BATTLE FOR ROMANCE ❤️‍🔥

726 104 105
                                    

💫NELA GROUP OF COMPANY💫

ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ Mr. എറിക് ജെറിൻ ജോസഫിന്റെ ക്യാബിൻ..............

യാശ്വിക് വർമ കഴിഞ്ഞാൽ Nela ഗ്രൂപ്പ്സിന്റെ മുഴുവൻ കാര്യങ്ങളും തന്റെ അധികാര പരിധിയിൽ ഉള്ള വ്യക്തി.....എന്നാൽ അതിന്റെതായ യാതൊരു വിധ അഹങ്കാരമോ ഉത്തരവാദിത്തമോ സ്വഭാവത്തിലോ... പ്രവർത്തിയിലോ ഇല്ല....... കമ്പനിയിൽ വരുന്നത് പോലും വീട്ടിൽ വെറുതെ ഇരുത്തില്ലെന്നുള്ള ഒറ്റ കാരണം കൊണ്ട് മാത്രം ആണ്...................

യാശ്വിന്റെയും എറിക് ന്റെയും ക്യാബിൻ അടുത്തത്താണ്..... അവർക്ക് തമ്മിൽ പരസ്പരം കാണത്തില്ലെങ്കിലും ചുറ്റിനും ഗ്ലാസ്‌ ചുമരുകൾ ആയത് കൊണ്ട് അകത്തു നിന്ന് നോക്കുന്നവർക്ക് പുറത്തുള്ള ആളെയും... പുറത്തുള്ളവർക്ക് അകത്തുള്ളവരെയും നല്ലത് പോലെ കാണാം....

എറിക് നെ കാണണമെങ്കിൽ യാശ്വിനു CCTV ക്യാമറ ചെക് ചെയ്യേണ്ടി വരും..........ഇടയ്ക്കിടെ അവനത് ചെക് ചെയ്യാറുമുണ്ട്................... അങ്ങനെ നോക്കുന്നതിനും കാരണം ഉണ്ട്......

ഇപ്പോൾ ഓഫീസിൽ ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞിരിക്കുന്ന ടൈം ആണ്.... രാവിലെ മുതൽ ഉള്ള വർക്കുകൾ ഒതുങ്ങി എറിക് ഒന്ന് ഫ്രീ ആകുന്ന ടൈം...തന്റെ ക്യാബിനിലെ കറങ്ങുന്ന ചെയറിൽ ഇരുന്നു സ്റ്റാഫുകളെ വാച്ച് ചെയ്യലാണ് ആളുടെ മെയിൻ പണി...

അത് അവന്റെ ഡ്യൂട്ടി തന്നെ ആണ്... യാശ്വിക് കൊടുക്കുന്ന വർക്കുകളും മറ്റു കാര്യങ്ങളും അവർ കൃത്യമായി ചെയ്യുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടത് അവന്റെ ഉത്തരവാദിത്തം ആണ്........

ആ കാര്യത്തിൽ എറിക് വളരെ സ്ട്രിക്ട് ആണ്...എല്ലാവരെയും കറക്റ്റ് ആയി വാച്ച് ചെയ്യും... ഓഫീസിലെ പെൺകുട്ടികളോട് ആണെങ്കിൽ പ്രത്യേകിച്ചും..... ഇപ്പോൾ പോലും തന്റെ ജോബിൽ അത്രയേറെ ശ്രദ്ധ കൊടുത്തിരിക്കുകയാണ് കക്ഷി................

തന്റെ ക്യാബിനു നേരെ എതിർ വശത്തിരിക്കുന്ന കുട്ടിയിലാണ് രണ്ട് കണ്ണും..... ചുണ്ടിലൊരു ചെറിയ മൂളിപ്പാട്ടുണ്ട്... ഒപ്പം ആരെയും മയക്കുന്ന ചിരിയും......ആ കുട്ടിയാകട്ടെ അവനെ ഒന്ന് തലയുയർത്തി നോക്കുന്നത് പോലുമില്ല.... തൊട്ടടുത്തായി യാശ്വിന്റെ ക്യാബിനും ഉണ്ട്.... അതിന്റെ ഭയം കൊണ്ടാവാം... സിസ്റ്റത്തിൽ നിന്ന് പോലും അവൾ മുഖം ഉയർത്തിയിരുന്നില്ല............

BATTLE FOR ROMANCE❤️‍🔥Where stories live. Discover now