part-1 @ school

439 38 9
                                    

Dear readers......

ഈ കഥയിലെ പ്രധാന കഥാപാത്രം ജിത്തു എന്ന് നമ്മൾ വിളിക്കുന്ന ജിതേന്ദ്ര വർമ്മ ഇനി മുതൽ സിദ്ധ് എന്ന് വിളിക്കുന്ന സിദ്ധാർത്ഥ് വർമ്മയാണ്!

( നുമ്മടെ റായീടെ സ്റ്റോറിലെ പുതിയ ജിത്തൂനെ കണ്ടപ്പോൾ നമ്മുടെ ജിത്തൂന്റ പേര് അങ് മാറ്റി! നിങൾക്ക് കൺഫ്യൂഷൻ ആവരുതല്ലോ?")

നിക്കീ ടെം സിദ്ധിന്റം സ്കൂൾ
ലൈഫിലൂടെ ഒരു ഓട്ടപ്രദക്ഷിണം!

Pre kg
" എന്തൊരു കഷ്ടാ ഇത് ! നിക്കി.... നിക്കി..... വിട്... വിടാൻ...." അവന്റ കൈയ്യിൽ കിടന്ന് അപ്പു ശ്വാസം മുട്ടുന്നു! ടീച്ചർ വളരെ കഷ്ടപ്പെട്ട് അവരെ വേർപെടുത്തി! അന്ന് അമ്മ ക്ലാസിൽ നിന്ന് കൊണ്ടു പോകാൻ എത്തിയപ്പോൾ!
" Mrs.hari... Its too much.... ക്ഷമയ്ക്ക് ഒരു പരിധിയുണ്ട്! ഒന്നുകിൽ നിക്കിയെ ഇവിടന്ന് മാറ്റണം അല്ലങ്കിൽ സിദ്ധൂനെ ഒന്നും രണ്ടും തവണയല്ല! സിദ്ധി നെ കിള്ളി, നുള്ളിന്ന് പറഞ്ഞത് നിക്കി ബഹളം വെയ്ക്കുന്നതും അടിയുണ്ടാക്കുന്നതും ! ബാക്കിയുള്ള പാരന്റ്സിനോട് സമാധാനം പറഞ്ഞ് ഞാൻ മടുത്തു!" ടീച്ചർ നെടുവീർപ്പിട്ടു.
"എന്താ നിക്കീ ഇത്?" അമ്മ അവനെ ശാസിച്ചു! മറുപടിയായി അവൻ സിദ്ധൂന്റ കൈത്തണ്ട കാണിച്ചു കൊടുത്തു. കടി കിട്ടിയ വട്ടപ്പാട് ചോര ചത്ത് നീലിച്ചു കിടക്കുന്നു. അവന്റ കരഞ്ഞ് കലങ്ങിയ മുഖം അമ്മ ചേർത്ത് പിടിച്ചു. എന്നിട്ട് ടീച്ചറോട് ചോദിച്ചു. "ഇതിനൊന്നും പറയാനില്ലെ ടീച്ചർ?.... നിങ്ങൾ കുട്ടികളെ ശ്രദ്ധിക്കാത്തത് കൊണ്ടല്ലേ?.. "
"നിക്കീ... ഇവിടെ വരൂ!..." അമ്മ അവനെ വിളിച്ചു. നിക്കി മെല്ലെ അമ്മയുടെ അടുത്ത് ചെന്നു...
" അപ്പൂനോട് സോറി പറയൂ !" അമ്മ പറഞ്ഞു. അവൻ മെല്ലെ അപ്പൂന്റടുത്തേയ്ക്ക്! " I am sorry... " അവൻ തിരിച്ച് അമ്മയുടെ അടുത്തേയ്ക്ക്! " don't repeat this..."
മാഡം അവനെ വിലക്കി.
" ഞങ്ങളെ ചെയ്താ ഞാനും ചെയ്യും!"
അവൻ മുഖം വീർപ്പിച്ച് പറഞ്ഞു. ടീച്ചർ മൂക്കത്ത് വിരൽ വെച്ചു. അമ്മ അവനെ കൊണ്ടു പോകുമ്പോൾ അവൻ അപ്പൂനെ തിരിഞ്ഞു നോക്കി ശബ്ദമില്ലാതെ വിളിച്ചു. "പോടാ പട്ടീ! "
"മാഡം ദേ അവനെന്നെ പട്ടീന്ന് വിളിച്ചു!" അപ്പു പറഞ്ഞു.
