"ഞാൻ ചോദിച്ചത് ആരും കേട്ടില്ലേ? ഇത് ആരാ എടുത്തത് എന്ന്??"

"ആ!! എനിക്കെങ്ങനെ അറിയാം? ഞാനല്ല."

"ഞാനുമല്ല."

"കൂക്കി ആണെന്ന് എനിക്ക് തോന്നുന്നില്ല..."

ശരിയാണ്. ആ ഡയറിയുടെ കാര്യം അവൾക്ക് അറിയില്ലല്ലോ?

"നീ തന്നെ വെല്ലപ്പോഴും എടുത്തു വായ്‌ച്ചിട്ട് അവിടെ എങ്ങാനും വെച്ചിട്ട് പോന്നതായിരിക്കും..."

"യൂഞ്ചീടെ ഡ്രായേരിലോ?"

" യൂഞ്ചീടെ-"

ജൂൺ തിരിഞ്ഞ് അവനെ നോക്കി.

അപ്പോ... ഇത് എടുത്തത് യൂഞ്ചിയാണോ?

ഇതൊക്കെ എടുത്ത് വായ്‌ച്ചിട്ടു ആ പെണ്ണ് ഇതെങ്ങോട്ട് പോയി ഭഗവാനേ?

എല്ലാം കൂടെ ആലോചിച്ചു അവന് പ്രാന്ത് പിടിക്കുന്നു. ഇനി എന്താ അവൾ എടുത്ത് നോക്കിയത്? ആരോട് ചോദിച്ചിട്ടാ അവൾ ആ റൂമിൽ കയറിയത്?
ഹോസോക്ക് തിരിച്ച് റൂമിലേക്ക് പോന്നു.

കാര്യത്തിൻ്റെ ഗൗരവം മനസിലായതോടെ അവന് ഒരു സമാധാനവും ഇല്ലാതായി.
ഇങ്ങനെ ഇറങ്ങി പോയത് എന്തിനാ? നേരിട്ട് ചോദിച്ച് കൂടെ?

വിളിച്ചാൽ കിട്ടാതിരിക്കാൻ വേണ്ടിയിട്ട് തന്നെയാണ് ഫോൺ switch off ചെയ്ത് അതിൻ്റെ ഉള്ളിൽ വെച്ചത്. അലാറം ഓഫ് ചെയ്യാൻ മറന്ന് പോയി എന്ന് മാത്രം.

ആ ഡയറി വിറയ്ക്കുന്ന കൈകളോടെ അവൻ തുറന്നു.
പണ്ടെങ്ങോ എഴുതിയതാണ്.

ആദ്യ താളിൽ തന്നെ ഉണങ്ങിയ, ഒരു കണ്ണുനീർത്തുള്ളി വീണപോലെ മഷി പടർന്ന പാട്.

യൂഞ്ചി താൻ കാരണം ഒത്തിരി തവണ കരഞ്ഞിട്ടുണ്ട്. അത് അവൻ നേരിട്ട് കണ്ടിട്ടുള്ളതുമാണ്. ഒത്തിരി സ്നേഹിക്കുന്നവർക്കാണ് പെട്ടെന്ന് കരയാൻ സാധിക്കുക എന്ന് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്. ഓരോ പ്രാവശ്യം യൂഞ്ചിയുടെ കണ്ണ് നിറയുമ്പോഴും ആ വാചകം അവൻ്റെ ഉള്ളിലേക്ക് കടന്ന് വരും. എല്ലാ പ്രാവശ്യവും അതിനെ മനസ്സിൻ്റെ പിന്നിലേക്ക് തള്ളി നീക്കുന്ന പതിവ് ഇപ്പ്രാവശ്യം അവൻ തെറ്റിച്ചു.

ദൂരേ...Where stories live. Discover now