friendship birds

903 52 26
                                    

"മഹി... എന്തിരിപ്പാടാ ഇത്?.... നീയിന്ന് ഓഫീസിൽ പോകുന്നില്ലേ?... ആ വർക്ക് സൈറ്റിലേക്കും കമ്പനിയിലേക്കും ഒന്നു ചെന്ന് നോക്കിക്കൂടെ നിനക്ക്? അവിടെ കാര്യങ്ങൾ കുഴഞ്ഞ് കിടക്കുകയാണ്!...." ഹരിയുടെ വാക്കുകൾ കേട്ട് മുഖത്ത് യാതൊരു ഭാവഭേദവുമില്ലാതെ ഇരിക്കുന്നു മഹി!
"മഹി..... ടാ.... പോയോരൊക്കെപ്പോട്ടെ.
നിനക്കു ഞാനില്ലടാ...." തറയിൽ ഇഴയുന്ന സിദ്ദു കരഞ്ഞു തുടങ്ങി! ഹരി അവനെ വാരിയെടുത്തു.
"മഹി... നീ ഇവനെ നോക്കിയേ... ഇനി ഇവനാണ് നിന്റ ലൈഫ് ! ഇവന് വേണ്ടി എങ്കിലും നീ ജീവിച്ചേ തീരൂ!..." മഹി മുഖമുയർത്തി സിദ്ദുവിനെ നോക്കി! മഹിയുടെ കയ്യിൽ നിന്നും അവനെ വാങ്ങി കെട്ടിപ്പിടിച്ചു... ചിണുങ്ങിക്കൊണ്ടിരുന്ന ജിത്തു മെല്ലെ പപ്പയുടെ നെഞ്ചിന്റ ചൂടിൽ ശാന്തനായി! നെഞ്ചോട് ചേർന്ന് പതുങ്ങി കിടന്നു. എന്തുകൊണ്ടോ? മഹിയുടെ കണ്ണ് നിറഞ്ഞു...
"ഈ പാല് കുടി മാറാത്ത ഇവനേം കൊണ്ട് ഞാനെന്ത് ചെയ്യും ഹരി?"
അവന്റ കണ്ണൂകളിലെ നിസ്സഹായത ഹരിയെക്കൂടി സങ്കടപ്പെടുത്തി!
"അവനെയിങ് തന്നെ... " ഹരി മഹിയുടെ കയ്യിൽ നിന്ന് അവനെ മെല്ലെ വാങ്ങി... " നീ റെഡിയാവ് ഞാനിന്ന്‌ ഓഫീസിലേയ്ക്കാണ് ! ഇന്ന് കോർട്ട് ഇല്ലല്ലോ... "
"രണ്ട് ദിവസം കൂടെ കഴിയട്ടെ.. "
" പറ്റില്ല! ഇപ്പോ ഇറങ്ങണം ഓഫീസിലേയ്ക്ക്!" ഹരി മഹിയെ നിർബന്ധിച്ചു.
ഗത്യന്തരമില്ലാതെ മഹി ഹരി പറഞ്ഞതനുസരിച്ചു...
ഇത് മഹി!
മഹേന്ദ്രവർമ്മ! പാലക്കാട് നിലമ്പൂർ കോവിലകത്തിന്റ താവഴിയിൽ പെട്ട കുടുംമ്പക്കാരാണ് മഹിയുടെ മാതാപിതാക്കൾ! മാതാപിതാക്കൾക്ക് ഏക മകനായിരുന്ന മഹി ജനിച്ച് വളർന്നത് ബാംഗ്ലൂർ ആണ് ! തൊഴിൽ കൊണ്ട് എഞ്ചിനീയർ ആണെങ്കിലും ബിസിനസ്സിലാണ് താൽപര്യം! ബാംഗ്ലൂരിൽ ഫൊക്കസ് ചെയ്തുള്ള ജീവിതം! പാരമ്പര്യ സ്വത്തുക്കളും കോവിലകവും അച്ഛന്റ കാലശേഷം ബന്ധുക്കൾ കൈവശപ്പെടുത്തി! പത്ത് മുപ്പത്തഞ്ച് വയസ്സു വരെ നാട് ചുറ്റി ജീവിച്ച മഹിക്ക് ഒരു കുടുംബ ജീവിതം ഉണ്ടാവില്ലന്ന് അവർ വിശ്വസിച്ചിരിക്കണം! ബിസിനസ്സ് തകർച്ചയിലെത്തിയപ്പോൾ മറ്റ് മാർഗ്ഗങ്ങളില്ലാതെ മഹി നാട്ടിലെത്തി ! ഏകാവകാശി ആയിരുന്ന മഹി തിരിച്ചെത്തിയപ്പോൾ അറിഞ്ഞ കാര്യങ്ങൾ മഹിയെ ആകെ തളർത്തി! അവസാന പിടിവള്ളിയും കയ്യിൽ നിന്ന് പൊട്ടിപ്പോകും എന്ന് മനസ്സിലാക്കിയ മഹി തന്റ ബാല്യകാല സുഹൃത്തും അഡ്വക്കേറ്റും തന്റ ബിസിനസ്സ് പാട്ട്ണറുമായ ഹരിയെ സഹായത്തിന് വിളിച്ചു. വിദഗ്ദ്ധമായ നിയമ പോരാട്ടത്തിനൊടുവിൽ മഹിക്ക് അയാളുടെ സ്വത്ത് തിരികെ കിട്ടി! ഇതിനിടെ വിവാഹം കഴിച്ചു.... ഹരിക്ക് വിവാഹം കഴിഞ്ഞ് ഏഴ് വർഷങ്ങളായിട്ടും കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ല! ബാംഗ്ലൂരിലെ സ്വത്തുക്കൾ ഒക്കെ വിറ്റ് ബാധ്യത തീർത്ത് അവർ ബാക്കിയുള്ളത് കൊണ്ട് കൊച്ചിയിൽ കൺസ്ട്രക്ഷൻ കമ്പനി തുടങ്ങി കൊച്ചിയിൽ തന്നെ താമസമായി! കാത്തിരിപ്പിനൊടുവിൽ ഹരിക്ക് ഒരു കുഞ്ഞു പിറന്നു. അവന് അവർ നിർമ്മൽ കൃഷ്ണൻ എന്ന് പേരിട്ടു. രണ്ട് മാസങ്ങൾ കഴിഞ്ഞ് മഹിക്കും കുഞ്ഞ് പിറന്നു. മഹി അവന് സിദ്ധാർഥ് വർമ്മ എന്ന് പേരിട്ടു...
