The Univers 2

21 3 1
                                    

ഒലീവ പറയുന്നത് അനുസരിച്ചാണ് ഞാൻ നടന്നത്. ആദ്യമായി സേഫ് ഹൗസിൽ നിന്നും പുറത്തിറങ്ങി എനിക്ക്, പുറംലോകത്തെ കാഴ്ചകളെല്ലാം പുതുമ നിറഞ്ഞതായിരുന്നു. ഒരു വനപ്രദേശത്തിലൂടെയാണ് ഞാൻ നടന്നു നീങ്ങുന്നത്. തിങ്ങി വളർന്ന മരങ്ങളും, മണ്ണിനു മുകളിലേക്ക് പൊന്തി നിൽക്കുന്ന മരങ്ങളുടെ വേരുകളും, അങ്ങിങ്ങായി വളർന്ന ചെടികളും, നിലത്തു വീണു കിടക്കുന്ന കരിയിലകളിൽ കാൽപാദം പതിക്കുമ്പോൾ കേൾക്കുന്ന സ്വരം വീജികൾ എല്ലാം എനിക്ക് പുതുമ നിറഞ്ഞ അനുഭവങ്ങൾ ആയിരുന്നു.

അങ്ങിങ്ങായി എന്നെ തേടി വന്ന ചില ശബ്ദങ്ങൾ, പലതരം കിളികളുടെ, പലവിധ കലപില ശബ്ദവും, അവിടെ എവിടെയോ ഒഴുകുന്ന  നദിയുടെ കളകളാരവവും, എന്റെ ദേഹത്ത് തൊട്ടു തലോടി അകലുന്ന സുഖമുള്ള കുളിർകാറ്റും, ദേഹത്തെ ചുട്ടുപൊള്ളിക്കുന്ന സൂര്യപ്രകാശവും എല്ലാം എനിക്ക് വേറിട്ട അനുഭവങ്ങൾ ആയിരുന്നു.

നടന്നുനീങ്ങിയ ഞാൻ എത്ര ദൂരം പിന്നിട്ടു എന്ന് എനിക്ക് തന്നെ അറിയില്ല,  പലതരം വർണ്ണത്തിൽ തെളിഞ്ഞു കാണുന്ന പുഷ്പങ്ങളും, പലതരം കായ്കളും, ഭയന്ന് ഓടി മറയുന്ന കൊച്ചു മൃഗങ്ങളും എല്ലാം എനിക്ക് വിസ്മയം നിറഞ്ഞ കാഴ്ചകൾ ആയിരുന്നു.

മുന്നോട്ടു നടന്നു നീങ്ങവേ, ഒരു മരത്തടി കൊണ്ട് തീർത്ത ഒരു കൊച്ചു വീട് പോലെ തോന്നിക്കുന്ന ഒരു സ്ഥലം ഞാൻ ദൂരെ നിന്നും കണ്ടു.

മാക്സ്, അതുതന്നെയാണ് സ്ഥലം, വേഗം അങ്ങോട്ടു നടക്കു.

ഒലീവ പറഞ്ഞത് കേട്ട് ഞാനെന്റെ നടത്തത്തിൻ്റെ വേഗതയും കൂടി, ഞാനവിടെ ചെന്നെത്തിയതും, ഒലീവ ഡോർ തുറക്കാൻ ആയി പറഞ്ഞു.

പക്ഷേ ഡോർ തുറക്കാൻ ആയി,  ഒന്നും തന്നെ അവിടെ കാണുന്നുണ്ടായിരുന്നില്ല. അതു തുറക്കുവാനായി ര ലോക്കോ, പിടിയോ ഒന്നും ഞാൻ കണ്ടില്ല.

ഒലീവ, ഇതെങ്ങനെയാണ് തുറക്കേണ്ടത്

മാക്സ് അവിടെ വലതു വശത്ത് കാണുന്ന ആ വലിയ മരത്തിൻ അടുത്തേക്ക് നടക്കു.

The UniverseWhere stories live. Discover now