത് പോകുന്നതും നോക്കി ഭദ്രാമ്മ പുഞ്ചിരിച്ചു....
അവൾ സിമിയെ വിളിച്ചു.
ആന്റി വന്ന് ഒരു കോൾ ഉണ്ടെന്ന് പറഞ്ഞപ്പോൾ സിമിക്ക് കൺഫ്യൂഷൻ ആയി ആരാണോ എന്തോ?
" ടീ സുഖമാണോ നിനക്ക്?"
"സ്മിത നീ.... നിനക്ക് സുഖമല്ലേ? നീ എന്നെ വിളിക്കുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ലട്ടോ... "
"അതെന്താ ഞാൻ നിന്നെ വിളിക്കാൻ പാടില്ലേ?"
"സോറി മോളേ... വേണം എന്ന് കരുതിയതല്ല. അതൊക്കെ സംഭവിച്ച് പോയി നീ കരയണത് കണ്ട് പോന്നിട്ട് ഒരു സ്വൈര്യം ഇല്ലായിരുന്നു.... നീ എന്നോട് പിണങ്ങിയെന്ന് കരുതി... "
"അതൊക്കെപ്പോട്ടെ... എൻട്രൻസ് ഒക്കെ എവിടം വരെ ആയി... "
" വാതില് വരെ എത്തി... "
" അപ്പോ all the best "
"നിക്ക് വല്യ സന്തോഷായിട്ടോ... നീ വിളിച്ചല്ലോ അത് മതി!"
"എൻട്രൻസ് കഴിഞ്ഞ് നീ ഇങ്ങോട്ടേക്കൊന്നിറങ്ങ്.."
"ഞാനിനി നന്ദനത്തിലേക്കില്ല നീ ഇടയ്ക്ക് ഇങ്ങോട്ട് വന്നാൽ മതി"
"അതന്താ അങ്ങനെ?"
"അതങ്ങനെ മതി..... "
"ശരി ഞാൻ വരാം..."
"അപ്പോ ബൈ..."
അവൾ ഫോൺ കട്ട് ചെയ്തു. എന്തെന്നില്ലാത്ത ഒരു സമാധാനം തോന്നി രണ്ട് പേർക്കും... ഞങ്ങളുടെ കൂട്ട് JK യുടെ ഉണക്ക പ്രേമം കൊണ്ട് പൊളിഞ്ഞില്ല! സിമി നെടുവീർപ്പിട്ടു. എൻട്രൻസ് എക്സാം കഴിഞ്ഞു. പ്രതീക്ഷയ്ക്ക് വകയില്ലന്ന് സിമിക്ക് തോന്നി! സ്വാഭാവികമായും അവൾ പാരാമെഡിക്കൽ കോഴ്സിന് ശ്രമിച്ചു.
സ്മിത കോളേജിൽ പോയിത്തുടങ്ങി. എൻട്രൻസ് റിസൾട്ട് വന്നു. റാങ്ക് അയ്യായിരത്തിൽ താഴെ... ഗവൺമെന്റ് സീറ്റിൽ പഠിക്കാൻ കഴിയില്ല! അവൾ ആ സ്വപ്നം അങ്ങ് മറന്നു. പാരാമെഡിക്കലിൽ തന്നെ ഉറച്ച് നിന്നു. സെപ്റ്റംബറിൽ ആണ് ക്ലാസ് തുടങ്ങുന്നത്...
ഒരു ദിവസം... സിമി ടൗണിൽ ഫാൻസി സ്റ്റോറിൽ നിൽക്കുമ്പോൾ വാൾ മിററിൽ JK യുടെ പ്രതിബിംബം... അവൻ സിമിയെത്തന്നെ നോക്കുകയാണ്.. അവൻ ഷോപ്പിലേയ്ക്ക് കയറുന്ന കണ്ടപ്പോ സിമി ഇറങ്ങി ഒരു പോക്ക്. അവൻ അവളെ വിളിച്ചു. നിന്നില്ല! അവസാനം അവൻ അവളുടെ മുന്നിൽ ചെന്ന് ഹാൻഡിൽ പിടിച്ചു വെച്ചു.
"JK Plz എന്റ സൈക്കിളിൽ നിന്ന് കൈയ്യെടുക്ക് "
"എനിക്ക് നിന്നോട് സംസാരിക്കണം!"
