part-12 പുത്തനറിവ് !

235 27 3
                                    

അവൻ കൊറിഡോറിലെ വി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൻ കൊറിഡോറിലെ വി .ഐ. പി ലോഞ്ചിൽ ചെന്നിരുന്ന് സോഫയിൽ പിന്നോട്ട് ചാരി ഹെഡ്സെറ്റ് ചെവിയിൽ വെച്ച് വോയ്സ് റെക്കോർഡ് ഓൺ ചെയ്ത് ചാരി കിടന്നു......

ഫാദർ: " ആ പയ്യനെ കണ്ടപ്പോൾ ഞാൻ കരുതി അത് വർമ്മയുടെ മകനാണെന്ന്!...."

മഹി: "ഹരിയുടെ മകനാണ്!...ജൻമം കൊടുത്തില്ലങ്കിലും അവൻ എന്റെ മകൻ തന്നെ.... ഇവരെ ട്വിൻസ് ആയിട്ടാ ഞങ്ങൾ വളർത്തിയത് !"

ഫാദർ: "പി.എ എന്നൊക്കെ പറഞ്ഞപ്പോ.... "

മഹി: " അത് ചുമ്മാ അവനെ വലിച്ചോണ്ട് വരാൻ ഹരി ഇറക്കിയ നമ്പറാണ് ഫാദർ... ഹരി
യുടെ ഒരു സമാധാനത്തിന് കൂടെപ്പോരട്ടെ എന്ന് ഞാനും കരുതി!"

ഫാദർ: "അതിരിക്കട്ടെ ഇത്ര വയ്യാതിരുന്നിട്ടും എന്തിനായിരുന്നു ഈ സാഹസം? എന്നെ നേരിക്കാണാൻ ഇത്ര ദൂരം വരേണ്ടിയിരുന്നില്ലല്ലോ?"

മഹി: "ഒരു സമാധാനമില്ല ഫാദർ.... ഫാദർ എന്തൊക്കെയോ മറച്ച് വെച്ചതായി എനിക്ക് തോന്നി!"

ഫാദർ: "ഇല്ല മിസ്റ്റർ വർമ്മ, നിങ്ങളിൽ നിന്ന് ഞാൻ എന്തിന് മറച്ച് വെയ്ക്കണം?... നിങ്ങൾ പറഞ്ഞ ഡേറ്റിലും അതിന് പിന്നീട് ഒരു വർഷത്തിനുള്ളിൽ 15 കുട്ടികളെയാണ് ഓർഫണേജ് ഏറ്റെടുത്തത്...അഞ്ച് വർഷത്തിനിടെ അതിൽ 8 പേരെ ഞങ്ങൾ ദത്ത് കൊടുത്തു. ഒരു കുട്ടി ഓർഫനേജിൽ നിന്ന് 4 വർഷം മുൻപ്‌ ഓടിപ്പോയി ഇപ്പോൾ അതിൽ 6 പേർ ഞങ്ങളുടെ സഭയുടെ കീഴിൽ ഉള്ള മുതിർന്ന കുട്ടികൾക്കായുള്ള ഓർഫണേജിൽ വിവിധ സെന്ററുകളിൽ പഠിക്കുന്നു...
പക്ഷേ അതിൽ നിങ്ങളുടെ മകൻ ഉണ്ടോയെന്നെനിക്കറിയില്ല... പിന്നെ ദത്ത് കൊടുത്ത കുട്ടികളുടെ ഡീറ്റയിൽസ് പുറത്തു വിടാൻ പാടില്ലാത്തതാണ്!.... ഓർഫണേജിൽ ഉള്ള കുട്ടികളുടെ DNA ടെസ്റ്റ് ചെയ്യുന്നതിന് നിയമപരമായി ഒട്ടേറെ കുരുക്കുകൾ ഉണ്ട്! അവരുടെ പിഞ്ചുമനസ്സിൽ പ്രതീക്ഷയുടെ വെളിച്ചം കൊടുത്ത് അത് തല്ലിക്കെടുത്തി വേദനിപ്പിക്കുന്നതിനോട് എനിക്ക് താൽപര്യമില്ല.... "

friendship birds Where stories live. Discover now