"ഓ! നിക്കി!" അമ്മ തലയ്ക്ക് കൈ വെച്ചു.
@ kg
"Mrs. Hari.... Look at this.... നിക്കീടെയും സിദ്ധൂന്റ യും നോട്ട് ബുക്ക് ആണ് ! സെയിം ഹാൻഡ് റൈറ്റിംഗ്.... സൈസ് ചെറുതാണെങ്കിലും ആറ്റം ബോമ്പാണ് രണ്ടും! നിക്കീടെ ഹോം വർക്ക് സിദ്ധുവാണെഴുതുന്നത്! ഇങ്ങനെയാണെങ്കിൽ എന്താ ചെയുക? നിങ്ങൾ വീട്ടിൽ ഇതൊന്നും ശ്രദ്ധിക്കാറില്ലേ?"
അമ്മ രണ്ടു പേരെയും നോക്കി!
" sid മേലാൽ ഇവന്റ ഹോം വർക്ക് നീ ചെയ്യണ്ട വേണമെങ്കിൽ തനിയെ ചെയ്യട്ടെ." അമ്മ ശാസനയോടെ പറഞ്ഞു.
അന്ന് വീട്ടിൽ ഹോം വർക്ക് ചെയ്യുമ്പോൾ!
" നിക്കീ.... നീ ഹോം വർക്ക് ചെയ്യണില്ലേ?"
"എന്നാലും ആ ടീച്ചറ് അമ്മൂന്റ ഹാൻഡ് റൈറ്റിംങ്ങ് പിടിച്ചൂലോ sid... "
"നീ സങ്കടപ്പെടണ്ട നിന്റ ഹോം വർക്ക് ഞാനെഴുതിത്തരും "
"നിന്റ യോ?"
"എനിക്ക് അമ്മു എഴുതി തന്നു."
@ Lp
" mrs. Hari.....this is...... ഞാനെന്താ പറയണ്ടേ? വികൃതിക്ക് കണക്കില്ലേ? ഇനി രണ്ടിനേം ഒരു ക്ലാസിൽ ഇരുത്താൻ വയ്യ! നിക്കിയെ സി യിലെയ്ക്ക് മാറ്റുകയാണ്! "
"മിസ്സ് എന്താണീ പറയുന്നെ? എന്റ ക്ലാസിലേയ്ക്കോ? Sid ആണെങ്കിൽ ഓക്കെ! But niky.... No way..."
"ഇനി ഇവരെ ചൊല്ലി നിങ്ങൾ വഴക്കുണ്ടാക്കണ്ട ഞങ്ങൾ സ്കൂൾ മാറ്റിക്കോളാം!" അമ്മ പറഞ്ഞു.
അന്ന് വീട്ടിൽ!
"മഹിയേട്ടാ... Sidന്റയും നിക്കീടെയും സ്കൂൾ മാറ്റണം!.... അവരായിട്ട് TC തരും മുൻപ് നമ്മളായിട്ട് വേറെ സ്കൂൾ നോക്കുന്നതല്ലേ?" ആമി മഹിയോട് പരാതിപ്പെട്ടു.
അങ്ങനെ ചോയ്സിൽ നിന്ന് അവർ ചിൻന്മയ വിദ്യാ ഭവനിലേയ്ക്ക്!
@ up
"Nik...... ഇങ്ങനെ ഗേൾ ഫ്രണ്ടിനെക്കൊണ്ട് നോട്ട് എഴുതിച്ച് നടന്നാ മതിയോ? അവളല്ലല്ലോ എക്സാം എഴുതണത്?"
"ആദ്യം നീ നന്നാവ് എന്നിട്ട് എന്നെ നന്നാക്കാം!"
"ഞാൻ നന്നായി ! ഈ ആഴ്ചത്തെ നോട്ട് മുഴുവൻ ഞാൻ തനിയെയാണെഴുതിയത്?"
"അതെപ്പോ?" നിക്കി കണ്ണ് മിഴിച്ചു.
എന്നിട്ട് സ്പെക്സ് ഊരി കയ്യിൽ പിടിച്ചു.
"നീയെന്തിനാ കണ്ണട ഊരിയത്?"
"ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടാന്നല്ലേ?"
