°എന്റെ ഹിറ്റ്‌ലർ°

By Najwa_Jibin

113K 10.6K 9K

"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി... More

chapter 1
chapter 2
chapter 3
chapter 4
chapter 5
chapter 6
Chapter 7
chapter 8
chapter 9
Chapter 10
chapter 11
chapter 12
chapter 13
Chapter 14
chapter 15
chapter 16
Chapter 17
chapter 18
chapter 19
chapter 20
chapter 21
chapter 23
chapter 24
chapter 25
chapter 26
chapter 27
chapter 28
chapter 29
chapter 30
chapter 31
chapter 32
chapter 33
chapter 34
chapter 35
chapter 36
chapter 37
chapter 38
chapter 39
chapter 40
chapter 41
chapter 42
chapter 43
chapter 44
chapter 45
chapter 46
chapter 47
chapter 48
chapter 49
chapter 50
chapter 51
chapter 52
chapter 53
chapter 54
chapter 55
chapter 56
chapter 57
chapter 58
chapter 59
chapter 60
chapter 61
chapter 62
chapter 63
chapter 64
chapter 65

chapter 22

2.6K 294 237
By Najwa_Jibin

"ഭയ്യാ...you are so cruel...." ജിത ഉടൻ ഹിറ്റ്ലറെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.

"ഓഹ്,താങ്ക്സ്...."ഹിറ്റ്ലർ ജിതയെ നോക്കി പരിഹാസത്തോടെ മറുപടി പറഞ്ഞു.

ഹിറ്റ്ലർ ഇതു പറഞ്ഞപ്പോൾ അയാളുടെ ശബ്ദത്തിൽ ഇത്തിരി ജിതയോടുള്ള ദേഷ്യം ഉണ്ടോയെന്നു എനിക്കു സംശയം തോന്നി. കാരണം വേറൊന്നുമല്ല,ഞാൻ രണ്ടു ട്രോളിയുമായി ഗുസ്തി പിടിക്കുന്നത് കണ്ടപ്പോൾ ജിത അവളുടെ ട്രോളി എന്റെ കയ്യിൽ തന്നു ഹിറ്റ്ലറുടെ ലഗേജ്‌ എടുത്തിരുന്നു.

"ഇതും പിടിച്ചു ഇവിടെ തന്നെ നിൽകാനാണോ തന്റെ ഉദ്ദേശം..."

"Eh!!" ഞാൻ തലയുയർത്തി നോക്കി. ഹിറ്റ്ലറും ജിതയും കാറിന്റെ ഡിക്കിയുടെ അടുത്തു നിന്നും എന്നെ നോക്കുന്നുണ്ടായിരുന്നു.ഒരു നിമിഷം ഞാനവരെ തന്നെ നോക്കിയതിനു ശേഷം അവർ നിന്ന ഭാഗത്തേക്ക് മെല്ലെ നടന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

"ആഹ്... ഹയാത്തി,എനിക്കൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു...." ഇതും പറഞ്ഞു ജിത എനിക്കു നേർക്ക് നോക്കി. എയർപോർട്ടിൽ നിന്നും വർമ സാറുടെ ഗസ്റ്റ് ഹൗസിലേക്ക് പോകുകയാണ് ഞങ്ങൾ.

ഞാൻ തിരിച്ച് എന്താ എന്നർത്ഥത്തിൽ അവളെ നോക്കി.

"ഒന്നുമില്ലാ...ഹയാത്തിയും ഭയ്യയും തമ്മി...."

"ആഹ്, ജിതാ മമ്മി നിന്നോട് ഇവിടെ എത്തിയുടനെ വിളിക്കണം എന്നു പറഞ്ഞിട്ടില്ലേ..." പെട്ടന്ന് ഹിറ്റ്ലർ അവളെ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ഇടയ്ക്കു കയറി.

"ഓഹ്, അത് ഞാൻ മറന്നു, എത്തിയുടനെ തന്നെ വിളിക്കണം എന്നു കരുതിയതാണ്..." അവൾ പെട്ടന്ന് ഓർത്ത മട്ടിൽ പറഞ്ഞുകൊണ്ടു ബാഗിൽ നിന്നും മൊബൈൽ അശ്രദ്ധയോടെ കയ്യിൽ എടുത്തു ..

