part-39... സിമിയുടെ വിധി!

700 72 40
                                    

Disclaimer...
ഈ കഥയിൽ ഇനി പറയുന്ന കാര്യങ്ങൾ കഥാ ഗതിയുടെ പൂർണ്ണതയ്ക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണ്....
warning:
JK അവലംബിക്കുന്ന രീതി അത്യധികം വേദനാജനകവും 90% പരാജയവുമാണ്..... രക്ഷപെട്ടാൽ ഭൂമിക്ക് ഭാരമായി നരകിച്ച് ജീവിക്കേണ്ടി വരും.
ഓർക്കുക!
മരണം ഒന്നിനും ഒരു പരിഹാരമാകുന്നില്ല!
മരണമെന്നത് പരമമായ സത്യമാണ്...
അത് തേടിപ്പോകുന്നവർ ഭീരുക്കളും...
സാഹജര്യത്തെ അതിജീവിക്കുന്നവരാണ് വിജയികൾ!
************************************
സിമിയെക്കാണാൻ പോയ കെവിൻ ലെഗ്ഗേജ് ഒക്കെ പുറത്ത് വെച്ച് അവനെയും കാത്ത് നിൽക്കുന്ന കണ്ട് ഒന്ന് അമ്പരന്നു...
"ഇതെന്താ ലെഗേജ് ഒക്കെയായിട്ട്.... " അവൻ ചോദിച്ചു.
"ഞാൻ റൂം വെക്കേറ്റ് ചെയ്യുവാ..." പുഞ്ചിരിച്ചു കൊണ്ട്‌ അവൾ മറുപടി പറഞ്ഞു.
"എന്നിട്ടെങ്ങോട്ടാ... വീണ്ടും ഒരൊളിച്ചോട്ടമാണോ?" കെവിൻ ചൊടിച്ചു.
"അല്ല ഞാൻ പോരുന്നത് നിന്റ ഫ്ലാറ്റിലേയ്ക്കാ?" അവൾ പറഞ്ഞു.
"എന്റ ഫ്ലാറ്റിലേയ്ക്കോ?" അവൻ അന്തം വിട്ടു.
"അതെ... മാര്യേജ് കഴിയാതെ j K യുടെ ഫ്ലാറ്റിലെയ്ക്ക് പോവാനൊക്കില്ല!.. ഒന്നോ രണ്ടോ ദിവസത്തേയ്ക്ക് വേറെ അക്കോമഡേഷൻ നോക്കാൻ പറ്റില്ല!.. എന്നെ അഡ്ജസ്റ്റ് ചെയ്തേ പറ്റൂ.." അവൾ വ്യക്തമാക്കി.
"എടോ താൻ..." കെവിന് വിശ്വാസം വന്നില്ല!
" തമാശയല്ല കെവിൻ... ഇനി അവൻ എന്നെ വേണ്ടന്ന് പറഞ്ഞാലും അവനെ വിട്ട് പോവില്ല!" അവളുടെ വാക്കുകളിൽ ഉറപ്പുണ്ടായിരുന്നു. മരണത്തിൽ പോലും അവനെ തനിച്ചാക്കില്ലന്ന ഉറപ്പ്.
"എങ്കിൽ വാ കേറ്..." കെവിൻ സന്തോഷത്തോടെ കാറിന്റ ഡോർ തുറന്ന് അവളെ ക്ഷണിച്ചു.
"എന്റ ലഗേജും കൊണ്ട് താൻ പൊയ്ക്കോ..ഞാൻ ആക്ടിവയിലെത്തിക്കോളാം..." അവൾ പറഞ്ഞു. കെവിനെക്കാളും മുൻപേ സിമി ഫ്ലാറ്റിലെത്തി...
സിമിയെക്കണ്ട് ലിയ ചോദിച്ചു.
"നീയെന്താ ഇന്നലെ അവനൊരു മറുപടി കൊടുക്കാതിരുന്നത്?
സിമി....actually നിന്റ പ്രോബ്ലം എന്താ? നിനക്കെന്താ അവനെ അസ്സപ്റ്റ് ചെയ്താൽ? അത്രയ്ക്ക് നിന്നെ സ്നേഹിക്കുന്നുണ്ട്... നീ യവനെ മിസ്സ് ചെയ്താലുണ്ടല്ലോ? ലൈഫ് ലോഗ് അതോർത്തു കരയും..." അവൾ ഓർമ്മിപ്പിച്ചു.
"ലിയ... i love him... i need him... " അവൾ മെല്ലെ പറഞ്ഞു.
" what did you Say ?" ലിയ അതിശയത്തോടെ അവളെ നോക്കി.
" yes !... i love him... " അവൾ ആവർത്തിച്ചു.
"പിന്നെ നിനക്കവനോട് പറഞ്ഞാലെന്താ?... നിനക്ക് പറയാനുളള ധൈര്യം ഇല്ലങ്കിൽ ഇല്ലങ്കിൽ ഞാൻ പറയാം JKയോട്..."
"അവനതറിയാം... എനിക്കവനോടുള്ള സ്നേഹത്തിന് അവൻ എന്നെ സ്നേഹിക്കുന്നതിനെക്കാൾ ആഴമുണ്ടെന്ന്... ഞാൻ പറഞ്ഞോളാം അവനോട്.. എന്റ ഒരു നോട്ടം മതി അവന് അത് മനസ്സിലാവും..." അവൾ പ്രണയാർദ്രമായൊന്നു ചിരിച്ചു.
"എങ്കിൽ പിന്നെ വൈകിക്കുന്നതെന്തിനാ... പറഞ്ഞൂടെ..." ലിയയ്ക്കും സന്തോഷമായി.
Simi: " പറയാം ഒരു സർപ്രൈസ് ആയിട്ട്...
ഞാൻ എല്ലാം ഉപേക്ഷിച്ച് വന്നതാണ് ലിയ!... എന്റ മുൻധാരണകൾ... ഈഗോ... ചീപ്പ് കോംപ്ലക്സ്.... കൂടെ കൊണ്ട് വന്നത് അവനോടുള്ള സ്നേഹം മാത്രമാണ്...എന്റ ഇനിയുള്ള ജീവിതം j Kയ്ക്ക് വേണ്ടിയാണ്! " അവൾ പറഞ്ഞു.
