part-8 the meeting

237 26 9
                                    

ഹോട്ടൽ ഡ്രീംസിൽ എത്തിയപ്പോഴെയ്ക്കും അവർ 15 മിനിട്ടോളം ലേറ്റ് ആയിരുന്നു.... ഹോട്ടലിന്റ മുന്നിൽ ഇറങ്ങിയപ്പോൾ അജയൻ പറഞ്ഞു....

"എനിക്ക് എംജി റോഡിൽ കുറച്ച് പർച്ചേസിംങ്ങ് ഉണ്ട്... നിങ്ങൾ മീറ്റിംങ്ങ് കഴിയുമ്പോൾ വിളിച്ചാൽ മതി...."

"ok... എന്നാൽ മീറ്റിംങ്ങ് കഴിഞ്ഞ് കാണാം..." എന്ന് പറഞ്ഞ് മഹി പുറത്തേയ്ക്കിറങ്ങി... അപ്പോഴാണ് മഹി ശ്രദ്ധിച്ചത് നിക്കി ഇറങ്ങിയിട്ടില്ല!

"Nik???.... We are already late...."
മഹി ഓർമ്മിപ്പിച്ചു....

" Sorry sir... ഇതെല്ലാം കൂടെ എടുക്കാൻ പറ്റണില്ല!" അവൻ ലാപ്ടോപ്പ് ബാഗ് വലിച്ച് കൊണ്ട് പറഞ്ഞു.

അത് കണ്ട് അജയന് ചിരി അടക്കാനായില്ല!

" നീ ആദ്യം ഇറങ്.... എന്നിട്ട് അതെടുത്താ മതി!"മഹി തലയ്ക്ക് കൈവെച്ചു...
നിക്കി അതനുസരിച്ചു... ഹൊ! ഇത്രേം ഉളളായിരുന്നു അല്ലേ... എന്ന മട്ടിൽ നിക്കി അജയനേയും മഹിയേയും നോക്കി ചമ്മിച്ചിരിച്ചു.

" let's go..."   അവൻ പറഞ്ഞു.

" എങ്ങോട്ടാ?" മഹി ചോദിച്ചു.

" കോൺഫറൻസ് ഹാളിൽ!"

"ഏത് ഫ്ലോറാ ?"

" 5th!" അവൻ ലിഫ്റ്റ്ന് അടുത്തേയ്ക്ക് നീങ്ങി!

" നിക്കി... ഇതൊരു ഇംപോർട്ടന്റ് മീറ്റിംങ്ങ് ആണ്... നമ്മുടെ ഏറ്റവും വലിയ ക്ലൈന്റ് ആണ് ഹിന്ദുസ്ഥാൻ ബിൽഡേഴ്സ്... നമ്മുടെ കമ്പനി തുടങ്ങിയപ്പോൾ ആദ്യത്തെ ക്ലൈന്റ് ഇവരായിരുന്നു....  ഇവിടെ കൊച്ചിയിൽ വാട്ടർ ഫ്രണ്ടേജ്‌ ഫ്ലാറ്റ് പ്രൊജക്റ്റ് ന്റ  പ്രസന്റേഷനുവേണ്ടിയാണ് ഈ മീറ്റിംങ്ങ്.... ഞാൻ പ്രസൻറ് ചെയ്യുന്ന   സമയത്ത് അവർക്ക് ചില സജഷൻസ് ഒക്കെ കാണും.... അതെല്ലാം നോട്ട് ചെയ്യുക എന്നത് നിന്റെ ഡ്യൂട്ടിയാണ്!
Sudeep was perfect in his duty... അത് കൊണ്ട് തന്നെ ഒന്നും വിട്ട് പോകില്ല എന്ന് എനിക്ക് ഉറപ്പുണ്ട്! പക്ഷേ നീ...
This is your first business meet...
You are one of future director of MH group.... So ഇപ്പോ പരിജയപ്പെടുന്ന ഹിന്ദുസ്ഥാൻ ഗ്രൂപ്പിന്റെ റപ്രസന്റേറ്റീവ്സ്... സ്റ്റാഫ്.... ഡയറക്ടർ ബോർഡ് മെമ്പേഴ്സ് ഇവരുമൊക്കെയായി നല്ല ബന്ധം സ്ഥാപിക്കണം!
Be alert... And Remember.... First impression is The best impression...
പറയിപ്പിക്കരുത്.... പ്ലീസ്!" ലിഫ്റ്റിൽ വെച്ച് മഹി നിക്കിയ്ക്ക് ക്ലാസ് എടുത്തു കൊടുത്തു...

friendship birds Where stories live. Discover now