ചില ചോദ്യങ്ങൾ വീർപ്പുമുട്ടിക്കുമ്പോൾ!

263 29 1
                                    

ഹരിയുടെ വാക്കുകളിൽ കടൽ പോലെ അലതല്ലി അസ്വസ്ഥമായി മഹിയുടെ മനസ്സ്!!!
സിദ്ധുവിൽ നിന്ന് കാര്യങ്ങൾ ഇനി മറച്ചു വെയ്ക്കാനാവില്ല! തുറന്ന് പറയേണ്ടി വരും എന്നാണെങ്കിലും!
ഒഴിഞ്ഞു മാറാൻ കഴിയില്ല!!! ഹരിയെ വീട്ടിലേയ്ക്ക് പറഞ്ഞ് വിട്ട് മഹി സിദ്ധൂന്റ അരികിൽ എത്തി..
പാവം തളർന്നുറങ്ങുകയാണ്!
മഹി സിദ്ധൂന്റെ നെറ്റി തലോടി അവന്റ അരികിൽ ഇരുന്നു....
വാത്സല്യത്തിന്റ തലോടൽ അറിഞ്ഞപ്പോൾ മയക്കം വിടാത്ത കണ്ണുകൾ വലിച്ച് തുറന്ന് അവൻ പപ്പയോട് ചോദിച്ചു.
"സാരമില്ല പപ്പ എനിക്കൊന്നുമില്ല!
പപ്പ എന്തെങ്കിലും കഴിച്ചോ? "

മഹി ഒന്ന് മൂളിക്കൊടുത്തു
" ഉം... "

കാര്യം അപ്പോഴെ സിദ്ധ്ന് പിടി കിട്ടി
"കള്ളം ... ആ മൂളല് കേട്ടാലറിയാം.... എനിക്കേയ് നന്നായിട്ട് വിശക്കുന്നുണ്ട് നമുക്ക് ഒന്നിച്ച് കഴിക്കാം... " അവൻ പറഞ്ഞു.

മഹി പുഞ്ചിരിച്ച് കൊണ്ട് ലാൻഡ് ഫോണിനരികിൽ ഒട്ടിച്ച എക്സ്റ്റൻഷനിൽ കാന്റീനിൽ വിളിച്ച് ഭക്ഷണം ഓഡർ ചെയ്തു.. അവർ ഒന്നിച്ച് ഭക്ഷണം കഴിച്ചു...

"ഈ ശങ്കർ അസ്സോസിയേറ്റ്സ്മായി എന്തെങ്കിലും പ്രശ്നമുണ്ടോ പപ്പ ?"
അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം!

ഫുഡ് കഴിക്കുന്നതിനിടയിൽ സിദ്ധൂന്റ ചോദ്യം കേട്ട് മഹിക്ക് നെറുകിൽ കയറി!

" r u ok?"
തലയിൽ തട്ടി ഒരു ഗ്ലാസ് വെള്ളം പപ്പയ്ക്ക് നേരെ നീട്ടിക്കൊണ്ട് അവൻ ചോദിച്ചു.

"നെറുകിൽ കയറിയതാവും... എന്നാലും എന്റ പപ്പക്കുട്ടീ... ഫുഡ് കഴിക്കുമ്പോ നോക്കി കഴിക്കണ്ടേ?"
അവൻ ചോദിച്ചു.

എന്തോ കള്ളത്തരം ഉണ്ട്! പപ്പ എന്തൊക്കെയോ മറയ്ക്കാൻ ശ്രമിക്കുന്നുണ്ട്!...

" ഒരിക്കൽ എന്റ നേരെ അവര്ടെ ടിപ്പർ ഇരച്ച് വന്നതാ... അന്ന് ഭാഗ്യത്തിനാ രക്ഷപെട്ടത്! ഇതിപ്പോ...കാറായിരുന്നു. മനപ്പൂർവ്വം ഇടിച്ചിട്ടതാണ്! " അവൻ ഓർമ്മിച്ചു.

" അവർ എന്നെ ഫോളോ ചെയ്ത് അപകടപ്പെടുത്താൻ നോക്കണമെങ്കിൽ പ്രശ്നം ഗുരുതരമാണല്ലോ പപ്പ! "അവൻ തുറന്ന് ചോദിച്ചു!

friendship birds Where stories live. Discover now