" is it?.... ഇതവനറിയോ?"
" പറഞ്ഞിട്ടില്ല പറയണം!..."
"പാവം ടെൻഷൻ അടിച്ച് നടക്കുകയാ why r u waiting... പോയി പറ..."
"ലിയ... എന്തോ ഒരു പേടി പോലെ! നീ കൂടെ വരുമോ?" സിമി വിളിച്ചു.
"സിമി.... this is one of most butiful moment in youar life.... നിങ്ങൾ രണ്ട് പേരും മാത്രമാവുന്നതാണ് നല്ലത്... ഞങ്ങൾ വരാം... ആദ്യം നീ ചെന്ന് അവനെ സമാധാനിപ്പിക്ക്!"ലിയ സ്നേഹപൂർവ്വം ഒഴിഞ്ഞുമാറി.
സിമി പുഞ്ചിരിച്ചു.... "എനിക്ക് ഒന്ന് ഫ്രഷ് ആവണം... "
ലിയയും പുഞ്ചിരിച്ചു.
"നീ ആ റൂം എടുത്തോ..." ലിയ ഗസ്റ്റ് റൂം ചൂണ്ടിക്കാട്ടി
പിന്നാലെ ലെഗേജുമായി കെവിൻ എത്തി...
"താങ്ങ്സ് കെവിൻ! " അവൾ കെവിനോട് പറഞ്ഞു.
അവൾ കുളിച്ച് ഫ്രഷ് ആയി അവനിഷ്ടപ്പെട്ട നീല നിറത്തിലുള്ള സൽവാർ അണിഞ്ഞു... അവന്റ ചെയ്ൻ.... അവൾ അതെടുത്ത് കഴുത്തിലിട്ടു... അവൾക്കായി അവൻ പണിയിച്ചത്... ഹാർട്ട് ഷെയ്പ് ലോക്കിൽ ഭംഗിയായി എഴുതിയിട്ടുണ്ട് JK... അന്ന് കാഷ്യാലിറ്റിയിൽ നേഴ്‌സ് ഏൽപിച്ച സാധനങ്ങളിൽ അത് മാത്രം അവൾ തിരികെ കൊടുത്തില്ല. ഷാള് തലയിലൂടെ ഇട്ട് അവൾ കണ്ണാടി നോക്കി!
"ആ നീല നിറത്തിലുള്ള ഷോളിനുള്ളിൽ നിന്റ മുഖം കാണാൻ നല്ല ഐശ്വമാണ്..." മുൻപെങ്ങോ JK പറഞ്ഞതോർത്ത് അവൾ കണ്ണാടി നോക്കി പുഞ്ചിരിച്ചു... മൈലാഞ്ചിക്ക് മൊഞ്ച് പോരെന്നുണ്ടോ... കൈ നിറയെ പീലി നീർത്തിയ ഇണ മയിലുകൾ അവളുടെ മനസ്സ് പോലെ!.... കൈ നിറയെ കുപ്പിവളകൾ!...
അവൾ കുട്ടിക്കാലം ഓർത്തു... ഒരിക്കൽ ഇരു കൈയ്യിലും നിറയെ മൈലാഞ്ചിയണിഞ്ഞ് സ്കൂളിൽ ചെന്നപ്പോൾ JK പെട്ടന്നവളോട് ചോദിച്ചത്...
" ആ കൈ ഒന്ന് കാണിച്ചെ?"
"ഏ ?" സിമി ഞെട്ടി.
"കൈ ഒന്ന് കാണിച്ചേടോ നോക്കട്ടെ... "
പിന്നിൽ ഒളിപ്പിച്ച കൈയ്യിലേക്ക് അവൻ പാളി നോക്കി.
"അയ്യേ? താൻ എന്താടോ ഇക്കാണിക്കണെ? "...
അവൻ പെട്ടന്ന് പിന്നിൽ നിന്നും കൈ കടന്നു പിടിച്ചു... ജീവിതത്തിൽ ആദ്യമായി അവൻ കൈയ്യിൽ കടന്ന് പിടിച്ച നിമിഷം...
:" ജാഢ കാണിക്കാതെ ടോ... ഒന്ന് നീർത്തിയെ ചുമ്മാ കാണാനാ..."
അവൾ ചുരുട്ടിപ്പിടിച്ച കൈ നിവർത്തിക്കാണിച്ചു....
"നല്ല ഭംഗിയുണ്ട്... പീലി നീർത്തിയ മയില്...." എന്നിട്ട് അവന്റ കൈത്തണ്ട കാണിച്ചുകൊടുത്തു.... പച്ചകുത്തിയൊരു മയിൽപീലിയും ഓടക്കുഴലും....
ഭംഗിയായി കണ്ണുകൾ എഴുതി....
" സിമി താനെന്താ കണ്ണെഴുതാത്തെ? " അവൻ പണ്ടെങ്ങോ ചോദിച്ചതവൾ ഓർത്തു.
" ഇഷ്ടമല്ല!"
അവൻ വരച്ച ഒരു പോയ ട്രൈറ്റ് ചൂണ്ടി അവൻ പറഞ്ഞു...
" ഞാൻ വരച്ച നിന്റ ചിത്രങ്ങളിൽ എല്ലാം നീ കണ്ണെഴുതിയിട്ടുണ്ട്... "
റെഡ് നിറത്തിൽ ഉള്ള ഒരു ബാഗിൽ അവൾ സൂക്ഷിച്ച് വെച്ച ചില ഓർമ്മകൾ അവൾ എടുത്തു. അത് ചില ഫോട്ടോഗ്രാഫ്സ് ആണ്... അതിന്റ പിന്നിൽ എന്തൊക്കെയോ എഴുതിയിട്ടുണ്ട് അതും കൈയ്യിൽ വെച്ച് നിൽക്കുമ്പോഴാണ് ലിയ യുടെ വിളി കേട്ടത്...
"സിമി...." ലിയ കതകിന് തട്ടി..... വാതിൽ തുറന്നപ്പോൾ അവൾ അമ്പരന്നു. ഇത്ര ഭംഗിയിൽ ആദ്യമായി ലിയ അവളെ കാണുകയാണ്....
"ഇതാരാ?....." അവൾ കണ്ണ് മിഴിച്ചു....
