BATTLE FOR ROMANCE❤️‍🔥

Start bij het begin
                                    

അവരുടെ തലയ്ക്കു മുകളിലായി രണ്ട് പേരുകളും അടയാളപ്പെടുത്തിയിരുന്നു.....

Vicha ❤️ Yadhu....

തന്റെ കയ്യിലിരിക്കുന്ന പേപ്പരിലെ ചിത്രത്തിലേക്ക് ഒരു ആവിശ്വാസനീയതോടെ ആണ് അവൾ നോക്കിയത്... പിന്നെ തന്റെ കയ്യിൽ ചേർന്നിരിക്കുന്നവനിലേക്കും...അവൻ ഭയന്നു വിറച്ചു അവളിലേക്ക് പതുങ്ങിയിരുന്നു....

" വിച്ചാ... എന്താ മോനെ ഇതൊക്കെ.... "

" അവനൊന്നും പറയില്ല... കാണിച്ചു വെച്ചതൊക്കെ അത്ര നല്ല പ്രവർത്തി ആണല്ലോ.... ഇവനെയൊക്കെ തല്ലി കൊല്ലുകയാണ് വേണ്ടത്...."

മറുപടി ഇല്ലാതെ ഇരിക്കുന്നവനെ നോക്കി അലറി കൊണ്ട് ഹരി മുന്നിലേക്ക് വന്നിരുന്നു... എന്നാൽ അയാൾ അവനരികിലേക്ക് എത്തുന്നതിനു മുന്നേ തടസമായി അവൾ ആ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചു......

" ഹരീ പ്ലീസ്... നീ ഒന്ന് അടങ്... എന്തിനാ ഇത്രയും ബഹളം വെക്കുന്നത്...... അവനെന്താ പറയുന്നതെന്ന് കേൾക്കട്ടെ..... ഞാൻ ഒന്ന് ചോദിക്കട്ടെ....... "

" എന്ത് ചോദിക്കാൻ ആണ്... ഇത് കണ്ടിട്ടും നിനക്കിനി എന്താണ് ചോദിക്കാനുള്ളത് നിലാ......ഇവനേ ഈ നിമിഷം ഇവിടെ നിന്ന് ഇറക്കി വിടണം....... "

അയാളൊരു വെറുപ്പോടെ അവനെ നോക്കി... അവനാകെ ഭയന്ന് വിറച്ചു നിലയുടെ പിന്നിലേക്ക് ഒളിച്ചിരുന്നു.......

" ഹരീ... എന്തിനാ ഇത്രയും ദേഷ്യം... നമ്മുടെ കുഞ്ഞല്ലേ ഇവൻ...... "

"അല്ല....!!  ഇവൻ എന്റെയോ നിന്റെയോ മകൻ അല്ല...!! ഇവനേ സ്വന്തം മകനെ പോലെ സ്നേഹിച്ചതാണ് എന്റെ തെറ്റ്.... ഈ ഹരി നാഥ് വർമയ്ക്ക് ഒരേയൊരു മകനേയുള്ളു...YASWIK VARMA.... എന്റെ യദു........."

" ഹരീ....

" ശബ്ദം ഉയർത്തണ്ട...ഇവനേ ഇനിയും എന്റെ മകൻ ആയി കാണാൻ എനിക്ക് കഴിയില്ല... എന്റെ കുഞ്ഞിനോട് ഇങ്ങനൊരു വൃത്തികേട് കാണിച്ചവനോട് ഞാൻ ക്ഷമിക്കില്ല....... "

BATTLE FOR ROMANCE❤️‍🔥Waar verhalen tot leven komen. Ontdek het nu