BATTLE FOR ROMANCE❤️‍🔥

944 116 239
                                    


തനിക്കു മുന്നിൽ നിൽക്കുന്നവളെ കണ്ടതും Vidhu ഒരു അത്ഭുതത്തോടെ അവളെ നോക്കി നിന്ന് പോയി... തലേന്ന് രാത്രി കൂടി ഫോണിൽ വിളിച്ചു സംസാരിച്ചതാണ്.. വരുമെന്നൊരു സൂചന പോലും തന്നിരുന്നില്ല... അങ്ങനൊരു സംഭവം മാൻവിക്ക് പണ്ടേ ഇല്ലാത്തതാണ്....

ചെറിയ കാര്യങ്ങൾ പോലും സർപ്രൈസ് ആയിട്ട് ചെയ്യുന്നവൾ ആണ്... But... ഇങ്ങനൊരു വരവ് തീരെ expect ചെയ്തിരുന്നില്ല......


" മാനു.... നീയെന്താ ഇവിടെ....? "


അവൻ അവളെയൊന്ന് അടിമുടി നോക്കി.. വരവ് കണ്ടിട്ട് വീട്ടിൽ നിന്ന് എന്നെന്നേക്കുമായി പടിയിറങ്ങിയത് പോലെയുണ്ട്... പെട്ടിയും കിടക്കയും എല്ലാം എടുത്തിട്ടുണ്ട് കൂടെ......

" അതെന്താ എനിക്കിവിടെ വന്നൂടെ... "

മറുത്തു ഇഷ്ടക്കേടോടെയുള്ള ചോദ്യം കേട്ടതും Vidyut ന്റെ നെറ്റിയൊന്ന് ചുളിഞ്ഞു... മുന്നിൽ നിന്ന് മാറാതെ തന്നെ അവൻ വാതിൽ പടിയിൽ ചാരി കൈ കെട്ടി നിന്ന് കൊണ്ട് അവളെയൊന്നു നോക്കി......

കള്ളന്മാരെ qstn ചെയ്യുന്ന പോലീസ്‌കാരുടെ ഒരു ഭാവം... അത് കണ്ടിട്ടാവണം അവളുടെ മുഖത്തും ഒരു ചിരി വിടർന്നിരുന്നു........

" അവിടെ നീ ഇല്ലാതിരുന്നിട്ട് ഒരു സുഖം ഇല്ലേടാ... അതല്ലേ ഞാനും വന്നത്... കുറച്ചു ദിവസം നിന്റെ കൂടെ നിൽക്കാനൊരു ആഗ്രഹം....... "

അവൾ ചെറിയൊരു ഇളിയോടെ പറഞ്ഞു നോക്കിയെങ്കിലും Vidyut ന്റെ മുഖത്ത് ഭാവ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല... അവൻ അങ്ങനെ തന്നെ നെറ്റി ചുളിച്ചു അവളെ നോക്കി നിന്നു.......

" ഓഹ്... ഇങ്ങനെ നോക്കേണ്ട... ഞാൻ രണ്ട് ദിവസം കഴിയുമ്പോൾ പൊയ്ക്കോളാം... മാറ് ചെറുക്കാ അങ്ങോട്ട്......പിന്നെ പപ്പ വിളിച്ചാൽ ഫോൺ എടുക്കേണ്ട കേട്ടല്ലോ..... "


അവനെ വാതിൽക്കൽ നിന്നും തള്ളി മാറ്റി കൊണ്ടാണ് അവൾ അകത്തു കയറിയത്... അവസാനമായി തന്നോട് വിളിച്ചു പറയുന്നത് കേട്ടതും അവൻ തലയിൽ കൈ വേച്ചു നിന്ന് പോയി......

BATTLE FOR ROMANCE❤️‍🔥Where stories live. Discover now