ജിത എന്തായിരിക്കും എന്നോട് ചോദിക്കാൻ കരുതിയിട്ടുണ്ടാവുക?ഹിറ്റ്ലർ എന്തിനാ അതിനിടയ്ക്ക് കയറിയത്?ഞാൻ ഇതും ചിന്തിച്ചു റിവ്യൂ മിററിലൂടെ ഹിറ്റ്ലറുടെ മുഖത്തേക്ക് നോക്കി. നേരത്തെ ആ ജോയ്‌ സാം ഇരുന്നത് പോലെയായിരുന്നു അപ്പോൾ അയാളുടെ ഇരുത്തം, മിററിലൂടെ എന്നെ തന്നെ നോക്കിയിട്ട്... ഞാൻ ഒരു നിമിഷം അയാളുടെ. മുഖത്തേക്ക് സംശയത്തോടെ നോക്കി.അപ്പോഴാണ് അയാൾ എന്നെ നോക്കി വിരൽ ചൂണ്ടി എന്തോ ആംഗ്യം കാണിക്കുന്നുണ്ടെന്നു എനിക്ക് തോന്നിയത്. ഞാൻ അയാളെ സൂക്ഷിച്ചു നോക്കി.

അയാൾ ആദ്യം അയാളുടെ ചൂണ്ടുവിരൽ എനിക്കു നേർക്കും പിന്നെ അത് ജിതയുടെ നേർക്കും പിന്നെ അത് അയാളുടെ ചുണ്ടുകൾക്ക് മീതെയും വെച്ചു കാണിച്ചു.

ങേ!!എനിക്കു അയാൾ കാണിച്ചതിൽ ഒന്നും മനസ്സിലായില്ല,ചുണ്ടുക്കൾക്കു മീതെ വെച്ചത് മിണ്ടരുത് എന്നർത്ഥം പിന്നെ ജിതക്കും എനിക്കും നേർക്ക് വിരൽച്ചൂണ്ടിയത് എന്തിനായിരിക്കും?ഇനി ഞാനും ജിതയും തമ്മിൽ സംസാരിക്കരുത് എന്നർത്ഥത്തിലാണോ...അത് പറയാൻ ഇയാളാരാ.... ഞാൻ ദേഷ്യത്തോടെ മിററിലൂടെ അയാളുടെ മുഖത്തേക്ക് നോക്കി ഓർത്തു. പക്ഷേ അയാൾ ഡ്രൈവിങിൽ ശ്രദ്ധിക്കുകയായിരുന്നു.

"ഭയ്യാ...ഇനിയും കുറേ ദൂരമുണ്ടോ?..." ജിത ഫോൺ വെച്ച ശേഷം ഹിറ്റ്ലറെ നോക്കി.

"മ്മ്‌.... just three km...".

"മ്മ്‌..." അവൾ ഒന്നു മൂളിയ ശേഷം എന്നെ നോക്കി."ഹയാത്തി ആദ്യമായാണോ ഗോവയിൽ?..."

അവൾ അത് ചോദിച്ചപ്പോൾ എനിക്കു ആദ്യം ഒന്നു ഉത്തരം മുട്ടി.കാരണം എന്റെ അന്നത്തെ ഗോവ ട്രിപ്പ് കാരണമാണെല്ലോ ഞാനിന്നു ഇവിടെ ഇപ്പോൾ ഉണ്ടാവാൻ കാരണം...

"ആഹ്,അത് ഇതിനു മുൻപ്..."

ഞാനിതു പറഞ്ഞതും ഹിറ്റ്ലർ പെട്ടന്ന് ഡസൻ ബ്രേക്ക് ഇട്ടതും ഒരുമിച്ചായിരുന്നു.

പെട്ടന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ ഞാനും ജിതയും മുന്നോട്ടേക്ക് വീണു. ഫ്രൻഡിൽ എവിടെയെങ്കിലും കൊണ്ടുപോയി മുഖം അടിക്കും എന്ന് കരുതിയ എനിക്കു നേർക്ക് ഹിറ്റ്ലറുടെ കൈ ക്രോസ്സ് ആയി വന്നു. എന്നെ രക്ഷിക്കാനല്ല ജിതയെ പിടിക്കാൻ...

പക്ഷെ എന്റെ നിർഭാഗ്യത്തിനു എന്റെ മുഖം കൊണ്ടുപോയി അയാളുടെ ആ കയ്യിൽ കൊണ്ടുപോയി ഇടിച്ചു.

