part-11 ഒരു സന്ദർശകൻ

325 32 8
                                    

" എക്സ്ക്യൂസ് മീ.... മിസ്റ്റർ മഹീന്ദ്രവർമ്മയുടെ റൂം... " സൗമ്യമായ ശബ്ദം കേട്ട് നിക്കി തിരിഞ്ഞു നോക്കി!

"Yes!..." അവൻ വന്നയാളുടെ മുഖത്തുറ്റുനോക്കി! ശബ്ദം പോലെ തന്നെ ശാന്തമായ മുഖം! വെളുത്ത് മെല്ലിച്ച് ഏകദേശം ആറടിയോടടുത്ത പൊക്കം ! ശുഭ വസ്ത്രധാരിയായ ഒരു ക്രിസ്തീയ പുരോഹിതനായിരുന്നു
അദ്ദേഹം!
" ഞാൻ ഒരൽപം മുമ്പ് വിളിച്ചിരുന്നു.... അപ്പോഴാണ് ഇവിടെ അഡ്മിറ്റാണെന്നറിഞ്ഞത്... താങ്കൾ?"
അദ്ദേഹം പരിജയമില്ലല്ലോ എന്ന മട്ടിൽ ഉറ്റ് നോക്കി!

"പി.എയാണ്!..." അവൻ പരിജയപ്പെടുത്തി!

" അപ്പൊ സുധീപ് ?" അദ്ദേഹം ആശ്ചര്യത്തോടെ ചോദിച്ചു.

"He is not well... I am Nikky... Substitute.." അവൻ വിശദമാക്കി!

"ഓ! ആദ്യം കണ്ടപ്പോൾ ഞാൻ വിചാരിച്ചു... മകനുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു.... ഒന്ന് കാണാൻ പറ്റുമോ?.."
അദ്ദേഹം അനുവാദം ചോദിച്ചു.

"One minute.... " അവൻ അദ്ദേഹത്തെ അവിടെ നിർത്തി മഹിക്കരികിൽ എത്തി.

കാൽപെരുമാറ്റം കേട്ട് കണ്ണടച്ച് കിടന്ന മഹി കണ്ണുതുറന്നു നോക്കി! നിക്കിയെ കണ്ട് ഒന്നു ചിരിച്ചു.

"പേടിച്ചോ നീ? ഒന്നുമില്ലടോ? ഇടയ്ക്കുള്ളതാ.... മാറിക്കോളും!" മഹി അവനെ സമാധാനിപ്പിച്ചു.

"പപ്പ! അത്.... ഒരു ഫാദർ കാണാൻ വന്നിട്ടുണ്ട്! " അവൻ പറഞ്ഞു.

"അല്ല.... നീ എന്നെ എന്താ വിളിച്ചെ?... ഉം?" തന്റെ കാതുകളെ വിശ്വാസം വരാത്ത മട്ടിൽ മഹി ചോദിച്ചു.

"എനിക്കങ്ങനെ വിളിച്ചൂടാന്നുണ്ടോ? എന്റെ അച്ഛനും അമ്മയും സിദ്ധൂന്റകൂടെയാണെങ്കിൽ സിദ്ധൂന്റ പപ്പ എന്റെത്കൂടെയല്ലേ?.... അജിയങ്കിൾ എന്നോടെല്ലാം പറഞ്ഞു." നിക്കി സന്തോഷത്തോടെ പറഞ്ഞു.

"അയ്യോ! ഫാദർ വെയ്റ്റ് ചെയ്യുന്നുണ്ട്! " നിക്കി പെട്ടന്നാണതോർത്തത്.....

" ഫാദർ ഡോമനിക്ക് ആണോ? അദ്ദേഹത്തോട് വരാൻ പറയൂ!... " മഹി അനുവാദം കൊടുത്തു.

friendship birds Where stories live. Discover now