ദക്ഷൻ : ഭദ്രേ.....

അവൾ തല ഉയർത്തി നോക്കി.... അവൻ വേഗം ഉള്ളിലേക്കു കയറി വന്നു അവളെ പിടിച്ചെഴുനേൽപ്പിച്ചു..... അവളുടെ കണ്ണുകളിൽ നിന്നും ഇതിനോടകം ഇരുണ്ടു കയറി കാർമേഘം മഴയായ് പെയ്തിരുന്നു..... അവൻ അവളെ തന്നോട് ചേർത്ത് നിർത്തി ആ മുറിയിൽ നിന്നും ഇറങ്ങി... പടികൾ ഇറങ്ങി ഉൾമുറ്റത് എത്തിയതും അവൻ ഉച്ചത്തിൽ പറഞ്ഞു.....

ദക്ഷൻ : കാലം വീണ്ടും ആവർത്തിക്കാൻ ആണ് തീരുമാനം എങ്കിൽ അതിനെ മാറ്റി എഴുതും ഞാൻ..... ഈ ജന്മം എനിക്കായ് പിറന്നവൾ ആണിവൾ എങ്കിൽ എന്റെ താലി ഇവളിൽ വീണിരിക്കും....

ഭദ്ര ഒരു ഞെട്ടലോടെ ദക്ഷനെ ഉറ്റു നോക്കി.... പെട്ടെന്ന് അവിടെ ആകെ മഴ വാർഷിക്കാൻ തുടങ്ങി....
അവന്റെ കണ്ണിലെ തീ അവൾക്കു കാണണമായിരുന്നു.... അവളെ ഒന്നു നോക്കാതെ തന്നെ അവൻ അവളുടെ കൈ പിടിച്ച് അവിടെ നിന്നുമിറങ്ങി...... പുറത്തു ഇറങ്ങിയതും ഭദ്രയുടെ കണ്ണുകൾ കണ്ണനിലേക്ക് ആണ് പോയത്..... അവനിപ്പോഴും ഒരു ഭാവ വ്യത്യാസം ഇല്ലാതെ തന്നെ ചാരുവിനെ ചേർത്ത് നിൽക്കയാണ്.....
അവർ നടന്ന് കണ്ണനു മുന്നിൽ എത്തി....

കണ്ണൻ : കണ്ടു അല്ലെ??

ദക്ഷൻ ഭദ്രയുടെ കൈയിലെ പിടി ഒന്നു മുറുകി.....

ഭദ്ര : കണ്ണേട്ട....

കണ്ണൻ : ചാരു നീ ഇവളെ കൂട്ടിട്ട് ചെല്ല്...

ചാരു : ഏട്ടാ....

ദക്ഷൻ : ചെല്ല് മോളെ....

ചാരു അവരിരുവരേം ഒന്നു നോക്കിയതിനു ശേഷം ഭദ്രയെ ഒന്നു നോക്കി.... അവൾ ഭദ്രയുടെ കൈ പിടിച്ചു നേരെ അവിടെ നിന്നും യാത്രയായി.....

ഇതേ സമയം
സേതു......

സേതു : നീ ന്താ കിച്ചു ഈ പറയണേ??
കിച്ചു : സത്യം..... എന്നെ ഇപ്പോൾ സച്ചി വിളിച്ചിരുന്നു....
സേതു : ജഗൻ ഇവിടേക്ക് വരാൻ പാടില്ല.... അതുപോലെ അവൻ ആ വീട്ടിൽ കാലെടുത്തു കുത്തിയാൽ അവന്റെ ജീവൻ ചിലപ്പോൾ.....
കിച്ചു : പൂർവ ജന്മത്തിൽ ചെയ്ത പാപത്തിന് അവൻ സ്വയം പരിഹാരം കാണുമെന്ന പറഞ്ഞത്.... എന്നാൽ.....

കിച്ചേട്ടാ.....

ആ സൗണ്ട് കേട്ട് കിച്ചു തിരിഞ്ഞു നോക്കി..... അത് പവി ആയിരുന്നു....കിച്ചു ഭയത്തോടെ നിൽക്കുന്ന പവിയുടെ അടുത്തേക്ക് ചെന്നു കൂടേ സേതുവും.....

ഭദ്ര 🥀Where stories live. Discover now