chapter 61

846 68 103
                                    

" വാട്ട്!!" ഞാൻ കണ്ണും മിഴിച്ചു അവനെ നോക്കി.

" ഇങ്ങൾ തന്നെ പറ അവൾ പറഞ്ഞതൊക്കെയും കേട്ടിട്ട് കയ്യും കെട്ടി നിൽക്കണമായിരുന്നോ ഞാൻ! ഒന്നുമില്ലെങ്കിലും ഞാൻ അവളുടെ സീനിയർ അല്ലേ..."

" എന്നിട്ട് അവളോ? അവളൊന്നും ചെയ്തില്ലേ നിന്നെ?"

" അവളെന്ത് ചെയ്യാൻ രൂക്ഷമായി എന്നെ ഒരു നോട്ടം നോക്കിയ ശേഷം ക്ലാസ്സിലേക്ക് കയറി പോയി... കൊല്ലം ഒന്ന് കഴിഞ്ഞു ഇപ്പോഴും എന്നെ കാണുമ്പോഴുള്ള ആ നോട്ടത്തിന് ഒരു മാറ്റവും ഇല്ല..." അവൻ നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു.

" അപ്പോൾ ആ കലിപ്പാണ് ഞാൻ നിന്നെ കുറിച്ച് എന്തെങ്കിലും ചോദിക്കുമ്പോൾ അവൾ കാണിക്കുന്ന ആ മാറ്റം അല്ലേ..." ഞാൻ ചിരിയോടെ ചോദിച്ചു.

അവൻ മെല്ലെ തല കുലുക്കി സമ്മതിച്ചു.

" ചുരുക്കിപ്പറഞ്ഞാൽ വലിയവായിൽ വെല്ലുവിളിയും നടത്തി ചമ്മി നിൽക്കുകയാന്നെന്ന് സാരം..." ഞാൻ അവനെ കളിയാക്കി.

" അങ്ങനെ ചമ്മി എന്നൊന്നും പറയാൻ പറ്റില്ല, കോളേജ് കഴിയാൻ ഇനിയും സമയം കിടക്കുകയല്ലേ, വെല്ലുവിളി ഒക്കെ അതിന്റെ വഴിക്ക് വിട്ടു, എന്തായാലും അതിനു ശേഷം അവളെ എവിടെ കണ്ടാലും ചുമ്മാ ചൊറിയലാണ് എന്റെ പ്രധാന പണി...പെണ്ണാണെങ്കിൽ അവൾ വായ തുറന്നാൽ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് പോകുമോ എന്ന മട്ടിൽ ഞാൻ എന്ത് ചെയ്താലും തറപ്പിച്ച് ഒരു നോട്ടം നോക്കി പോകും..."

" രണ്ടാളും കൊള്ളാം, ഇനി നിന്നോട് കൂട്ടുണ്ട് എന്നും പറഞ്ഞു അവൾ എന്നോടും ആ ദേഷ്യം കാണിച്ചേക്കുമോ എന്നാണ് എനിക്ക് പേടി, അവൾ ഉള്ളതുകൊണ്ട് ഹിറ്റ്ലർക്കിട്ട് തിരിച്ചും എന്തെങ്കിലും പണികൊടുക്കാൻ കഴിയാറുണ്ട്, ഇനി നീ പോയി അവളോട് ഞാൻ ഇതൊക്കെ അറിഞ്ഞു എന്ന് പറയാൻ നിൽക്കണ്ട, വരട്ടെ അവൾ വല്ലതും എന്നോട് പറയുമോ എന്ന് നോക്കട്ടെ..."

അതേ സമയം എന്റെ ഫോൺ റിങ് ചെയ്തു. ഞാൻ ഞാൻ ബാഗിൽ നിന്നും മൊബൈൽ പുറത്തേക്കെടുത്തു, ആഷിയാണ് അവൾ പുറത്തുണ്ടാവും.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

മൊബൈലും ചെവിയോട് ചേർത്ത് പിടിച്ച് കഫേയിലേക്ക് വന്നു ചുറ്റോടും നോക്കുന്ന ആഷിയെ കണ്ടതും ഞാൻ കൈയുയർത്തി കാണിച്ചു, അവൾ പുഞ്ചിരിയോടെ ഞങ്ങളുടെ അടുത്തേക്ക് വന്നു.

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now