"അത് കണ്ണാടിയല്ലേ?കണ്ണട വെയ്ക്കാണ്ട് നടന്ന് മൂക്ക് കുത്തി വീഴാണ്ടിരുന്നാ മതി!"
"അതിനല്ലെ നീ! "
@ HS
" എടി നിമ്മീ നീ ഒന്നിറങ്ങി വാടീ... സ്കൂളിൽ പോകാൻ സമയമായി... നീ ഇപ്പോ ഇറങ്ങീലങ്കിൽ അഞ്ചു കാത്ത് നിന്ന് ഒരു വഴിക്കാവും!"
" അവള് കാത്ത് നിക്കട്ടെ നീ കൊഞ്ചാതെ പോയെ! "
"ഡാ നീ അതിനകത്ത് തപസ്സിരുന്നോ ഞാൻ പോണു... സ്കൂൾ ബസ്സിന് ടൈം ആയി! വെളളം കണ്ടാൽ ആന കയത്തിൽ എറങ്ങണപോലാ.... നാല് മണിക്കൂറ് വേണം നീരാടാൻ!" Sid ധൃതിയിൽ സ്‌റ്റെപ്പ് ഇറങ്ങി ടൈനിംങ്ങ് ഹാളിലേയ്ക്ക്! "ആമിക്കുട്ടീ.... Lunch box and break fast please..."
അമ്മധൃതിയിൽ ബ്രേക്ക് ഫാസ്റ്റ് ഡൈനിംഗ് ടേബിളിന് മുന്നിൽ എത്തിച്ചു. കൂടെ ഇരുവരുടെയും ലഞ്ച് ബോക്സും...
"എടാ പോത്തേ ഒന്നിറങ്ങി വാടാ..." Sid താഴെയിരുന്നു വിളിച്ചു.
യൂണിഫോം ഇട്ട് തലയും തുവർത്തി അവൻ ഇറങ്ങി വന്നു.
"നിക്കീ.... എന്താടാ നീ ഇങ്ങനെ? 7.30 ന് സ്കൂൾ ബസ് വരുകയാണെങ്കിൽ അവൻ 6 ന് എണീക്കും 6.30 ന് കുളിക്കാൻ കയറിയാ പിന്നെ ഒരു മണിക്കൂറാ... ഷർട്ടിന്റ ബട്ടൺ ഇടാനോ? മുടി ചീവാനോ ബ്രേക്ക് ഫാസ്റ്റ് കഴിക്കാനോ സമയം കാണില്ല!" അമ്മ പരാതിപ്പെട്ടു.
" നിനക്ക് പാൻസിന്റ സിമ്പ് ഇടാൻ സമയം കിട്ടണുണ്ടല്ലൊ? അത് തന്നെ ഭാഗ്യം!"
Sid നിക്കി യുടെ ചെവിയിൽ പറഞ്ഞു. "ഓർമ്മിപ്പിച്ചത് നന്നായി... ഇന്ന് എനിക്കതിനും നേരമില്ലായിരുന്നു.'' നിക്കി ചമ്മി ചിരിച്ചു. കഷ്ടം! സിദ്ധ് ചിരിച്ചു പോയി! നിക്കി ഡ്രസ്സ് നേരെയിട്ടു... അമ്മ അവന്റ തല തുവർത്തിക്കൊടുത്തു. ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമേ അല്ല എന്ന മട്ടിൽ sid ബ്രേക്ക് ഫാസ്റ്റ് ഒരു ബ്രേക്കു മില്ലാതെ തട്ടി വിടുകയാണ്! അത് കണ്ട് നിക്കിക്ക് കുരു പൊട്ടി! "ഡാ ഒറ്റയ്ക്കിരുന്നു കേറ്റുവാ... ഇങ്ങോട്ട് കൂടെ കുറച്ച് താടാ!"
" hey! Wait! Wait! " അവൻ ചെയർ വലിച്ചിട്ട് അവനരികിൽ ഇരുന്നു. അവന് വാരിക്കൊടുത്തു.
"നിന്റ ടൈ എവിടെ?" അമ്മ ചോദിച്ചു...