"ഔച്ച്‌..." ഞാൻ വേദനയോടെ ശബ്ദമുണ്ടാക്കിക്കൊണ്ടു എന്റെ തലപൊക്കി. എന്റെ മൂക്ക് നന്നായി വേദനിക്കുന്നുണ്ടായിരുന്നു.

ഹിറ്റ്ലർ തലയുയർത്തി ആദ്യം ജിതയെയും പിന്നെ എന്നെയും നോക്കി.എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഹിറ്റ്ലറുടെ മുഖത്തു ചെറുതായി പേടി നിറയുന്നുണ്ടോ എന്നെനിക്കു തോന്നി.

ദൈവമ്മേ... ഇനി മൂക്കെങ്ങാനും വളഞ്ഞു പോയിട്ടുണ്ടാകുകമോ!! ഇരുമ്പു കമ്പിയിൽ കൊണ്ട് പോയി ഇടിച്ചത് പോലെയായിരുന്നു ഹിറ്റ്ലറുടെ കയ്യിൽ കൊണ്ടു പോയി ഇടിച്ചപ്പോൾ തോന്നിയത്...

"അയ്യോ...ബ്ലഡ്!!ഹയാത്തി ബ്ലഡ്...." പെട്ടന്ന് ജിത എന്നെ നോക്കി ശബ്ദമുണ്ടാക്കി.

What!!ബ്ലഡ്... ഓഹ് ഗോഡ് അപ്പോൾ എന്റെ മൂക്കിനെന്തോ സംഭവിച്ചു....

"Clean it,..." ഹിറ്റ്ലർ എനിക്കു നേർക്ക് കുറച്ചു ടിഷ്വൂ പേപ്പർ നീട്ടിക്കൊണ്ടു പറഞ്ഞു.

ഞാനതു വാങ്ങിച്ചു ക്ലീൻ ചെയ്യാൻ തുടങ്ങി.

"അതിരിക്കട്ടെ ഭയ്യ എന്തിനാണ് ഡസൻ ബ്രേക്ക് ഇട്ടത്?..." ജിത സംശയത്തോടെ ഹിറ്റ്ലറെ നോക്കി.

ഞാനും അപ്പോഴാണ് ഓർത്തത് ഇയാളെന്തിനാണ് ഇപ്പോൾ ബ്രേക്ക് ഇട്ടതെന്നു.ഞാനും അയാളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി.

"ആ, അത്,അത് പിന്നെ കാറിന്റെ മുൻപിൽ ഒരു bird ഉണ്ടായിരുന്നു..."

"What!!! " ഞാനും ജിതയും പരസ്പരം നോക്കി.

ഇയാളെന്താ ഈ പറയുന്നത്,പക്ഷിയെ കണ്ടാൽ ആരെങ്കിലും വണ്ടി നിർത്തുമോ... ഇനി ആ ബ്രേക്ക് ഇട്ടപ്പോൾ ഇയാളുടെ തല കൊണ്ടുപോയി വല്ലിടത്തും അടിച്ചോ.. ഞാൻ ചിരിയോടെ വണ്ടറടിച്ചു.

"ഞാൻ ശരിക്കും പറഞ്ഞതു തന്നെയാണ്, അത് പെട്ടന്ന് കാറിനു മുന്നിലൂടെ പറന്നപ്പോൾ control കിട്ടിയില്ല, അതാ ബ്രേക്ക് ഇട്ടത്...." അയാൾ കാർ പിന്നെയും സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു.

ജിത അയാൾ പറഞ്ഞത് വിശ്വാസം വരാത്ത മട്ടിൽ അയാളെ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

"Wow..." വർമ്മ സാറുടെ ഗസ്റ്റ് ഹൗസ് കണ്ടപ്പോൾ ,അതിന്റെ ഭംഗി കണ്ട് ഞാനും ജിതയും ഒരുമിച്ച് ഉറക്കെ ശബ്ദമുണ്ടാക്കി.

" whats now?" അത് കേട്ടതും ഇറിറ്റേഷൻ നിറഞ്ഞ മുഖഭാവത്തോടെ ഹിറ്റ്ലർ എന്റെയും ജിതയുടെയും ഭാഗത്തേക്ക് തിരിഞ്ഞു കൊണ്ടന്വേഷിച്ചു .