"ഇതാണ് J K യുടെ സിമി..... J K സ്നേഹിച്ച ആഗ്രഹിച്ച സിമി... "
സിമിയെ കണ്ട് കെവിൻ ഒന്ന് വാ പൊളിച്ചു.
" ഇത് JK വരച്ച പോയ ട്രൈറ്റിൽ നിന്ന് ഇറങ്ങി വന്നത് പോലെ ഉണ്ട്! "
" കെവിൻ നോ കമന്റ്സ് പ്ലീസ്'.... "ലിയ അവനെ ശാസിച്ചു'
"ഞാൻ JKയെ കണ്ടിട്ട് വരാം..."
അവൾ മെല്ലെ ലിയുടെ ഫ്ലാറ്റിൽ നിന്നിറങ്ങി നടന്നു... ഏതോ സ്വപ്ന ലോകത്തെന്ന പോലെ....
JK ഫ്ലാറ്റിന്റ ഡോർ തുറന്ന് ചാരി വെച്ചു... ക്ലോക്കിൽ സമയം നോക്കി... നാല് മണി അവൻ പപ്പയ്ക്ക് മെസ്സേജ് അയച്ചു....
"I am really sorry Pappa... I am going to miss u for ever...Plz forgive me... "
ലിവിംഗ് ഏരിയയിലെ വാളിൽ JK ദുബായിൽ നിന്ന് വാങ്ങിക്കൊണ്ട് വന്ന ചിത്രപ്പണികളുള്ള നായാട്ടിനുപയോഗിക്കുന്ന ഒരു തരം കത്തി അവന്റ ശ്രദ്ധയിൽ പെട്ടു ... അവൻ അത് വലിച്ചൂരി... ജനലിലൂടെ മുറിയിൽ പതിക്കുന്ന സൂര്യപ്രകാശമേറ്റ് കത്തിയുടെ മൂർച്ചയുള്ള ഭാഗം തിളങ്ങി
ആ കത്തി കൊണ്ട്  ജനലിനഭിമുഖമായി നിന്ന് കൈതണ്ടയിലെ ഞരമ്പ് ഇടത് വശം ചേർത്ത് നീളത്തിൽ ആഴത്തിൽ മുറിച്ചു. ജനലിലൂടെ വിദൂരതയിലേക്ക് നോക്കി നിന്നു...... അവന്റ മുറിഞ്ഞ കൈയ്യിൽ നിന്നും തുള്ളി തുള്ളിയായി രക്തം വാർന്നു തുടങ്ങി... അവന്റ വലത് കൈയ്യിലെ കത്തിയിൽ പുരണ്ട രക്തം ഈർന്ന് ഒരു തുള്ളിയായി വെളുത്ത ടൈൽ പാകിയ തറയിലേയ്ക്ക് വീണു...
സിമി ലിഫ്റ്റിൽ കയറാതെ സ്‌റ്റെപ്പിറങ്ങിയാണ് j K യുടെ ഫ്ലാറ്റിലേയ്ക്ക് പോകുന്നത്... നവ വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി ഒറ്റയ്ക്ക് സ്റ്റെപ്പിങ്ങി വന്ന അവളെ കണ്ട് സെക്യൂരിറ്റി ചോദിച്ചു...
" ഇവിടെക്കണ്ട് പരിജയം ഇല്ലല്ലോ? ആരാ?"
"ഇവിടെ 7 E JK യുടെ വൈഫ് ആണ്..." അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.... അയാളോട് കൂടുതൽ വിശേഷം പറയാതെ അവൾ നടന്ന് നീങ്ങി... "J K സാറിന്റ കല്യാണം കഴിഞ്ഞോ?... " അയാൾ ആലോചിച്ചു... വെല്ലയിടത്ത് നിന്നും ചാടിച്ചോണ്ട് വന്നതാവും അതാണ് അറിയാഞ്ഞത്.... അയാൾ സമാധാനിച്ചു.
വഴിയിൽ ലിഫ്റ്റ് തുറന്ന് കൈയ്യിൽ ബൊക്കെയുമായി അമ്മയ്ക്കൊപ്പം ഇറങ്ങി വന്ന അഞ്ച് വയസ്സ് മാത്രം പ്രായംതോന്നുന്ന ഒരു കൊച്ചു  പെൺകുഞ്ഞിന് അവളെക്കണ്ട് കൗതുകം തോന്നി... ആ കുഞ്ഞ് ബൊക്കെയിൽ നിന്ന് രണ്ട് പനിനീർ പൂക്കൾ എടുത്ത് സിമിയെ വിളിച്ചു...
"ആന്റി... "
അവൾ അവിടെ നിന്നു. എന്നിട്ട് തിരിഞ്ഞ് നിന്ന് കുഞ്ഞിനോട് പുരികം പൊക്കിക്കാണിച്ചു... ആ കൊച്ചു കുട്ടി കൈമാടി വിളിച്ചു. അവൾ മെല്ലെ ആ കുഞ്ഞിന്റ അരികിൽ ചെന്നു മുട്ടിലിരുന്നു. ആ കുട്ടി പനിനീർ പൂക്കൾ അവൾക്ക് സമ്മാനിച്ചു... അവൾ അത് വാങ്ങി കവിളിൽ ഒരുമ്മ കൊടുത്തു... ഇതൊക്കെ കണ്ട് പുഞ്ചിരിച്ച് കൊണ്ട് ആ കുട്ടിയുടെ അമ്മ നിന്നു... അവൾ എഴുന്നേറ്റ് JK യുടെ ഫ്ലാറ്റ് ലക്ഷ്യമാക്കി നടന്നു..
Time 4.05
സിമി കോളിംഗ് ബെൽ അടിച്ചു. .അവൻ പ്രതികരിച്ചില്ല. അവൾ വാതിൽ തള്ളി നോക്കി... ചാരി വെച്ചിരിക്കുന്നു.....jk വിദൂരതയിലേയ്ക്ക് നോക്കി നിൽക്കുന്നു...
അവൾ അവന്റ മുഖത്തേയ്ക്കാണ് നോക്കിയത്... അവന്റെ കൈകൾ അവൾ ശ്രദ്ധിച്ചതേയില്ല....
