2.

313 17 5
                                    

കഴിഞ്ഞല്ലോ?

വിചാരിച്ച കാര്യം നടന്നു. എൻ്റെ role ഇവിടെ തീർന്നു.

ഇനി പോവാം.

തൊട്ടടുത്ത് ഉറങ്ങിക്കിടക്കുന്ന യൂങ്കിയെ നോക്കി അവൾ ചിരിച്ചു. അവളുടെ കൈ മുറുകെ പിടിച്ച് കിടക്കയാണ് അവൻ.

"പോട്ടേ?"

_________________________
_________________
_________
____

"അമ്മാ? ഹോബി എന്തിയെ?"
രാവിലെ കണ്ണും തിരുമ്മിക്കൊണ്ട് അടുക്കളയിലേക്ക് യൂങ്കി ചെന്നു. എണീറ്റ പാടെ അവളെ കാണാഞ്ഞിട്ട് തപ്പി നടന്ന് അവസാനമാണ് അങ്ങോട്ട് ചെന്നത്.

അവിടെ ചപ്പാത്തി പരത്തി കൊണ്ടിരിക്കുകയായിരുന്നു ജിന്നി.

"ആ? എനിക്കെങ്ങനെ അറിയാം? നിൻ്റെ അല്ലേ ഭാര്യ? എന്നോടാ ചോദിക്കണേ?"

"ഓ... കാണത്തോണ്ട് ചോദിച്ചതാണേ! എൻ്റെ പൊന്നോ!"

"എന്നാടാ?"

"അച്ഛൻ ഹോബിയേ കണ്ടാർന്നോ?"

"ഇല്ലല്ലോ? എടി ഫുഡ് ഒന്നും ആയില്ലേ? Time ആവുന്നു.. പോരാത്തേന് മഴേം ഒണ്ട്. ഇച്ചിരി വേഗം ആക്കാവോ?"

"അയ്യോ എത്ര മണിയായി? ടാ ചെക്കാ! ഇത് പിടിച്ചേ... പണി തീർന്നിട്ടില്ല!"
അമ്മ വച്ച് നീട്ടിയ ചായ ഊതി കുടിച്ചുകൊണ്ട് യൂങ്കി അവിടുന്ന് പോന്നു.

ഇവളിത് ഇവിടെ പോയി? സമയം ആറര ആവുന്നേ ഉള്ളല്ലോ...
വെളുപ്പാൻകാലത്ത് അമ്പലത്തിൽ പോയോ ഇനി?

അവൾ ഇല്ലാത്തത് കാരണം ഒരു സുഖമില്ല.

" യൂങ്കിച്ചാ? എന്നാ പറ്റി?"

"ഏ? ആ.. എടി ഹോബീനെ കാണാനില്ലെടി."

"അയിന് ചേച്ചി റൂമീന്ന് പുറത്തോട്ട് വന്നിട്ടില്ലല്ലോ? ബാത്ത്റൂമിൽ ഉണ്ടോന്ന് നോക്ക്."

"ഞാൻ ബാത്ത്റൂമിൽ പോയിട്ടാ ഇങ്ങോട്ട് വന്നേ. അവിടെ ഇല്ല."

"ഇല്ലേ? സാധാരണ ചേച്ചി അഞ്ച് മണിക്ക് എഴുന്നേറ്റ് വരും. ഇന്ന് വന്നില്ല... ഞാൻ വിചാരിച്ചു ക്ഷീണിച്ച് ഉറക്കമായിരിക്കും. ഇന്നലെ കുറെ കറങ്ങീല്ലെ?"

ദൂരേ...Where stories live. Discover now