The Universe 4

18 2 3
                                    

അന്ന് ക്ലാസ്സിൽ ഉടനീളം എയ്ഞ്ചൽ എന്നെ നോക്കിയത് ദേഷ്യത്തോടെ തന്നെയായിരുന്നു. അവളുടെ ദേഷ്യത്തിന് കാരണം എനിക്ക് വ്യക്തമായിരുന്നില്ല. പക്ഷേ അവളുടെ ആ നോട്ടം, അതിനു വല്ലാത്ത തീവ്രതയുണ്ടായിരുന്നു, എന്നെപ്പോലെ ഒരുവൻ്റെ ചങ്കിൽ ഭയത്തിന്റെ കനൽ എരിയിക്കുവാൻ അവൾക്കായി.

ക്ലാസ്സ് കഴിഞ്ഞതും വേഗം തന്നെ, കാറിന് അരികിലേക്ക്  ഞാൻ പോയി,എത്രയും പെട്ടെന്ന് എയ്ഞ്ചലിന്റെ കണ്ണിൽ നിന്നും രക്ഷപ്പെടുക, എന്നതു മാത്രമായിരുന്നു ആ സമയത്തെ  എന്റെ ചിന്ത. കാറിന്റെ ഡോർ തുറക്കുമ്പോൾ,കുറച്ചകലെയായി ഞാൻ അവളെ കണ്ടു, എയ്ഞ്ചലിനെ.

ഞാനാണ് ക്ലാസിൽ നിന്നും ആദ്യം ഇറങ്ങിയത്, വളരെ വേഗത്തിൽ ആണ് ഞാൻ വന്നത്, സെൽറ്റയെ പോലും കാത്തു നിൽക്കാതെ, പക്ഷേ എനിക്കു മുന്നേ അവൾ , ഇതെങ്ങനെ സംഭവിച്ചു, അതെനിക്ക് ഉത്തരമില്ലാത്ത ചോദ്യമായിരുന്നു. ആ സമയം അവളുടെ കണ്ണിൽ ദേഷ്യത്തിന്റെ കനലെരിയുന്നത് ഞാൻ കണ്ടിരുന്നു. അത് കണ്ടില്ലെന്ന് നടിച്ചു കൊണ്ട് തന്നെ, ഞാൻ കാറിൽ കയറി,  കാർ അതിവേഗം എന്നെയും കൊണ്ട് മുന്നോട്ട് കുതിച്ചു

ഒലീവ...

എന്താണ് മാക്സ്,

അവൾ എങ്ങനെ ഇത്ര പെട്ടെന്ന്, അവിടെ വന്നത്.

അത് നീ.. അവളോട് തന്നെ ചോദിക്കണം.

ഒലിവാ... തമാശ കളിക്കല്ലേ....

ഞാൻ തമാശ പറഞ്ഞത് അല്ല മാക്സ്, ഞാൻ പറഞ്ഞത് സത്യമാണ്.

നിനക്ക് എല്ലാ കാര്യവും അറിയാം എന്ന് പറഞ്ഞത്.

പൊതുവായുള്ള കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. മാക്സ്, പിന്നെ ഒരാളുടെ കാര്യം അറിയണമെങ്കിൽ,

അറിയണമെങ്കിൽ പറയൂ... ഒലീവ.

ഒന്നെങ്കിൽ നീ കുറച്ചു നേരത്തേക്കെങ്കിലും അവളെ സ്പർശിക്കണം, അല്ലെങ്കിൽ അവൾ നിന്റെ തൊട്ടരികിൽ, കച്ച് അധിക നേരം ഇരിക്കണം,എങ്കിൽ എനിക്ക് അവളുടെ മനസ്സ് വായിക്കാൻ കഴിയും.

എങ്കിൽ നടന്നത് തന്നെ,

അതെന്താ... മാക്സ്,

The UniverseWhere stories live. Discover now