"JK.... എന്നോട് പിണങ്ങിയോ?"
അവളുടെ ശബ്ദം അടുത്താണ് കേൾക്കുന്നത് തൊട്ട് പിന്നിൽ...
"JK.... നീ എന്റ മുഖത്ത് നോക്കില്ലേ?...."
അവന് മറുപടിയില്ല!
" നീ ആകെ വിയർക്കുന്നുണ്ടല്ലോ?..... just relax! "
"ഞാൻ ആരെയാണ് സ്നേഹിക്കുന്നതെന്ന് നിനക്കറിയണ്ടേ?... എന്റ വുഡ് ബീ യെക്കാണണ്ടേ നിനക്ക് ...
അവൻ അവൾക്ക് നേരെ തിരിഞ്ഞ് നിന്നു....
"I Love ......" അവളുടെ വാക്കുകൾ അവന്റ കാതുകൾ കേട്ടില്ല!... സംഭവിച്ചത് വളരെ പെട്ടന്നായിരുന്നു.....അവളുടെ കണ്ണുകൾ വിടർന്ന് വന്നു... കണ്ണ് നിറഞ്ഞ് ചാലിട്ടൊഴുകി വിയർപ്പ് പൊടിഞ്ഞു. ശ്വാസം മേലേക്ക് വലിച്ചു. അവന്റ കൈയ്യിലെ കത്തി അവളുടെ കുടൽമാല തുളച്ചിരുന്നു.... അവളുടെ കൈകളിൽ ഇരുന്ന ഫോട്ടോഗ്രാഫ്സ് തറയിൽ വീണ് ചിതറി പനിനീർ പൂക്കൾ അവളുടെ രക്തത്തിൽ വീണു... അവളുടെ വലം കൈ അവന്റ കൈ ഉപേക്ഷിച്ച കത്തിയിൽ ചുറ്റിപ്പിടിച്ചു.... അവൾ കുഴഞ്ഞ് വീഴാൻ തുടങ്ങി... അവൻ അവളെ ഇടം കൈ കൊണ്ട് താങ്ങി...... അവളുടെ പ്രാണൻ പിടയുന്നത് ഒരു നിമിഷം അവൻ ആസ്വദിച്ചു...
പെട്ടന്നാണ് അവളുടെ കഴുത്തിലുള്ള അവന്റ ചെയ്ൻ അവന്റ ശ്രദ്ധയിൽ പെട്ടത്... അടുത്ത നിമിഷം അവന്റ ബോധമനസ്സിലേക്കവൻ വന്നു... അവൻ ചുറ്റും നോക്കി... ചിതറിക്കിടക്കുന്ന ഫോട്ടോ ഗ്രാഫ്സ്... അഞ്ച് വർഷക്കാലം അവന് കൊറിയർ വന്നു കൊണ്ടിരുന്ന അവന്റ ഫോട്ടോസ്... അവസാനമായി അവന്റ മുഖമൊന്ന് പുണരാൻ അവൾ നീട്ടിയ കൈയ്യിൽ ഹാർട്ട് ഡിസൈനിനുള്ളിൽ റണ്ണിംങ്ങ് ലെറ്റേഴ്സിൽ അവന്റ പേര്... JK....
"സിമി.........." അവൻ അലറി.....
Time 4:20....
അവൾ അവന്റ കൈയ്യിൽ കിടന്ന് പിടഞ്ഞു പ്രാണ വേദനയിൽ ബോധം പോവും മുൻപ് അവൾ  വിക്കി വിക്കി പറഞ്ഞു.
" സന്തോഷമുണ്ടെനിക്ക്!...... നിന്റ..... കൈ കൊണ്ടെന്നെ!....  ഒരു നിമിഷം തന്നില്ലല്ലൊ JK.... നീ... നിന്നോടിത് പറയാൻ!..... I Love u... I need u... എനിക്ക് നിന്റ കൂടെ....... കൊതി തീരുവോളം ജീവിക്കണം.... "
അവന് സ്വബോധം വീണ്ട് കിട്ടി....
" സിമി..... " അവൻ  അവളെ മടിയിൽ ഇട്ട് രണ്ട് കൈയ്യും തലയ്ക്ക് വെച്ച് അലറിക്കരഞ്ഞു... അവന്റ കൈതണ്ടയിൽ നിന്ന് ഇറ്റ് വീഴുന്ന രക്തം കൈമുട്ടിലൂടെ ഒലിച്ച് അവളുടെ നെറുകിൽ വീണു..
എന്ത് ചെയ്യണം എന്നറിയാതെ അവൻ കത്തി വലിച്ചൂരി.... സിമിയുടെ ബോധം മറഞ്ഞിരുന്നു.... അവൻ ഷോൾ വലിച്ച് മുറിവ് വരിഞ്ഞു കെട്ടി...
jK യുടെ മെസ്സേജ് കണ്ട പപ്പ ഒന്ന് ഞെട്ടി... എന്തോ അസ്വസ്ഥത അരുതാത്തതെന്തോ നടക്കും പോലെ! പപ്പ അവനെ വിളിക്കാൻ ശ്രമിച്ചു. സ്വിച്ച് ഓഫ് ! ഫ്ലാറ്റിലെ ലാൻഡ് ലൈനിൽ വിളിച്ചു. അതും സ്വിച്ച് ഓഫ് ! അവസാനം പപ്പ കെവിനെ വിളിച്ചു....
" പറ പപ്പ ?"
" കെവിൻ നീ ഫ്ലാറ്റിലാണോ?"
"അതെ... എന്താ പപ്പ..."
"മോനെ കണ്ണൻ എനിക്ക് ഇപ്പോ ഒരു മെസ്സേജ് അയച്ചു. എനിക്കെന്തോ ഒരു പേടി അരുതാത്തതെന്തോ നടക്കും പോലെ!"പപ്പ ആശങ്കപ്പെട്ടു.
"പപ്പ പേടിക്കണ്ട അവനോടൊപ്പം സിമിയുണ്ട്... "
"നീയൊന്ന് ചെന്ന് നോക്ക് എന്റ മനസ്സമാധാനത്തിന് വേണ്ടി... " പപ്പ ഫോൺ കട്ട്‌ ചെയ്തു. ബാലാമ്മയോടു പോലും പറയാതെ പപ്പ കാറെടുത്ത് എറണാകുളത്തേക്ക് തിരിച്ചു.