"മ്മ്‌...എന്താ? ഭയ്യ ഇതിനു മുൻപ് ഇവിടെ വന്നിട്ടുണ്ടെന്നു കരുതി ഞാനും ഹയാത്തിയും ഇത് ആദ്യമായെല്ലേ കാണുന്നത്, അതിന്റെ അൽഭുതം ഒന്നു Express ചെയ്തതാ സർ..." ജിത ഹിറ്റ്ലറെ നോക്കി കളിയായി പറഞ്ഞു.

"എന്റെ ജിതാ വർമാ..." ഇതും പറഞ്ഞു ഹിറ്റ്ലർ ജിതയുടെ ഇരുതോളുകളിലും പിടിച്ചു."ഈ ഗസ്റ്റ് ഹൗസ് ഇപ്പോഴും ഇതുപോലെ തന്നെ ഉള്ളതിൽ കാരണമായ പ്രധാനപ്പെട്ട ഒരു ആൾ ആരാണന്നറിയോ...."

"ഭയ്യ ആണ് എന്ന് വല്ല ബഡായിയും പറയാനാണ് ഉദ്ദേശം എങ്കിൽ എനിക്ക് കേൾക്കെണ്ടാ.." ജിത അവളുടെ ചെവിരണ്ടും പൊത്തിപിടിച്ചു.

"അത് മറ്റൊരു കാര്യം,പക്ഷേ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ നീയിതുവരെ ഇവിടെ വരാതിരുന്നതാണ്...." ഹിറ്റ്ലർ അവളുടെ കൈകൾ ബലമായി പിടിച്ചുമാറ്റികൊണ്ടു പറഞ്ഞു.

ഹിറ്റ്ലർ അതു പറഞ്ഞപ്പോൾ ഞാനറിയാതെ ചിരിച്ചുപോയി.ഇതാണ് ശരിക്കും ഹിറ്റ്ലറുടെ സ്വഭാവം എങ്കിൽ ഇയാൾ കമ്പനിയിൽ എത്തുമ്പോൾ മാത്രം എന്താ മുഷ്‌ട്ട സ്വഭാവം ആകുന്നത്.... ഞാൻ ഇതും ചിന്തിച്ചു ജിതയുടെയും ഹിറ്റ്ലറുടെയും മുഖത്തേക്ക് നോക്കി.ജിത അയാളുടെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു.

"ഇനി വേറെ ചില idiotഉകൾ കാരണം ചിലപ്പോൾ ഇവിടെ ഭൂമികുലുക്കം വരെ സംഭവിച്ചെന്നിരിക്കാം...." പെട്ടന്ന് ഹിറ്റ്ലർ എനിക്ക് നേർക്ക് ഇടംകണ്ണിട്ടു കൊണ്ടു പറഞ്ഞു.

ഇയാളെ ഇന്നു ഞാൻ വെടിവെച്ച് കൊല്ലും ഉറപ്പ്.....ഹിറ്റ്ലർ എനിക്കിട്ടാണ് അത് പറഞ്ഞതെന്ന് മനസ്സിലായെങ്കിലും ഞാൻ അയാൾ പറഞ്ഞത് മനസ്സിലാവാത്ത മട്ടിൽ നിൽക്കാൻ ശ്രമിച്ചു.

പിന്നെ അയാൾ ഒന്നുകൂടി എന്നെ ഇരുത്തി നോക്കിയതിന് ശേഷം അയാളുടെ പോക്കറ്റിൽ നിന്നും ഒരു താക്കോൽ എടുത്ത് ജിതയുടെ നേർക്ക് നീട്ടി."ജിതാ ദാ കീ നീ പോയി ഓപ്പൺ ചെയ്യൂ... ഞാൻ ലഗേജ്‌ എടുത്തുവരാം..."

പക്ഷേ ജിത അയാളെ ദേഷ്യത്തോടെ തന്നെ നോക്കിയതെല്ലാതെ അയാളുടെ കയ്യിൽ നിന്നും താക്കോൽ വാങ്ങിച്ചില്ല, ഹിറ്റ്ലർ അവളെ നോക്കി ഒന്നു ഇളിച്ച ശേഷം താക്കോൽ അവളുടെ കയ്യിൽ വെച്ചുകൊടുത്തു.

