universe 11

6 1 17
                                    

ആ പ്രകാശരശ്മികൾ എന്നിലൂടെ കടന്നു പോകുമ്പോൾ, അവിടെ ഹോളോഗ്രാം വിഷ്വലായി എൻ്റെ ശരീരഘടന തെളിഞ്ഞു കാണാം.

എൻ്റെ ഹൃദയം തുടിക്കുന്ന പൾസിൻ്റെ താളം മുതൽ ഒഴുകുന്ന രക്തത്തിൻ്റെ വേഗതയും, പേശികളുടെ ബലവും ദൃഢതയമെല്ലാം അവിടെ വ്യക്തമായി പരിശോധിക്കപ്പെടുകയാണ്.

എൻ്റെ തലച്ചോറിൻ്റെ ശേഷി, തീരുമാനം എടുക്കാനുള്ള കഴിവ് അങ്ങനെ പലതും മെലിറ്റ പരിശോധിച്ചറിഞ്ഞു.

ഉള്ളിൽ ഒരു ഭയം എന്തെന്നെനിക്കും അറിയില്ല, പക്ഷെ ആ ഭയം അതെന്നെ ചെറുതായി തളർത്തുന്നത് പോലെ.

മാക്സ്....

മെലിറ്റയുടെ വിളി കേട്ടതും ഞാൻ അവളെ നോക്കി.

ഇതു തന്നെയാണ് മനുഷ്യർ ബലഹീനരാണെന്ന് ഈ യൂണിവേർസ് മൊത്തം പറയുന്നത്.

എന്ത് , എന്താ മെലിറ്റ പറഞ്ഞത്,

ഈ ചെറിയ സ്കാനിംഗിനെ പോലും നീ നേരിടുന്നത് നിൻ്റെ ബലഹീനതയെ കൊണ്ടാണ്.

നീ ഭയക്കുന്നില്ലെ .

ആ ഒരു ചോദ്യത്തിന് എന്തുത്തരം നൽകണമെന്ന് എനിക്കും അറിയില്ല. സത്യത്തിൽ അവൾ പറഞ്ഞത് സത്യമാണ് ഞാൻ ഭയക്കുന്നു. ഒരു കാരണവും കൂടാതെ തന്നെ യഥാർത്ഥത്തിൽ മനുഷ്യർ ബലഹീനരാണോ... ചിന്തകൾ കാടു കയറി.

ആ സമയമാണ്, എയ്ഞ്ചൽ പടി കടന്ന് അവിടേക്കു വന്നത്. അക്ഷരാർത്ഥത്തിൽ അവളുടെ വരവ് എന്നെ ഞെട്ടിച്ചു കളഞ്ഞു . ചാടി പിടഞ്ഞെഴുന്നേറ്റ് അടുത്തു കിടന്ന ടവൽ ചുറ്റി എൻ്റെ നഗ്നത ഞാൻ മറയ്ക്കുമ്പോൾ അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി ഒളിഞ്ഞു കിടന്നിരുന്നില്ലെ എന്നു ഞാൻ സംശയിക്കാതില്ല.

എന്നാൽ അവളുടെ സാന്നിധ്യം എന്നിൽ കൂടുതൽ ആശ്ചര്യം നിറയ്ക്കുകയാണ് ചെയ്തത്. സേവേഴ്സ് ആർമി ട്രെയ്നിംഗിൽ ഇവൾക്കെന്ത് കാര്യം എന്ന ചിന്ത എന്നിൽ ഉടലെടുത്തു.

ആ സമയമാണ് മെലിറ്റയുടെ ശബ്ദം ഉയർന്നു വന്നത്.

എയ്ഞ്ചൽ അല്ലെ,

The UniverseWhere stories live. Discover now