"ലിയ ഞാൻ ഇപ്പോ വരാം..." ലിയോട് പറഞ്ഞിട്ട് അവൻ പുറത്തിറങ്ങി.
"എങ്ങോട്ടാ... " അവൾ ചോദിച്ചു.
"ഇപ്പോ വരാം..." കെവിൻ JK യുടെ ഫ്ലാറ്റിലേയ്ക്ക് ചെന്നു
Time 4:30....
കോളിംങ്ങ് ബെൽ അടിച്ചു.... ആരും തുറക്കുന്നില്ല! അവൻ വാതിൽ തള്ളി നോക്കി... പൂട്ടിയിട്ടുണ്ടായിരുന്നില്ല... തുറന്നപ്പോൾ കണ്ടത്... സിമിയെ രക്ഷിക്കാൻ പാടുപെടുന്ന j Kയെ ആണ്... മുറി ആകെ രക്തം തളം കെട്ടി നിൽക്കുന്നു... ചിതറിക്കിടക്കുന്ന ഫോട്ടോഗ്രാഫ്... രക്തത്തിൽ കലർന്ന പനിനീർ പൂക്കൾ!
" JK.... " അവൻ അവസരോചിതമായി പെരുമാറി. അവൻ സിമിയുടെ ഷാൾ വലിച്ചെടുത്ത് മുറിവ് വരിഞ്ഞ് കെട്ടി.... അവൾക്ക് ബോധം ഇല്ല!
"എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണം... " കെവിൻ പറഞ്ഞു...
JK അവളെ കോരിയെടുത്തു. ഫ്ലാറ്റിൽ നിന്നോടിയിറങ്ങി ലിഫ്റ്റിൽ താഴെ എത്തിച്ചു. തുള്ളി തുള്ളിയായി JK യുടെ ഞരമ്പിൽ നിന്നും രക്തം പോയിക്കൊണ്ടേയിരുന്നു..... കെവിൻ ഓടിപ്പോയി കാർ ഇറക്കി ഏറ്റവും അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിക്കാനാണ് ശ്രമം!....
വണ്ടി ഇറക്കിയതും തേവര ജംഗ്ഷനിലെ സ്ഥിരം ട്രാഫിക്ക് ബ്ലോക്ക്....
"കെവിൻ... " JK വണ്ടിയിൽ ഇരുന്ന് കരഞ്ഞു... സിമിയുടെ ശ്വാസത്തിന്റ വേഗത കുറഞ്ഞു വന്നു... അവൾക്ക് ബോധം ഇല്ല....
"കെവിൻ.... plz make it fast.... she is dying...." j K അലമുറയിട്ട് പറഞ്ഞു...
" മിണ്ടിപ്പോകരുത് നീ...  " കെവിൻ അവനോട് ദേഷ്യപ്പെട്ടു..... ട്രാഫിക്ക് ബ്ലോക്ക് നീങ്ങിത്തുടങ്ങി... അവൻ ഓവർ സ്പീഡിൽ വണ്ടിയൊക്കെ ഓവർ ടേക്ക് ചെയ്ത് പള്ളിമുക്കിൽ എത്താറായപ്പോൾ സിഗ്നൽ ...
4. 55 സ്ഥിരം ട്രാഫിക്ക് ബ്ലോക്ക്!...... കാറിൽ ഇരുന്നാൽ ഹോസ്പിറ്റൽ കാണാം... മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റ പിന്നിലുള്ള എൻട്രൻസ് കാണാം... സിഗ്നൽ ആണ് മുന്നിൽ വണ്ടിയുടെ നീണ്ട നിര! വളച്ചെടുക്കണം അപ്പുറത്തെത്താൻ... സിമി ശ്വാസം വലിക്കാൻ തുടങ്ങി.... jK വെപ്രാളപ്പെട്ടു. അവന് കണ്ണിൽ നിന്ന് കാഴ്ച മറയും പോലെ... തലയ്ക്കകത്ത് ഒരു പെരുപ്പ് കണ്ണിൽ ഇരുട്ടു കയറും പോലെ തോന്നി... ഉള്ള ശക്തിയിൽ അവന്റ അവശതകൾ അവഗണിച്ച് അവളെ രക്ഷിക്കാൻ അവൻ ശ്രമിച്ചു... അവൻ ഡോർ തുറന്ന് പുറത്തിറങ്ങി.... കെവിൻ അവനെ തടയാൻ ശ്രമിച്ചു. അപ്പുറത്തെ റോഡിൽ സിഗ്നലിൽ നിന്ന് മോചനം കിട്ടിയ വാഹനങ്ങളുടെ പാച്ചിൽ ഒരു വിധം അവളെ കോരി യെടുത്ത് റോഡ് ക്രോസ് ചെയ്തു...  ഹോസ്പിറ്റലിന്റ പിന്നിൽ ഉള്ള എൻട്രൻസ് വഴി അവളെ കാഷ്വാലിറ്റിയിൽ എത്തിച്ചു... അപ്പോഴെയ്ക്കും കെവിൻ അവിടെയെത്തി! അപ്പോഴും JK യുടെ കൈയിൽ നിന്ന് രക്തം വാർന്ന് പൊയ്ക്കൊണ്ടിരിക്കുകയാണ്..... കാഷ്വാലിറ്റിക്ക് മുന്നിൽ എല്ലാം തകർന്നവനെപ്പോലെ JK നിൽക്കുന്നു...
"JK.... നീയെന്തബന്ധമാണീ കാണിച്ചത്?"...  അവന്റ കോളറിന് കുത്തിപ്പിടിച്ച് കെവിൻ പൊട്ടിത്തെറിച്ചു.
