The universe 8

15 1 3
                                    

പാമ്പും മനുഷ്യനും ഇടകലർന്ന അവൻ്റെ അമ്മയുടെ സ്പീഷ്യസിലെ രൂപം അവൻ കൈവരിച്ചു കഴിഞ്ഞു. സിമോണിയയുടെ വാക്കുകൾ അവനെ ശാന്തനാക്കി. ഒരമ്മയുടെ സ്ഥാനം അവൾ സ്വയം കരസ്ഥമാക്കി, അതു കൊണ്ടു തന്നെ അവളുടെ വാക്കുകൾക്ക് അവനിൽ വികാരങ്ങൾ ഉണർത്താൻ കഴിയുന്നുണ്ട്, ആ വികാരങ്ങളാണ് അവനെ ശാന്തനാക്കിയത്.

മാക്സ് നിനക്കു ഭയം തോന്നുന്നുണ്ടോ...

സിമോണിയ അതു ചോദിച്ചതും തൻ്റെ നീളൻ മുറി നാവ് നീട്ടിയ ശേഷം അവൻ പറഞ്ഞു.

ഇല്ല.

എങ്കിൽ തയ്യാറായി ഇരിക്കൂ....

സിമോണിയ അതു പറഞ്ഞു തീർന്നതും വലിയ ഒരു കണ്ണാടി കൂട് അവനെ മൂടി, അവനിൽ പെട്ടെന്നു ഭയം ഇരച്ചു കയറിയതും കൂടിനകത്തെ സ്പീക്കർ ചിലച്ചു തുടങ്ങി.

മാക്സ് നീ ഭയപ്പെടേണ്ട,....

നിൻ്റെ ശക്തികൾ  ഉണരുമ്പോൾ തന്നെ അവ നിയന്ത്രിക്കാൻ നിനക്കാവില്ല.

നിൻ്റെ ശക്തികൾ ഞങ്ങൾക്ക് അപകടമാകാതിരിക്കാൻ വേണ്ടിയാണ് ഈ കൂട്. നിനക്കു മനസിലായോ....

നി അവിടെ പറയുന്നത് എനിക്കു കേൾക്കാൻ കഴിയും മാക്സ്...

മനസിലായി അമ്മേ...

മോനെ. ഇപ്പോ ഞാൻ നിൻ്റെ ട്രെയിനർ ആണ് അതു കൊണ്ട്, നീ എന്നെ മാഡം എന്നും ഞാൻ നിന്നെ മാക്സ് എന്നും മാത്രമേ... വിളിക്കൂ... ഇത് ട്രെയിനിംഗ് സമയത്തെ ആദ്യ റൂൾ ആണ്.

മനസിലായി അമ്മേ...

സോറി മാഡം.

മാക്സ് ശ്വാസം പതിയെ വലിച്ചു വിട്ട് നിൻ്റെ മനസിനെ ശാന്തമായി തന്നെ വെക്കുക, എപ്പോ എന്തു മാറ്റം അനുഭവപ്പെട്ടാലും ഭയക്കാതെ പരിഭ്രാന്തനാവാതെ നേരിടുക. മനസിലായോ നിനക്ക് ?

മനസിലായി മാഡം.

മാക്സ് സ്വന്തം മനസിനെ ശാന്തമാക്കാനായി ശ്രമിച്ചു കൊണ്ടിരുന്നു.

The UniverseWhere stories live. Discover now