"എനിക്ക് ഒന്നും കേൾക്കാനില്ല"
"JK... നീ എന്നെ ഇങ്ങനെ ടോർച൪ ചെയ്യരുത് !"
"ചെയ്താൽ!"
"പിന്നെ നിനക്ക് ബുദ്ധിമുട്ടേണ്ടി വരില്ല!"
"നീയെന്നെ ഇങ്ങനെ ഭ്രാന്ത് പിടിപ്പിച്ചാൽ ഞാൻ പിന്നെ എന്ത് ചെയ്യണം?"
"നിനക്ക് ഇപ്പോ എന്താ വേണ്ടത്?''
''വാ "
"എങ്ങോട്ട് ''
" നമുക്ക് നടക്കാം.. "
അവൾ ഒന്നും മിണ്ടാതെ അവനോടൊപ്പം നടന്നു... പതിവ് വഴിയാണ്..
"നിനക്ക് റാങ്ക് താഴെയായല്ലേ?"
"ഇനിയെന്താ പ്ലാൻ?"
" പാരാമെഡിക്കൽ നോക്കുന്നുണ്ട്. "
"നിനക്ക് മെഡിസിന് പോണോ?"
"വേണ്ട മാനേജ്മെന്റ് സീറ്റിൽ പഠിപ്പിക്കാനുള്ള കപാസിറ്റി ഒന്നും എന്റ ബാപ്പക്കില്ല!"
"അതൊന്നും ഓർത്ത് നീ വിഷമിക്കണ്ട... ഞാൻ പപ്പയോട് പറയാം.. "
"വേണ്ട JK... പരിധിക്കുള്ളിൽ നിന്ന് സ്വപ്നം കാണാനും കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെടാനും ഞാൻ പഠിച്ചു... "
"നീയെന്താ ഇങ്ങനെ?"
"എങ്ങനെ?"
അവൻ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി. അവളും...
"എനിക്ക് നിന്നോട്ട് പിണക്കമൊന്നും ഇല്ല! നീ അന്ന് ചെയ്തത് നന്നായി... അത് കൊണ്ട് സ്മിതയ്ക്ക് കാര്യം മനസ്സിലായി!.. "
"അത് അവിടം കൊണ്ട് കഴിഞ്ഞു.. ഇനി അതിനെ പറ്റി പറയണ്ട !"
"അവൾക്ക് എന്നോട് പ്രമം ഒന്നുമില്ല.... അതോർത്ത് നീ ഒന്നും ഒളിപ്പിക്കണ്ട!"
" ഇത് കേൾക്കുമ്പോഴാണ് എനിക്ക്? ഞാൻ നിന്നോട് എന്ത് ഒളിപ്പിച്ചു എന്നാണ് നീയീ പറയുന്നത്?"
"നിന്റ മനസ്സ്!"
"JK നീ കരുതും പോലെ എനിക്ക് നിന്നോട് ഒന്നുമില്ല!... ഇനി ഒട്ടും ഉണ്ടാവാനും പോകുന്നില്ല... നിന്നെ ഇഷ്ടമല്ലെനിക്ക്... "
അവളുടെ കണ്ണുകൾ നിറഞ്ഞു... കണ്ണ് കലങ്ങി...
" ഒരായിരം വട്ടം എന്നോടിത് പറയുമ്പോഴും നിന്റ കണ്ണുകൾ നിറയുന്നുണ്ട് കലങ്ങുന്നുണ്ട്... നിന്റ കണ്ണൂകൾ പറയുന്നുണ്ട് നീ എന്നെ സ്നേഹിക്കുന്നുണ്ടെന്ന്!"
"JK.. എന്റ കണ്ണുകൾ നിറയുന്നത് ഞാൻ നിന്നെ സ്നേഹിക്കുന്നത് കൊണ്ടല്ല ! നീ എന്നെ മനസ്സിലാക്കുന്നില്ലന്ന സങ്കടം കൊണ്ടാണ്..."
"ശരി നീയെന്നെ സ്നേഹിക്കണ്ട! നല്ല കൂട്ടുകാരായിരിക്കാല്ലോ? എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യണതെന്തിനാ... "
"ശരി... പക്ഷേ ഇതു പോലെ ഇഷ്ടമാണെന്നും പറഞ്ഞ് എന്നെ ഇറിറ്റേറ്റ് ചെയ്യരുത്! "
" ഇല്ല!"