" അയാൾ ആരെയോ സ്നേഹിക്കുന്നു എന്നറിഞ്ഞപ്പോ.... എന്റ മനസ്സ്.. എന്റ സ്നേഹം... എന്റ ഇത്ര വർഷത്തെ കാത്തിരിപ്പ്!..... എല്ലാം ഒരു നിമിഷത്തിൽ വെറുതെയായി എന്ന് തോന്നിയപ്പോ....... എല്ലാം അവസാനിപ്പിക്കണം എന്നാ തോന്നിയത്.'.. പക്ഷേ... ഇക്കാലമത്രയും ഞാനറിയാതെ അവൾ എന്നെ സ്നേഹിച്ചു തോൽപിക്കുകയാണെന്ന്... ഞാൻ..... ഞാൻ...... തിരിച്ചറിയാതെ പോയി കെവിൻ... ഞങ്ങൾക്ക് മരിക്കണ്ട... ഒന്നിച്ച് ജീവിക്കണം!...." അവൻ വിങ്ങിപ്പൊട്ടി പറഞ്ഞു. JKയ്ക്ക് ശ്വാസം കിട്ടാത്ത പോലെ തോന്നി! അവൻ ആകെ വിളറി വെളുത്തു... നെഞ്ചിടിപ്പ് കുറഞ്ഞു.... കണ്ണുകളിൽ ഇരുട്ട് കയറി കൈകാലുകൾ തളരുന്ന പോലെ ഒരു മരവിപ്പ്...
"എനിക്ക് വെള്ളം വേണം.... "
അവന്റ നാക്ക് കുഴഞ്ഞു...
അപ്പോഴാണ് j K യുടെ കൈയ്യിൽ നിന്ന് രക്തം വാർന്ന് പോകുന്നത് കെവിന്റ ശ്രദ്ധയിൽ പെട്ടത്! JK യുടെ ബോധം നഷ്ടപ്പെട്ടു.... "JK...." കെവിൻ കുലുക്കി വിളിച്ചു.
"ഡോക്ടർ !" കെവിൻ അലറിക്കരഞ്ഞു....
JKയെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചു...
കാഷ്വാലിറ്റിയിൽ ഉള്ള നേഴ്സ്മാർ സിമിയെക്കണ്ട് അടക്കം പറഞ്ഞു...
" she is look like a bride... എന്താവും സംഭവിച്ചത്?"
കാഷ്വാലിറ്റിയിൽ ഉള്ള ഡോക്ടർ സഹായത്തിനായി മറ്റൊരു ഡോക്ടറെ വിളിച്ചു....
ഡോക്ടർ ശിൽപ !
" സിമി ?... " അവരുടെ കണ്ണുകൾ നിറഞ്ഞ് വന്നു... ആളെത്തിരിച്ചറിഞ്ഞത്തതും അവൾ ആദ്യം വിളിച്ചത് പ്രവീണിനെയാണ് പ്രവീൺ ഈ സമയം അഡ്മിനിസ്ട്രേറ്ററോട് സംസാരിച്ച് സിമിയുടെ ലീവ് ശരിയാക്കി ഓഫീസിൽ നിന്ന് പോവാൻ ഇറങ്ങിയതാണ്.... വിവരമറിഞ്ഞ് അവനും പാഞ്ഞെത്തി....
"JK യുടെ സിറ്റേഷൻ ക്രിറ്റിക്കലാണ്... ബ്ലഡ് ലോസ്സ് തുടർന്നു കൊണ്ടിരിക്കുകയാണ് !  രക്തം കട്ടിയാവുന്നില്ല is he is a heamophelic.... o negative blood വേണം.! ഉടനെ.... ഹാൾഫ് ആൻ അവർ കൂടെ ഇങ്ങനെ തുടർന്നാൽ കൂടുതൽ ക്രിറ്റിക്കലാവും!" ഡോക്ടർ പറഞ്ഞു.
"സിമിയുടെ കാര്യം.... " അവൻ ചോദിച്ചു.
"ക്രിറ്റിക്കലാണ് പക്ഷേ പേടിക്കണ്ട എമർജൻസി സർജറി ചെയ്യണം... intestine injured ആണ്....!"
അഡ്മിനിസ്റേറ്റർ കെവിനെ വന്നു കണ്ടു...
"മിസ്റ്റർ കെവിൻ.... രണ്ടും ക്രൈം ആണ് ഒന്ന് മർഡർ അറ്റംപ്റ്റും മറ്റൊന്ന് സൂയിസൈഡലും.... പോലീസിൽ ഇൻഫോം ചെയ്തിട്ടുണ്ട്! "
അവൻ ഉണ്ണിയെ വിളിച്ചു. അവൻ ഓടിയെത്തി! അവൻ JKയ്ക്കും സിമിക്കും ഉള്ള വിവാഹ വസ്ത്രങ്ങൾ വാങ്ങുന്ന തിരക്കിലായിരുന്നു... പപ്പയെയും വിവരം അറിയിച്ചു പപ്പയും എത്തി! ആക്സിഡന്റ് പറ്റിയതായാണ് ധരിപ്പിച്ചത്....
കുറേ സമയമായിട്ടും കെവിനെ കണ്ടില്ല! ലിയ JK യുടെ ഫ്ലാറ്റിൽ ചെന്നു. അവിടെ രക്തം തളം കെട്ടിക്കിടക്കുന്നു. ലിഫ്റ്റ് വരെ രക്തം വാർന്ന് കിടക്കുന്നു. താഴെ ലിഫ്റ്റിനകത്തും ലിഫ്റ്റ് മുതൽ മെയ്ൻ എൻട്രൻസ് വരെയും രക്തം തുള്ളി തുള്ളി യായി കിടക്കുന്ന കണ്ട സെക്യുരിറ്റി പോലീസിൽ വിവരം അറിയിച്ചു....
പോലീസ് വന്നു ഫ്ലാറ്റ് പരിശോധിച്ചു.... തറയിൽ തളം കെട്ടിക്കിടക്കുന്ന രക്തം... രക്തം പുരണ്ട കത്തി.... പിന്നെ അവന്റ ചിതറിക്കിടന്ന ഫോട്ടോസ്.... അവൻ കഴിച്ച ടാമ്പിന്റ ഒഴിഞ്ഞ സ്ട്രിപ്പ്.... പലപ്പോഴായി അവൻ വരച്ച് ഫയൽ ചെയ്ത സിമിയുടെ പോയ ട്രൈറ്റ്സ്... പിന്നെ JK യുടെ ചില ക്ലിനിക്കൽ റെക്കോഡ്സ്....