" ടൈ?" അവൻ പെട്ടന്നോർമ്മിച്ച് പോക്കറ്റിൽ നിന്ന് എടുത്തു കൊടുത്തു. അമ്മ ടൈ കെട്ടിക്കൊടുത്തു. നിക്കി ഷൂസ് പോളിഷ് ചെയ്യുന്ന തിരക്കിലാണ് ജിത്തു അവന് വാരിക്കൊടുത്തു! കഴിക്കൽ കഴിഞ്ഞ് sid കൈ കഴുകി ലഞ്ച് ബോക്സ് എടുത്ത് ബാഗിൽ വെച്ചു. അവൻ നിക്കീടെ ബാഗ് തുറന്നു അവന്റ ബാഗിൽ ലഞ്ച് ബോക്സ് വെയ്ക്കാൻ തുടങ്ങിയപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്! "നിക്കീ നീ ഇന്നും ടൈം ടേബിൾ നോക്കീല അല്ലേ?" അവൻ ക്ലോക്കിൽ നോക്കി. 7.25 സിദ്ധ്  റൂമിലേയ്ക്ക് ഓടിപ്പോയി അവന്റ ബുക്ക് എടുത്തോണ്ട് വന്ന് ബാഗിൽ ഇട്ടപ്പോഴെയ്ക്കും സ്കൂൾ ബസ് ഹോണടിച്ചു..... നിക്കിയും sidവും സ്കൂൾ ബസ്സിലേയ്ക്കോടിക്കയറി! സീറ്റിൽ ഇരുന്ന് നീക്കി അവന്റ ഷൂ ലെയ്സ് കെട്ടി മുടി ചീവി! ബാഗിന്റ സിപ് പൂട്ടി! " ഇന്നും താങ്കൾ നീരാട്ടിനിറങ്ങിയതാണോ ലേറ്റാവാൻ കാരണം?" അശ്വിൻ ചോദിച്ചു.
"അതെ !" ചമ്മിച്ചിരിച്ച് അവൻ മറുപടി നൽകി! " എന്നാലും ഒരു മണിക്കൂറ് ഈ തണുപ്പത്ത് എങനെ വെള്ളത്തില് നിക്കും!" അശ്വിൻ ചോദിച്ചു. " എന്നും കുളിക്കുന്ന നിനക്കെന്തിനാടാ കുളിക്കാൻ ഒരു മണിക്കൂറ്!" അഞ്ചു ചോദിച്ചു. " അതേ വല്ലപ്പോഴും കുളിക്കുന്ന നിനക്കൊക്കെ പറഞ്ഞാൽ മനസ്സിലാവില്ല!" നിക്കി പൊട്ടിച്ചിരിച്ചു. " അത് രാവിലെ കുളിച്ചാൽ മുടിയുണങ്ങാത്ത കൊണ്ടല്ലേ കുളിക്കാത്തേ...." അഞ്ചു ചമ്മി അവളുടെ സീറ്റിൽ നേരെ ഇരുന്നു.
"എന്നാലും നീ കുളിക്കാൻ ഇത്ര സമയം എടുക്കണതെന്താ?" Sid അവനോട് സ്വകാര്യത്തിൽ ചോദിച്ചു.
"പൊട്ടാ... എനിക്ക് കുളിക്കാനല്ല സമയം എടുക്കണത്....✌ മനസ്സിലായാ.. " ജിത്തൂന്റ കാതിൽ നിക്കി അടക്കം പറഞ്ഞു. രണ്ടും കൂടി പൊട്ടിച്ചിരിച്ചു..
************************************
@ HSE
+1 science
Niky and jithu.......
"Sidhrth varma...."
" absent mam"
" Kavitha Thomas "
" present" 
" kalyaani"
"P"
" Liana"
"P"
" Mohammad Ehsaan.."
"P"
" Nirmmal krishnan!"
"Yes mom..." പുറത്ത് നിന്ന് ശബ്ദം കേട്ട ടീച്ചർ ഇരുവരെയും നോക്കി ഞെറ്റി ചുളിച്ചു.
" present mam," അവൻ ഒരിക്കൽ കൂടെ പറഞ്ഞു. അവർ അവനെ നോക്കി പ്പേടിപ്പിപ്പിച്ച് അറ്റന്റസ് കംപ്ലീറ്റ് ചെയ്ത് ക്ലോസ് ചെയ്തു.
"ഇന്നും നീ കാരണം!" Sid അവനെ നോക്കിപ്പേടിപ്പിച്ചു.
"What happened today... Any  excuse?" അവർ ചോദിച്ചു.
