Chapter 10

1.9K 224 58
                                    

Hayaathi Pov:-

" what ?? flirting?" ആഷി പെട്ടന്ന് കുറച്ചുറക്കെ ചോദിച്ചു.കോഫി ഷോപ്പിൽ ഉണ്ടായിരുന്ന എല്ലാവരുടെയും കണ്ണ് ഞങ്ങൾക്ക് നേരെ തിരിഞ്ഞു.

"oh... Hmm... sorry, sorry," അവൾ ചുറ്റും നോക്കി ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു.

"നീയെന്തിനാ ഹിറ്റ്ലർ നിന്നോട്
flirt ചെയ്തു എന്ന് പറഞ്ഞത്. " ആഷി എനിക്ക് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു.

" അന്ന് എനിക്ക് അറിയാമായിരുന്നോ ഇയാൾ 4 year's നു ശേഷം എന്റെ Boss ആയിട്ട് വരുമെന്ന് "

" എല്ല.... എന്നാലും "

" അന്ന് അങ്ങനെ സംഭവിച്ചു പോയി. ആ 'Hunger games' movie എടുക്കുന്നു എന്ന് അറിഞ്ഞത് തൊട്ടെ ഞാൻ ഹാപ്പിയായിരുന്നു. പിന്നെ അന്ന് ടിക്കറ്റ് കിട്ടാതിരുന്നപ്പോൾ എന്തോ പെട്ടന്ന് ദേഷ്യം വന്നു. അപ്പോൾ ചെയ്തു പോയതാ... "

" എന്നാലും അത് കുറച്ച് over ആയില്ലേ?" ആഷി മുഖം ചുളിച്ചുകൊണ്ട് ചോദിച്ചു.

" അത് പറഞ്ഞപ്പോൾ ആദ്യം ഒന്നും തോന്നിയില്ല.എന്നാൽ പിന്നീട് നടന്ന സംഭവങ്ങൾ കണ്ടപ്പോൾ ഒന്നും വേണ്ട എന്ന് തോന്നി. "

എന്റെ മനസ്സ് പിന്നെയും ആ 4 വർഷം പിറകോട്ടെക്ക് പോയി.

" what?flirting?me? " അവൻ ചോദിച്ചു. ഞാൻ അവനെ നോക്കി ചിരിച്ചു.

"is that true? " ഒരു ലേഡീ പോലീസ് അവനുനേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു.

"No ma'am " അവൻ അവരോട് പറഞ്ഞു.

"No ma'am he is lying.... " ഇങ്ങനെയുള്ള കാര്യത്തിലൊക്കെ ഏതൊരു ലേഡിപോലീസും ഒരു പെണ്ണിന്റെ കൂടെയെല്ലെ നിൽക്കൂ.... അവർ അവൻ പറഞ്ഞത് വിശ്വസിച്ചില്ല.കൂടാതെ നീ ഇവിടെ ഇവളോട് എന്ത് ചെയ്യുന്നു എന്ന് എന്നെ ചൂണ്ടി കൊണ്ട് ചോദിച്ചപ്പോൾ അവൻ എന്തൊക്കെയോ പറഞ്ഞു. എനിക്ക് തന്നെ മനസ്സിലായില്ല അവനെന്താ പറഞ്ഞതെന്ന് പിന്നെയെല്ലെ അവർക്ക് . അവസാനം അവർ അവരുടെ കൂടെ police Station വരെ വരാൻ പറഞ്ഞു. ഇതു കേട്ടപ്പോൾ ഞാനും ചെറുതായി ഞെട്ടി.

"ma'am we are Students from delhi " എന്നൊക്കെ അവൻ പറഞ്ഞെങ്കിലും അതൊന്നും അവർ കേട്ടില്ല. എന്തിനാ ഇവിടെ വന്നതെന്നും ചോദിച്ചു. ഒന്ന് പേടിപ്പിച്ച് വിടുമെന്നാണ് കരുതിയത് പക്ഷേ.... അവസാനം അവനും ഫ്രണ്ടും അവരുടെ കൂടെ പോകാൻ തയ്യാറായി അവൻ എന്നെ ദഹിപ്പിക്കുന്ന രീതിയിൽ എന്നെ നോക്കിയ ശേഷം അവരുടെ കൂടെ പോയി.

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now