പോലീസ് സെക്യൂരിറ്റിയെ ചോദ്യം ചെയ്തു... സിമിയുടെ പോയട്രൈറ്റ് അയാൾ തിരിച്ചറിഞ്ഞു.... JKയെ പറ്റി ഫ്ലാറ്റിൽ നല്ല അഭിപ്രായമാണ് മാന്യനായ ചെറുപ്പക്കാരൻ ഏകദേശം ഒരു വർഷമായി അവിടെ താമസിക്കുന്നു... പിന്നീടാണ്
JKയുടെ ഫ്രണ്ട് അവിടെത്തന്നെ താമസിക്കുന്നതായി അറിയുന്നത് പോലീസ് കെവിന്റ ഫ്ലാറ്റിലേയ്ക്ക്... എന്താണ് അവിടെ സംഭവിച്ചതെന്ന് ലിയയ്ക്ക് അറിയില്ല ലിയയിൽ നിന്ന് മറ്റു വിവരങ്ങൾ അറിഞ്ഞു... സിമിയുടെയും JK യുടെയും പ്രണയവും മറ്റും...
"സർ... മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ നിന്ന് ഒരു ഇൻഫർമേഷൻ ഉണ്ട്.... " കോൺസ്ട്രബിൾ അറിയിച്ചു. പോലീസ് ലിയയുടെ മൊഴിയെടുത്തു.
ലിയയ്ക്ക് ടെൻഷൻ അവൾ കെവിനെ വിളിച്ചു... അവൻ ലിയയെ വിവരങ്ങൾ ധരിപ്പിച്ചു... അവൾ ഹോസ്പിറ്റലിൽ എത്തി!.. icu വിന് മുന്നിൽ മനസ്സ് തകർന്ന്ഇരിക്കുന്ന പപ്പ!.... ഉണ്ണിയും മറ്റൊരു കൂട്ടുകാരനും ബ്ലഡ് ബാങ്കിൽ ആണ്... കാഷ്വാലിറ്റി നിറയെ പോലീസ്! സിമിയുടെ വീട്ടിൽ വിവരം അറിഞ്ഞിട്ടില്ല!
കാഷ്വാലിറ്റിയിലെ ഡോക്ടറെ പോലീസ് ചോദ്യം ചെയ്തു....
"സിമിയയുടെ ഇടത് ഭാഗത്ത് ഇൻറസ്റ്റൈൻ ആണ് കൂടുതൽ ഇൻജ്വേർഡ് ആയിരിക്കുന്നത്... ഷാർപ് ക്നൈഫ് ആണ് ക്ലിയർ കട്ട് ഇൻജ്വറി ആയിരുന്നു.... it Have to be a merder attempt... " ഡോക്ടർ പറഞ്ഞു.
"what about him ? JK ?" പോലീസ് അന്വേഷിച്ചു.
"സാധാരണ പേഷ്യന്റ്സ് Wrist Split ചെയ്യുന്നത് വെർട്ടിക്കലാണ്... പക്ഷേ ഇയാൾ ഫോർ ആം റേഡിയൽ ആർട്ടറി നാലിഞ്ചിലേറെ നീളത്തിൽ അരയിഞ്ചോളം ആഴത്തിലും മുറിച്ചിട്ടുണ്ടായിരുന്നു... ക്ലിയർ കട്ട് ആയിരുന്നു.... ഇവിടെയെത്തിയപ്പോൾ കട്ട് ചെയ്ത് കഴിഞ്ഞ് ഏകദേശം ഒരു മണിക്കൂർ ആയിക്കാണും അപ്പോഴും ബ്ലീഡിംങ്ങ് ഉണ്ടായിരുന്നു.... ഒരു പക്ഷേ അയാൾ അയാൾ ഏതെങ്കിലും ട്രീറ്റ് മെന്റിൽ ആയിരിക്കാം... അല്ലെങ്കിൽ ഹീ ഈസ് എന്നീ ഹീമോ ഫീലിയ പ്രഷ്യന്റ്.... കാഷ്യാലിറ്റിയിൽ കൊണ്ട് വന്നപ്പോ മുതൽ അൺകോൺഷ്യസ് ആണ്... സിവിയർ ബ്ലഡ് ലോസ് ഉണ്ട്... ഞങ്ങൾ സർക്കുലേഷൻ നോർമലൈസ് ചെയ്യാനുള്ള ശ്രമത്തിലാണ്...." ഡോക്ടർ വിശദീകരിച്ചു.
"സർ ഇതെന്തിനുള്ള മെഡിസിൻ ആണെന്ന് പറയാമോ ?" ഇൻസ്പെക്ടർ ഡോക്ടറോട് ചോദിച്ചു...
" ഇത് ഒരു ആന്റി കൊയാഗുലന്റ് ആണ്... കാർഡിയോ പേഷ്യന്റ്സിന് കൊടുക്കുന്നത്.... ഇനി അയാൾ വല്ല കാർഡിയോ പേഷ്യന്റ് ആണോ?" ഡോക്ടർ സംശയം പ്രകടിപ്പിച്ചു.
"താൻ അയാളുടെ പപ്പയെ ഇങ്ങ് വിളിച്ചേ?" ഇൻസ്പെക്ടർ കോൺസ്റ്റബിളിനോട് പറഞ്ഞു...
SI പപ്പയെ ചോദ്യം ചെയ്തു.
"JK ഇവിടെ എറണാകുളത്ത് ഒറ്റക്ക് താമസിക്കുകയായിരുന്നു അല്ലെ?"
"അതെ... "
" ഈ മെസിസിൻ JK സ്ഥിരമായി കഴിച്ചിരുന്നതാണോ?"
"അല്ല ... ഇത് എന്റ മെഡിസിൻ ആണ്... ഞാൻ പെങ്ങളുടെ മകളുടെ വിവാഹത്തിന് വന്നപ്പോ ഫ്ലാറ്റിൽ മിസ് ആയതാണ്... പക്ഷേ ഞാൻ ആകെ രണ്ടണ്ണം മാത്രമേ ഇതിൽനിന്ന് എടുത്തിരുന്നുള്ളൂ... "
"മെഡിസിൻ JK യുടെ പപ്പയുടെയാണ്... ഈ മരുന്ന് എന്തിനുള്ളതാണെന്നും ഇതിന്റ ആഫ്റ്റർ എഫക്റ്റ് എന്താണെന്നും JKയ്ക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു...