"ഞാൻ പൊയ്ക്കോട്ടെ .. "
"ഉം ... "
അവൾ സൈക്കിൾ ചവിട്ടിപ്പോയി മിററിൽ അകലുന്ന അവനെ കണ്ട് അവൾ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
വന്നപ്പോൾ ഉണ്ണി വീട്ടിലുണ്ട്! അവന്റ കോഴ്‌സ് കഴിഞ്ഞു.
"ടാ... ഇന്ന് സന്തോഷത്തിലാണല്ലോ ??"
"അതെ " JK ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി വെള്ളം എടുത്തു കുടിച്ചു.
" ഞാൻ ഒരു കാര്യം അറിഞ്ഞു. ഞങ്ങളുടെ വീടിനടുത്ത് പാടത്തിന്റ അക്കരെ വീട്ടിലെ ഇത്ത വീട്ടിൽ വന്നിരുന്നു. സിമിയെ പറ്റി അന്വേഷിച്ചു... അവള് ഞങളുടെ വീട്ടിൽ വരുന്നത് അവര് കണ്ടിട്ടുണ്ട്. അമ്മയോട് ചോദിച്ചപ്പോ അമ്മ പറയാ... അവരുടെ ഗൾഫിലുള്ള മോനക്കൊണ്ട് കെട്ടിക്കാനാണെന്ന് "
JKയ്ക്ക് കുടിച്ച വെള്ളം നെറുകിൽ കയറി അവൻ ചുമച്ചു. ഉണ്ണി നെറുകിൽ തട്ടിക്കൊടുത്തു.
"ടാ മനുഷ്യനെ ടെൻഷനടിപ്പിക്കാൻ ഓരോന്ന് പറഞ്ഞുണ്ടാക്കല്ലേ?"
അവൻ ഉണ്ണിയുടെ മെക്കിട്ട് കേറി.
" ഇല്ലടാ... സത്യമാണ്..."
"അതിന് അവൾക്ക് കല്യാണപ്രായം ആയില്ലല്ലോ?"
"അത് നമുക്ക് അവർക്ക് അങ്ങനെയല്ല. 16ഉം 17 ഉം ഒക്കെയാ പ്രായം..."
"ഇനിയിപ്പോ എന്താ ചെയ്യുക?"
"ഒന്നും ചെയ്യാനില്ല അമ്പാടീടെ മുന്നിലുള്ള അവരുടെ പ്ലോട്ടില് സിമിയും ഇക്കയും വീട് വെച്ച് താമസിക്കുമ്പോ നീ നാട് വിട്ടാ മതി... "
"ടാ..."
JK യുടെ ചങ്കൊന്ന് കാളി!
" ഞാൻ അവളെ അൽപം മുൻപ് കണ്ടതേയുള്ളൂ... അയാൾ ഒന്നും പറഞ്ഞില്ല " അവൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.
" അറിഞ്ഞ് കാണില്ല അറിഞ്ഞാൽ പറയേം ഇല്ല ! നീ കല്ല് വെക്കും എന്നവൾക്കറിയാം.. "
" നിയാസിന്റ വല്യച്ഛന്റ മോന്റ കാര്യമല്ലേ നീ പറയണേ... നിയാസിനോട് ഞാൻ പറഞ്ഞോളാം.. "
" ഇക്കാര്യം നീ മുടക്കും! ശരി എത്രയണ്ണം മുടക്കാൻ നിനക്ക് പറ്റും?"
JKയ്ക്ക് എന്താ ചെയ്യേണ്ടത് എന്ന് ഒരു രൂപവും ഇല്ല!..വയസ്സ് 21 ആകുന്നതേ ഉള്ളൂ..വിവാഹത്തെ പറ്റി ആലോചിക്കാൻ പ്രായമായില്ല! എന്തായാലും വിവാഹാലോചനയ്ക്ക് തടയിട്ടേ പറ്റൂ. അവൻ ഉറച്ചു..
What's to be next?
Simikku kalyanam??????
Dear readers....
Iniyaanithu vaayikkendathu enkile kure kazhiyumbo ningalkkenthelum manasilaavooo.....
So keep reading...
Sumi Aslam pt

പ്രിയനിമിഷം!Where stories live. Discover now