"മേഡത്തിന്റെ ലഗേജ്‌ എടുക്കാൻ ഇയാളുടെ സെർവെന്റ്റ് ആരെങ്കിലും വരുമോ...." തിരിച്ചു കാറിനടുത്തേക്ക് നടന്ന ഹിറ്റ്ലർ പെട്ടന്നു തിരിഞ്ഞു നിന്നു എന്നെ നോക്കി.

"Huh!! സോറി സാർ...." ഞാൻ വേഗം അയാളുടെ ഒന്നിച്ചു കാറിനടുത്തേക്ക് നടന്നു.

കാറിനടുത്തേക്ക് തിരിഞ്ഞു നടക്കുന്ന സ്റ്റെപ്പിലേക്ക് നോക്കി ഞാൻ ഒരു നിമിഷം നിന്നു. ദൈവമ്മേ ഈ സ്റ്റെപ് തിരിച്ചു ലഗ്ഗേജും കൊണ്ടു നടക്കണമെല്ലോ എന്നോർക്കുമ്പോൾ തന്നെ തലചുറ്റുന്നു. ഇനി ഇയാൾ ഇയാളുടെ ലഗ്ഗേജും ഞാൻ എടുക്കണമെന്നു പറഞ്ഞേക്കുമോ....ഹേയ് ഇയാൾ അത്ര വലിയ ദുഷ്ട്ടനൊന്നുമെല്ല.... ഇനി അങ്ങനെ ചെയ്യുമോ... ഞാൻ പേടിയോടെ അയാളുടെ മുഖത്തേക്ക് പാളിനോക്കി.

"സ്റ്റെപ്സ് എന്റെ തലയ്ക്കു മുകളിലെല്ല...നേരെ നോക്കി നടക്ക്..." പെട്ടന്ന് ഹിറ്റ്ലർ നേരെ നോക്കി തന്നെ പറഞ്ഞു.

ഇയാൾക്ക് തലയ്ക്കു പിറകിലും കണ്ണുണ്ടോ.... ഞാൻ പെട്ടന്നു തന്നെ തലതാഴ്ത്തി.

°°°°°°°°°°°°°°°°°°°°°°°°°°°°

"Your ലഗേജ്‌..." ഹിറ്റ്ലർ കാറിൽ നിന്നും എന്റെ ട്രോളിയെടുത്ത് പുറത്തുവെച്ച ശേഷം പറഞ്ഞു.

"താങ്ക്സ് സാർ..." ഞാൻ എന്റെ ലഗ്ഗേജ് എടുത്ത് സ്റ്റെപ്പിനടുത്തേക്ക് നടന്നു.

Oh my god.... ഈ ട്രോളിയുമെടുത്ത്‌ ഞാനെങ്ങനെയാണ് ഈ സ്റ്റെപ്പുകൾ കയറുക.... വർമ്മ സാർ എന്തിനാണാവോ ഇത്ര ഉയരത്തിൽ ഈ ഗസ്റ്റ് ഹൗസ് എടുത്തത്....

"സ്റ്റെപ്‌സിനു നല്ല ഭംഗി ഉണ്ട്..." പെട്ടന്ന് ഹിറ്റ്ലർ ഇതും പറഞ്ഞു എനിക്കു മുൻപിലായി മുകളിലേക്ക് കയറി പോയി.

ഓഹ്!!ഈർക്കില ചമ്മന്തി പോലെയുള്ള ഇയാൾക്കെങ്ങനെ ഇത്രയും വേഗത്തിൽ ആ രണ്ടു ട്രോളിയും എടുത്ത് കയറാൻ പറ്റുന്നു.മ്മ്‌...ജിമ്മിൽ പോയി ഒറച്ചുവെച്ച ബോഡിയായിരിക്കും....ഞാൻ ഹിറ്റ്ലർ പോകുന്നതും നോക്കി ഒരു നിമിഷം നിന്നു.

ശേഷം ഞാൻ മെല്ലെ മെല്ലെ ഓരോ സ്റ്റെപ്പും കയറാൻ തുടങ്ങി.ഒരു മൂന്ന് നാല് പടികൾ കയറുമ്പോഴേക്കും ഞാൻ തളരാൻ തുടങ്ങി, ട്രോളി അവിടെ വെച്ചശേഷം തിരിഞ്ഞു നിന്നു ഞാൻ കയറിത്തീർത്ത വെറും അഞ്ച് സ്റ്റെപ്പുകളിലേക്ക് നോക്കി ഞാൻ മുഖം ചുളിച്ചു.