രക്തം വാർന്ന് ജീവൻ പോകും മുൻപ് അവൾ പിടഞ്ഞ് മരിക്കുന്നത് കാണണം എന്ന് അവന് തോന്നിയിരിക്കണം... " ഇൻസ്പെക്ടർ ഒരു നിഗമനത്തിലെത്തി പക്ഷേ എന്തിന്? അത് കണ്ടെത്തേണ്ടിയിരിക്കുന്നു.
JKയുടെ ഫ്ലാറ്റിൽ നിന്ന് കിട്ടിയ വിവരങ്ങൾക്ക് പുറമേ അവർ കെവിനെ ചോദ്യം ചെയ്തു....
"സർ... സത്യത്തിൽ നടന്നതെന്തെന്ന് എനിക്കറിയില്ല... ഞാൻ ചെല്ലുമ്പോൾ സിമി ക്ക് ബോധം ഉണ്ടായിരുന്നില്ല... JK തന്നെയാണ് അവളെ ഹോസ്പിറ്റലിൽ എത്തിച്ചത്... ഇവിടെ വന്നപ്പോഴാണ് അവൻ...."
"JK യും Dr. സിമിയയും വർഷങ്ങളായിട്ടുള്ള ബന്ധമാണ് അല്ലേ?"
"അതെ സർ കുട്ടിക്കാലം തൊട്ടുള്ള റിലേഷനാണ്...."
"കഴിഞ്ഞ ദിവസങ്ങളിൽ നിങ്ങൾ എവിടെയായിരുന്നു?"
"കോഴിക്കോട്.. "
" കൂടെ സിമിയുടെ ഫ്രണ്ട് Dr. പ്രവീൺ വൈഫ് സ്മിത JK യുടെ കസിൻ ഉണ്ണി അയാളുടെ വൈഫ് മായ.. പിന്നെ സിമി.. ഇത്രയും പേർ ഒന്നിച്ചല്ലേ പോയത്?"
"അതെ സർ... "
" ആ ദിവസങ്ങളിൽ JK യും സിമിയും തമ്മിൽ എന്തെങ്കിലും ഇഷ്യൂസ് ഉണ്ടായതായി ഓർമ്മയുണ്ടോ "
"തെറ്റിദ്ധാരണയുണ്ടായിരുന്നു.... സിമി ഇത്രയും കാലം വിവാഹത്തെ പറ്റി ചിന്തിക്കാഞ്ഞത് JK യെ ഓർത്തിട്ടാണെന്ന് അവൻ വിശ്വസിച്ചിരുന്നില്ല... അവന്റ കാഴ്ചപ്പാടിൽ അവൾ സ്വാർത്ഥയായിരുന്നു.... തെറ്റിദ്ധാരണകൾ പറഞ്ഞ് തീർക്കാനും പരസ്പരം തിരിച്ചറിയാനുമുള്ള അവസരമായിട്ടാണ്  ഞങ്ങൾ ഫ്രണ്ട്സ് എല്ലാരും കൂടെ ഇങ്ങനെ ഒരു യാത്ര സംഘടിപ്പിച്ചത്.... പക്ഷേ JK
സിമിയെ സ്നേഹിച്ചിരുന്നെങ്കിലും അസ്സപ്റ്റ് ചെയ്യാൻ തയ്യാറായിരുന്നില്ല!"
"ഷാനവാസ്.... അയാൾ സിമിയെ കാണാൻ കോഴിക്കോട് വന്നിരുന്നു. അല്ലേ?"
"അതെ... അയാള് സിമിയെ പെണ്ണ് കാണാൻ വന്നതായിട്ടാണ് അവൾ ഞങ്ങളോട് പറഞ്ഞത്... അതിന് ശേഷം JK അയാളോട് പൊസസീവ് ആവുകയും ഉടനെ മാര്യേജ് വേണമെന്നും ചിന്തിച്ചു തുടങ്ങിയിരുന്നു.... ആ യാത്രയുടെ അവസാനം ഒന്നിച്ച് ജീവിക്കാം എന്ന് JK തീരുമാനം എടുത്തിരുന്നു. അത് അവളോട് പറയുകയും ചെയ്തു. മറുപടി പറയാതെ അവൾ അവനരികിൽ നിന്ന് ഇറങ്ങിപ്പോയി... തുടർന്ന് JK വല്ലാതെ ഡിപ്രസ്സ്ഡ് ആയിരുന്നു.... "
"ഷാനവാസുമായുള്ള സിമിയുടെ റിലേഷൻ JK തെറ്റിദ്ധരിച്ചിരിക്കാം.... കെവിൻ നിങ്ങളൊന്ന് മനസ്സിലാക്കണം.... this is preplanned... അവളെ കൊന്നിട്ട് സൂയിസൈഡ് ചെയ്യാനുള്ള തീരുമാനം അവൻ നേരത്തെ എടുത്തിരിക്കണം.... "കെവിൻ ഒന്നും പറയാൻ കഴിഞ്ഞില്ല...
" അയാൾ എവിടെ? Dr. പ്രവീൺ..."
കഷ്യാലിറ്റിയിലെ ഡോക്ടേഴ്സ് വന്ന് പറഞ്ഞു." സിമിയയെ ഗസ്ട്രോളജി റ്റീയറ്ററിലേയ്ക്ക് മാറ്റുകയാണ്... "
"JK ?" കെവിൻ ചോദിച്ചു
Dear readers....
Oru arishathinu kinattil chaadiyaal pala arishathinu kayaraan pattilla ennoru chollundu.... Ippo manasilaayo.... Life I'll ellaam nashtappettannu karuthi avan avasaanippichappol avanagrahichathellaam kittiyittum avante avastha kandille.....

Shubaapthi vishwaasathode jeevikkuka.... Eduthu chaatam nallathinalla.... Ippo kanneerinu uppindaavum pakshe jeevante thudippu nilanirthaan aavasiam vendathu uppaanu....manasilaakkuka

Pinney abhipraayam parayanam k to..
Voting pora..... Ningalkkokke vote cheyyan enthanithra madi?
Sumi Aslam PT
26/ 11/ 2016

പ്രിയനിമിഷം!Where stories live. Discover now