ഒരുയർച്ചയ്ക്ക് ഒരു താഴ്ചയുണ്ട് അത് പ്രപഞ്ച നിയമമാണ്! മഹി! അവന് ഭാര്യയെ നഷ്ടപ്പെട്ടു... ഉറ്റവരും ബന്ധുക്കളും ഒറ്റപ്പെടുത്തിയപ്പോൾ പോലും അവിടെയും അവനെ തനിച്ചാക്കാതെ ഒപ്പമുണ്ടായിരുന്നു. നിഴല് പോലെ ഹരി!
ഓഫീസിൽ പോകാൻ ഒരുങ്ങിയിറങ്ങിയ ഇരുവരുടെയും കാർ ചെന്ന് നിന്നത് ഹരിയുടെ വീട്ടിലാണ്!
കാറിൽ നിന്ന് സിദ്ദുവിനേം കൊണ്ട് ഇറങ്ങിയിട്ട് ഹരി വിളിച്ചു.
"ആമി......."
"ദാ വരുന്നു ഹരിയേട്ടാ..." ആമി ഓടിക്കിതച്ച് വന്നു...
''നീ ഇവനെ പിടിച്ചേ ഞങ്ങൾ ഓഫീസിൽ പോയി വരുന്ന വരെ ഇവൻ ഇവിടെ നിക്കട്ടെ... " ഹരി സിദ്ദുവിനെ ഭാര്യ ആമിയെ ഏൽപിച്ചു... അവർ സന്തോഷത്തോടെ അവനെ ഏറ്റ് വാങ്ങി. അവനെ കൊണ്ട് പോയി ഹാളിൽ പായിൽ കളിച്ചു കൊണ്ടിരുന്ന നിക്കിയ്ക്ക് അരികിൽ ഇരുത്തി! കയ്യിലുരുന്ന പാവക്കുട്ടിയെ വായിലിട്ട് ഊമ്പിക്കൊണ്ടിരുന്ന നിക്കി സിദ്ദൂനെ കണ്ടപ്പോൾ അവന്റ നേരെ നീട്ടി! സിദ്ദുഅവനെ നോക്കി ഭംഗിയായി ചിരിച്ചു. അവൻ നിക്കിയുടെ അരികിലേയ്ക്ക് നീങ്ങിയിരുന്നു... അവരുടെതായ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു. മുടിയിലും കയ്യിലുമെല്ലാം തൊട്ടു നോക്കി.. മോണകാട്ടി നിഷ്കളങ്കമായി ചിരിച്ചു. നിക്കിയും അവന്റ മുടിയൊന്നു വലിച്ചു നോക്കി സിദ്ദുചിണുങ്ങിയപ്പോൾ നിക്കി ചുണ്ടു വിതുമ്പി... ബഹളം കേട്ട് ആമി ഓടി വന്നു... അവിടെ ഒരു കുഴപ്പവുമില്ല! രണ്ടാളും അവിടെ യിരുന്നു കളിക്കുന്നത് കണ്ട് ആമി പുഞ്ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക്!..... Hari& mahi ഇവരുടെ
ആത്മാർത്ഥ സൗഹൃദത്തിന്റ ഇളമുറക്കാരുടെ കഥ ഇവിടെ തുടങ്ങുന്നു....niky&jithu....
Dear readers....
Ithu ente aadyathe Novel aanu...😊 Watt padil moonnamatheyum...😀 Paperil ninnu online leykku mattumbo... Ithile kuravukal nikathaan njaan sramichittundu...😃 Ente kadhakalile chunk friends... Faiz& sharath.😀.. Praveen& simiya...😂 Jk& unni.😉..
Kevin& Alex.. Combinations Randu kayyum neeti sweekaricha ningal ente
sid& Nikki😜
Friends neam accept cheyyum ennu vishwasikkunnu...😍
Please vote for their friendship..😃
Sumi Aslam pt....😃
Warning....😈
This is not a romance based subject...😇
Its a family based and social based subject... 😇Ennu vechu romance okk undu pakshe valya importance ithile romance nu illa😀.... Zainah pole... Ithum orum thriller aakanam ennanu agraham😉 so... Ithuvare ulla ente style njaan onnu maattippidikkukayanu... 😯
What's to be next?......
Athinu thaze INI onnum kaanilla...😞
Ningalude expectations comments aayi njaan pratheekshikkunnu....👍
Thanx for your support...✌
Pinney priyanimisham pole charapara updation pratheekshikkaruthu...😔. One week! One chap... What an idea sirji!😭
Enikkariyaam....
Ivalude kadhayekkkalum kathiyaanivalude last dialogues ennalle ningal orthathu.... Vidilla njaan... 😉 thanks for reading..
Sumi Aslam pt...
Published on 10/11/2017

friendship birds Where stories live. Discover now