"ഓഹ്, ഇത്ര സ്റ്റെപ് കയറുമ്പോഴേക്കും ഞാൻ തളർന്നു. ഇനി ബാക്കിയുള്ളത് കയറുമ്പോഴേക്കും ചിലപ്പോൾ ഡെഡ്ബോഡിയായെന്നു വന്നേക്കും...." സ്വയം പറഞ്ഞു കൊണ്ട് ഞാൻ നെടുവീർപ്പിട്ടു.

"Give it to me...." പെട്ടന്ന് ഞാൻ പിറകിൽ നിന്നും ഹിറ്റ്ലറുടെ ശബ്ദം കേട്ടു.

"Eh?" ഞാൻ തിരിഞ്ഞു നോക്കി.ഹിറ്റ്ലർ അയാളുടെ രണ്ടു കൈകളും പാന്റിന്റെ പോക്കറ്റിൽ ഇട്ടു മറ്റെവിടെയോ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

അയാൾ പറഞ്ഞത് ഞാൻ കെട്ടിരുന്നെങ്കിലും അയാൾ ഉദ്ദേശിച്ചത് എന്താണെന്നു എനിക്ക് മനസ്സിലായില്ല.ഞാൻ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

"What?"

"സാർ ഇപ്പോൾ പറഞ്ഞത്?"

"ഇതിങ്ങോട്ട് തരാൻ..." ഇത്രയും പറഞ്ഞു അയാൾ എന്റെ ട്രോളിയുമെടുത്ത്‌ തിരിഞ്ഞു നടന്നു.

ങേ!!ഞാൻ വായും പൊളിച്ചു നിന്നു, ഇത് സ്വപ്നമോ അതോ റിയലോ...ഞാൻ എന്റെ കയ്യിൽ ഒന്നു അമർത്തി നുള്ളിനോക്കി, ഹേയ് ഇല്ലാ...ഇത് സ്വപ്നമല്ല....ശരിക്കും നടക്കുന്നത് തന്നെയാണ്.....

"താൻ വരുന്നില്ലേ?..." ഹിറ്റ്ലർ തിരിഞ്ഞു നിന്ന് എന്നെ നോക്കി.

"Yes sir,.." അയാൾക്ക് തൊട്ടുപിറകിലായി ഞാൻ വേഗം നടന്നു ...

"നിന്നെ പോലെയുള്ള idiots കൾക്ക് കാലിൽ കിടക്കേണ്ട ചെരുപ്പ് മറ്റുള്ളവരുടെ പിറകിലെറിയാനും പൊലീസുകാരോട് കളവ് പറയാനും മാത്രമേ അറിയൂ... ഇതു പോലെയുള്ള പണികളൊന്നും ഒരിക്കലും ചെയ്യാൻ കഴിയില്ല...." ഹിറ്റ്ലർ മുന്നോട്ട് നടക്കുന്നതിനിടയിൽ പുച്ഛതോടെ പറഞ്ഞു.

ഓഹ് ഗോഡ്...ഇയാളുടെ വായിലുള്ളത് കേൾക്കുന്നതിനെക്കാളും എത്രയോ ബെറ്റർ ആയിരുന്നു ആ ട്രോളി എടുക്കുന്നത്...

ഞാൻ തലതാഴ്ത്തി എന്റെ കാലിൽ നോക്കി.ഈ കാൻവാസ് ഷൂ എന്റെ കാലിൽ ചേരാത്തത് പോലെ തോന്നി എനിക്ക്...ഹിറ്റ്ലർക്ക് എന്നെ മുഖ്യശത്രു ആക്കിയ ഈ ഗോവയിൽ വരുമ്പോൾ സ്റ്റെല്ലറ്റോ ധരിക്കേണ്ട എന്നു കരുതി ഒരു കാൻവാസ്‌ ഷൂ ആണു ഞാൻ ധരിച്ചത്...

പെട്ടന്ന് നിലത്തു വീണു കിടന്ന ഒരു ഇല അനങ്ങിയത് പോലെ എനിക്കു തോന്നി.ദൈവമ്മേ പാമ്പ് വല്ലതും ആയിരിക്കുമോ...ഞാൻ ഒരുവട്ടം കൂടി അതിലേക്ക് സൂക്ഷിച്ചു നോക്കി. അത് കുറച്ചു ശക്തിയായി അനങ്ങാൻ തുടങ്ങി. ഇത് പാമ്പ് തന്നെ...

