Universe 14

18 2 10
                                    

സിറോസിയ വേഗം തന്നെ ലാബിനു വെളിയിലേക്കിറങ്ങി. അതിവേഗം അവൻ്റെ കാലുകൾ സഞ്ചരിച്ചു. ലക്ഷ്യം ഒന്നു മാത്രം റാണിയുടെ മുറി. ഇന്ന് റാണിയുമൊത്തുള്ള രതി, അവൻ്റെ സ്വപ്നങ്ങൾ പൂവണിയുവാൻ സഹായിക്കും.

റാണിയുടെ മുറിയുടെ കവാടം തുറന്നവൻ അകത്തു കയറിയതും ആ കവാടം താനെ അടഞ്ഞു. അടുത്ത ക്ഷണം തന്നെ അവൻ മുറിയുടെ ഉള്ളിലേക്കു നടന്നു. ഒരു തരം വല്ലാത്ത ഒരാവേശം അവനിൽ പ്രകടമായി, എന്തോ നേടിയെടുക്കാനുള്ള ഒരു ത്വര അവനരികിലെത്തി.

ബാത്ത് ടബിൽ കിടക്കുന്ന റാണിയെ നോക്കി കൊണ്ട് അവൻ തൻ്റെ വസ്ത്രങ്ങൾ അഴിച്ചു ദൂരെ കളഞ്ഞു. നഗ്നനായി തന്നെ അവൻ ടബിനടുത്തായുള്ള ബെഡിൽ കയറി കിടന്നു. റാണിയുടെ ആഗമനത്തിനെന്ന പോലെ.

അതേ സമയം തന്നെ ടബിൽ കിടന്ന റാണി, എഴുന്നേറ്റു. ഈറനണിഞ്ഞ നഗ്നശരീരവുമായി അവൾ അവനരികിലേക്കു ചെന്നു. അവൻ്റെ ദേഹത്തേക്കവൾ കയറി കിടന്നു. അവൻ്റെ അധരങ്ങൾ നുകർന്നതും ആ നിമിഷം തന്നെ റാണിയുടെ മിഴികൾ പൂർണ്ണമായും കറുത്ത വർണ്ണം പൂകി. ദേഹവും കറുപ്പു കലർന്ന വർണ്ണത്തിലേക്ക് മാറിയ ആ നിമിഷം അവൻ്റെ പൗരുഷം അവളിലേക്ക് അലിഞ്ഞു ചേർന്നു.

അവരുടെ രതിയുടെ ആനന്ദ വേളയിലെല്ലാം റാണിയിൽ നിന്നും കറുത്ത പുക സമാനമായ എന്തോ ഒന്ന് ബഹിർഗമിച്ചു കൊണ്ടിരുന്നു. ഏറെ നേരത്തെ രതിയ്ക്കു ശേഷം ഇരുവരും തളർന്നു കിടന്നു. ആ സമയം റാണി പതിയെ തൻ്റെ മിഴികൾ തുറന്നു. വെള്ള നിറത്തിൽ റാണിയുടെ മിഴികൾ കാണപ്പെട്ടു.

അതേ സമയം തന്നെ സിറോസിയ മിഴികൾ തുറന്നു. അവൻ്റെ മിഴികൾക്ക് കറുപ്പു നിറമായിരുന്നു. അവൻ്റെ മിഴികൾ കണ്ടതും റാണിയുടെ മുഖത്ത് വന്യമായ ഒരു ഭാവം തെളിഞ്ഞു. അതേ സമയം അവൻ്റെ മുഖത്ത് ആത്മസംതൃപ്തിയും.

🌟🌟🌟🌟🌟

റാണിയുടെ മിഴികൾ, അത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. വെളുത്ത നിറത്തിൽ ആ മിഴികൾ കാണുമ്പോൾ, അതിനർത്ഥം, റാണിക്ക് മോണിമസ്കൾക്ക്, ശക്തി പകരാനാവില്ല. അതായത് മോണിമസുകൾക്ക് ആകെ മൊത്തം, 15 ഘട്ടമായ വളർച്ചയാണ് ഉള്ളത്.

You've reached the end of published parts.

⏰ Last updated: Jan 01, 2022 ⏰

Add this story to your Library to get notified about new parts!

The UniverseWhere stories live. Discover now