BATTLE FOR ROMANCE ❤️‍🔥

809 105 280
                                    

MITHRA'S VILLA...


വീടിനു മുന്നിലെ കാർ പോർച്ചിൽ കാർ പാർക്ക്‌ ചെയ്തു കഴിഞ്ഞു ഉള്ളിലേക്ക് നടക്കുകയായിരുന്നു ഹരി.... മൂവർ സംഘം എപ്പോഴും ഓഫീസിലേക്കുള്ള വരവും പോക്കുമൊക്കെ ഒരുമിച്ച് ആണെങ്കിലും അന്നത്തെ ദിവസം ഹരി അൽപ്പം താമസിച്ചു പോയിരുന്നു....


അയാൾക്ക് അത്യാവശ്യമായി മറ്റു ചില സ്ഥലങ്ങളിൽ കൂടി പോകേണ്ടി വന്നത് ജെറിനും നന്ദനും നേരത്തെ തന്നെ വീടുകളിലേക്ക് മടങ്ങിയിരുന്നു....


" ഓക്കേ.. ജോർജ്... താൻ പൊയ്ക്കോ..നാളെ കറക്റ്റ് seven o'clock.. എത്താൻ മറക്കണ്ട..."


വീടിനുള്ളിലേക്ക് നടക്കുന്നതിനു മുന്നേ തന്റെ അസിസ്റ്റന്റ് ആയ ജോർജിനു വേണ്ട നിർദ്ദേശങ്ങൾ അയാൾ നൽകിയിരുന്നു....

.

" ഓക്കേ sir.... "


അയാൾക്ക് മുന്നിൽ ചെറുതായി ഒന്ന് തലകുനിച്ചു കൊണ്ട് പിന്നിലേക്ക് നീങ്ങി ജോർജ് തിരിഞ്ഞു നടന്നു... ജോർജിന്റെ കാർ നീങ്ങി തുടങ്ങുന്നത് കണ്ടിട്ടാണ് ഹരി തിരിഞ്ഞു നടന്നു തുടങ്ങിയത്... അപ്പോഴേക്കും സ്റ്റാഫ് വന്നു അയാളുടെ ബാഗും കോട്ടുമെല്ലാം കയ്യിൽ നിന്ന് വാങ്ങിയിരുന്നു.....


" നില.. വന്നിട്ടുണ്ടോ..... "


ഉള്ളിലേക്ക് കടക്കുന്നതിനിടയിൽ അയാൾ അവരെ നോക്കി.....

" Yes.. Sir.. Mam.., മുകളിൽ ഉണ്ട്..."

" Yashwik....? "

" Yashwik sir.. കുറച്ചു മുൻപാണ് വന്നത്.. റൂമിലേക്ക് പോയിട്ടുണ്ട്...... "


" ഓക്കേ..... "

അവരോടായി മറുപടി കൊടുത്തു കൊണ്ട് അകത്തേക്ക് കാൽ വെച്ചതും പെട്ടെന്ന് എന്തോ ഒന്ന് ഓർത്തത് പോൽ അയാൾ പിന്നിലേക്ക് കാൽ എടുത്തു കൊണ്ട് വെളിയിലേക്ക് നോക്കി.........

BATTLE FOR ROMANCE❤️‍🔥Where stories live. Discover now