"മമ്മീ പാമ്പ്..." ഞാൻ അറിയാതെ ഹിറ്റ്ലറുടെ കയ്യിൽ പിടിച്ചു.

"Whoa!..what are you..." ഹിറ്റ്ലർ പെട്ടന്ന് തിരിഞ്ഞു എന്നെ നോക്കാൻ ശ്രമിച്ചതും കാൽതെന്നി പിറകോട്ടേക്ക് വീഴാൻ നോക്കി.അയാളുടെ ഭാഗ്യതിനു എനിക്ക് അയാളുടെ കയ്യിൽ പിടുത്തം കിട്ടി.

ആദ്യമായി ഞാൻ ഹിറ്റ്ലരുടെ മുഖത്തു ഭയം നിറയുന്നത് കണ്ടു. ഞാൻ അയാളുടെ കയ്യിൽ അമർത്തിപിടിച്ച ശേഷം അയാളെ നേരെ നിർത്താൻ നോക്കി. പക്ഷേ അയാളെ രക്ഷിച്ചു എന്ന ക്രഡിറ്റ് എനിക്കു ഏറ്റെടുക്കാൻ കഴിഞ്ഞില്ല.അതിനു മുൻപേ അഴിഞ്ഞു കിടന്ന എന്റെ ഷൂ ലൈസിൽ ചവിട്ടി ഞാൻ അയാളുടെ മുകളിലേക്ക് വീണു.

Already ബാലൻസ് തെറ്റിയിട്ടുണ്ടായിരുന്ന അയാളുടെ ബോഡിയിലേക്ക് ഞാൻ കൂടി വീണപ്പോൾ എല്ലാം കൂടി താഴത്തേക്ക് സ്റ്റെപ്സും കടന്ന് ഒറ്റ വീഴ്ച്ചയായിരുന്നു! ഞാൻ കണ്ണുകൾ അമർത്തിയടച്ചു.

പിന്നെ പതിയെ കണ്ണ് തുറന്നപ്പോഴാണ് നിലത്തു കിടക്കുന്ന ഹിറ്റ്ലറുടെ ബോഡിക്ക് മുകളിലാണ് ഞാൻ ഉള്ളതെന്ന ബോധം എനിക്കു വന്നത്.ഞാൻ വേഗം പേടിയോടെ ചാടിയെഴുന്നേറ്റു.

"സോറി സാർ, ഐ ആം റിയലീ സോറി..."

പക്ഷേ ഹിറ്റ്ലർ മണലിൽ ആ വീണത് പോലെ തന്നെ കിടക്കുകയായിരുന്നു.ഒരു മാതിരി എന്തോ കണ്ടു പേടിച്ച മട്ടിൽ.... ദൈവമ്മേ ഇനി ഇയാളുടെ ബോധം വല്ലതും പോയോ....

ഞാൻ മെല്ലെ അയാൾക്കരിലേക്കു ചെന്ന ശേഷം അയാളുടെ മുഖത്തിനു മുന്നിലായി കൈ വീശി.

"യു? " ഹിറ്റ്ലർ പെട്ടന്ന് ഞെട്ടിയുണർന്ന പോലെ എനിക്ക് നേർക്ക് വിരൽ ചൂണ്ടി.

ഞാനൊന്നും മനസ്സിലാവാതെ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

"യു idiot താനെന്തിനാണ് എന്റെ കയ്യിൽ കയറി പിടിച്ചത്..."

ങേ... ഇയാളെ രക്ഷിക്കാൻ നോക്കിയതും പോരാ....ആവശ്യമില്ലാതെ ഇയാളെ രക്ഷിക്കാൻ പോയ എനിക്കിതു തന്നെ വേണം...

"സാറിനെ രക്ഷിക്കാൻ ..." ഞാൻ മെല്ലെ ചുണ്ടുകളനക്കി.

"എന്നിട്ട് ഇതാണോ രക്ഷിക്കൽ...." അയാൾ നിലത്തുനിന്നും മെല്ലെ എഴുന്നേറ്റ് നടു തടവിക്കൊണ്ടു എന്നെ നോക്കി.

"സോറി സാർ..." ഞാൻ മെല്ലെ തലതാഴ്ത്തി.

"മാര്യാദിക്കു നിന്നിരുന്ന എന്നെ...."