"Actually today is my Pappas birthday.. we went to the temple together..so..."
" OK.... I can forgive this time... But not repeat this.... Are you understand?"
" yes mam..."
"  go to your seats now!"
" thank you mam..."
അവർ സീറ്റിലേയ്ക്ക് പോവാൻ തുടങ്ങി.
" nik... Just a minute..." അവൻ തിരികെ മിസ്സിനരികിലേയ്ക്ക് ചെന്നു.
" നിന്റ പപ്പയ്ക്ക് ഒരു വർഷം എത്ര ബേർത്ത് ഡേ ഉണ്ട്?"
"അത്.. മാഡം.... പക്കപ്പിറന്നാൾ ആയിരുന്നു.. "
" its OK..... പക്ഷേ മേലാൽ മുഖത്ത് നോക്കി കള്ളം പറയരുത്! "  അവൻ നേരെ സീറ്റിലേയ്ക്ക്! അവർ പഠിപ്പിക്കാൻ തുടങ്ങി....
"ഇതെന്താടാ ഇത്! ABCD മൊത്തം ഉണ്ടല്ലോ?" നിക്കിന് ബോറടിച്ചു തുടങ്ങി!
" കെമിസ്ട്രി അല്ലേ? അങ്ങനെയല്ലേ കാണൂ!"sid സമാധാനിപ്പിച്ചു.
"കൊല്ലം ഒന്നാവാറായി! എനിക്കിപ്പഴും കെമിസ്ട്രി ഒരു മിസ്റ്ററി തന്നാ!"നിക്കിനെടുവീർപ്പിട്ടു.
" അപ്പോ ഫിസിക്സോ?...." അശ്വിൻ ചോദിച്ചു.
" അത് പണ്ടേ ഫിക്സ് അല്ലെ?"
" പാസ് ആകുവോ?" അശ്വിൻ അതിശയത്തോടെ അവനെ നോക്കി!
"അല്ല അത് സിക്സിൽ ഫിക്സാ... അങ്ങോട്ട് കേറണില്ല..." നിക്കി പൊട്ടി ചിരിച്ചു.
" Nik..... plz get out From my class! "
മാഡം ബഹുമാനാർത്ഥം പറഞ്ഞു.
" ഞാൻ പോകുന്നു നീ വരുന്നുണ്ടോ?"
നിക്കി ജിത്തൂനെ നോക്കി!
"നിനക്കിഞ്ചിനീരാവണ്ടതല്ലേ? നീ ഇരുന്നോ? " നിക്കി ഇറങ്ങിപ്പോയി!
ക്ലാസ് തുടർന്നു.... ഇറങ്ങിപ്പോകുന്നത് നോക്കി ജിത്തു ഇരുന്നു. ഫസ്റ്റ് അവർ തന്നെ പുറത്ത് ചാടാൻ പറ്റിയ സന്തോഷത്തിൽ നിക്കി വോളിബോൾ കോർട്ടിലേയ്ക്ക് നീങ്ങി....
"Nik... അവൻ കഴിഞ്ഞതവണ പണി തന്നപ്പഴേ എനിക്കറിയായിരുന്നു. ഇവനെ ഇതു പോലെ എന്റ കയ്യിൽ കിട്ടുമെന്ന്!" ഒറ്റയ്ക്ക് നിന്ന് വോളിബോൾ പ്രാക്ടീസ് ചെയ്യുന്ന നിക്കിയെ നോക്കി സാം പല്ലിറുമ്മി!
"സാം.... നമ്മളായിട്ട് തുടങ്ങിയാൽ നമ്മൾ ആദ്യം പുറത്ത് പോകും! അവനെ ഇങ്ങോട്ട് വരുത്തണം... എങ്കിൽ നമ്മൾ ഇൻ നിക്ക് ഔട്ട്! " റോയ് ഓർമ്മിപ്പിച്ചു....
"ഇവനെയങ്ങ് പാഴ്സൽ ചെയ്താ... സിദ്ധിന്റ അഹങ്കാരം കുറഞ്ഞ് കിട്ടും!" ഷാൻ പറഞ്ഞു....
What's happening?
Wait....................,......... Till next update!
Thanks for reading..... Plz vote for nik and sid ..... Chapter enganundu....
Comments plz....
Sumi Aslam pt
15/10/2016

friendship birds Where stories live. Discover now