chapter 3

2.5K 234 38
                                    

പ്രതാപ്‌ സാർ കൂടെയുള്ളതാണ് എനിക്കിപ്പോൾ ആകെയുള്ള ഒരാശ്വാസം. പക്ഷേ എന്റെ നിർഭാഗ്യം എന്ന പോലെ അഖിൽ അങ്ങോട്ടേക്ക് വന്ന് പ്രതാപ് സാറിനെ എന്തോ ആത്യാവിശ്യത്തിന് വേണ്ടി വിളിച്ചു കൊണ്ട് പോയി. സർ പുറത്തേക്ക് പോയതും എന്റെ പകുതി ജീവനും കൂടെ ഇറങ്ങി പോയി.

ഇനി ഇയാളെ ഞാൻ എങ്ങനെ സമാധാനപ്പെടുത്തും! ഞാൻ മെല്ലെ ഹിറ്റ്ലർക്ക് നേരെ തിരിഞ്ഞു.

"ഹലോ സാർ..." എന്നും പറഞ്ഞു ഒരു ഇളി പാസ്സാക്കി.

"ഹയാത്തി പട്ടേൽ അല്ലേ? ഇയാൾ ഇവിടെയാണോ വർക്ക്‌ ചെയ്യുന്നത്.." എന്റെ ചിരിയെ കണ്ടഭാവം നടിക്കാതെ അയാൾ ഗൗരവത്തോടെ എന്നെ നോക്കി.

ഞാൻ അതെയെന്നർത്ഥത്തിൽ തലകുലുക്കി.

" സെ യെസ് ഓർ നോ?" അയാൾ ഗൗരവം കലർന്ന ശബ്ദത്തിൽ തന്നെ പറഞ്ഞു.

" യെസ് സാർ..."

"ഓക്കെ, എന്നിട്ട് എവിടെ ഇയാളുടെ ഹിറ്റ്ലർ ബോസ്!" അയാൾ ചോദ്യഭാവത്തിൽ എന്നെ നോക്കി.

ഓഹ് ഗോഡ്,... എനിക്ക് എന്തിന്റെ കേടായിരുന്നു വഴിയിൽ പോകുന്ന പണിയെ കാശ് കൊടുത്തു വാങ്ങിച്ച അവസ്ഥയായി പോയി. തിരിച്ചു എന്ത് പറയണം എന്നറിയാതെ നിന്ന് വിയർക്കാൻ തുടങ്ങി.

"വെയിറ്റ്, ഇനി ഈ ഹിറ്റ്ലർ എന്ന് വിളിക്കുന്നത് എന്നെയാണോ?" അയാൾ സംശയത്തോടെ എന്റെ മുഖത്തേക്ക് നോക്കി.

"അത് സാർ...ഞാൻ അപ്പോൾ ആളറിയാതെ..." ഞാൻ അയാളെ നോക്കി വിക്കി വിക്കി കളിച്ചു.

"എടോ താൻ ഇതിന് മുൻപ് എപ്പോഴെങ്കിലും എന്നെ കണ്ടിട്ടുണ്ടോ?"

ഞാൻ ഇല്ല എന്നർത്ഥത്തിൽ തല തിരിച്ചു.

"കൊള്ളാം എന്നെ ഇതുവരെ കണ്ടിട്ടും പോലും ഇല്ല, എന്നിട്ടും എന്നെ ഹിറ്റ്ലർ എന്നു വിളിക്കാൻ എന്താണ് കാരണം?" അയാൾ ഗൗരവത്തോടെ ചോദിച്ചു.

തിരിച്ചു എന്ത് പറയണം എന്നറിയാതെ ഞാൻ തലയും താഴ്ത്തി നിന്നു.

"എന്താണ് ആൻസർ ഇല്ലാതെ?" അയാൾ കുറച്ചുറക്കെ ചോദിച്ചു.

"സോറി സാർ ആ ടൈം ആളറിയാതെ വായിൽ നിന്ന് വന്ന് പോയി..." എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now