ഇത്രയും പറഞ്ഞു ഹിറ്റ്ലർ പെട്ടന്ന് നിർത്തി.എന്തു പറ്റി എന്നാലോചനയോടെ ഞാൻ തലപൊക്കി.അയാൾ ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.പക്ഷേ ആ മുഖത്തെ അപ്പോഴുള്ള ഭാവം എന്താണെന്നു എനിക്കു മനസ്സില്ലായില്ല.ഞാൻ അയാളെ നോക്കുന്നത് കണ്ടപ്പോൾ അയാൾ പെട്ടന്ന് എന്റെ മുഖത്തു നിന്നും കണ്ണെടുത്തു. ഇയാൾക്കിതെന്തു പറ്റി... അയാൾ ഒരു നേടുവീർപ്പ് ഇട്ടശേഷം പിന്നെയും എനിക്കു നേർക്ക് തിരിഞ്ഞു.എന്നിട്ട് എന്റെ മുഖത്തിനു നേർക്ക് വിരൽചൂണ്ടി.

"ഓക്കെ,അത് വിട്...ഫസ്റ്റ് വൺ, താൻ ഇതിനു മുൻപ് ഗോവയിൽ വന്നിണെന്നോ,എന്നെ ഇവിടെ വെച്ചു കണ്ടിരുന്നു എന്നോ ഒരിക്കലും ജിത അറിയാൻ പാടില്ല....ഇനി സെക്കൻഡ് വൺ ,നാളെ morning താൻ  വേണം  breakfast ഉണ്ടാക്കാൻ...."

" break... breakfast??" ഞാൻ ഞെട്ടലോടെ അയാളെ നോക്കി. ആദ്യം പറഞ്ഞത് ഓക്കെ പക്ഷേ രണ്ടാമത് പറഞ്ഞത് എന്നെ കൊണ്ടു നടക്കാത്ത കാര്യമാണ്.... കുക്ക് ചെയ്യാൻ അതും breakfast! ഓർക്കാൻ പോലും വയ്യാ....

"പിന്നെ ഒരു പ്രധാനപെട്ടൊരു കാര്യം...." ഇതും പറഞ്ഞു അയാൾ ഒന്നു നിർത്തി...

ഹെന്റമ്മോ...ഇതു വരെ കഴിഞ്ഞില്ലേ....എനിയെന്താണാവോ... ഞാൻ മടുപ്പോടെ അയാളെ നോക്കി.

"Breakfast sharp 6:30ക്കു റെഡിയായിരിക്കണം..." ഇതും പറഞ്ഞു അയാൾ എനിക്കു പണി തരുമ്പോൾ മാത്രം ചിരിക്കാറുള്ള ആ ചിരിയും ചിരിച്ചു തിരിഞ്ഞു നടന്നു.

നാളെയോടെ എന്റെ കാര്യത്തിലൊരു തീരുമാനമാകും,അതുറപ്പ്...ഞാൻ ആ ഡെവിൾ പോകുന്നതും നോക്കി നിന്നു ദുഃഖത്തോടെ ആലോചിച്ചു......

☺°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺

സ്റ്റോറി പോകുന്നത് കുറച്ചു സ്ലോ ആണെന്നു തോന്നുന്നുണ്ടോ.... പേടിക്കേണ്ടാ ഈ ഗോവ ട്രിപ്പ് കഴിഞ്ഞാൽ പിന്നെ ഹിറ്റ്ലറുടെയും ഹയാത്തിയുടേയും ലൈഫ് തുടങ്ങും....;)☺

എന്റെ ഒരു സുഹൃത്തിനു ഒരു പേടി.. ഇവർ ഗോവയിലെത്തിയാൽ ഹിറ്റ്ലർ പിന്നെയും നിത്യയെ കാണുമോ എന്ന്... നിങ്ങൾക്കെന്തു തോന്നുന്നു കാണണോ അതോ വേണ്ടയോ....;)☺

Continue Reading

You'll Also Like

8 0 4
no sé, solo pendejadas que escribo por escribir :v
113K 10.6K 65
"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്...
437 47 11
THIS IS JUST COMEDY FANFICTION . BTS ❤ARMY. NOTE - THIS IS NOT MY WORK. ALL THE CREDITS GO TO THE REAL AUTHOR.
1 0 2
😡Enemy to Lover's 💌