chapter 37

1.7K 135 224
                                    

Hayathi 's pov:-

" ഓക്കെ താൻ പൊയ്ക്കോ,ഇനി ഇത് പോലെ പോലെ ആവർത്തിക്കരുത്..." അയാൾ അവസാനം പറഞ്ഞു.

ഞാൻ തിരിച്ചൊന്നും പറയാൻ നിൽക്കാതെ തലയും താഴ്ത്തി കൊണ്ടു പുറത്തേക്ക് നടന്നു. കുറച്ചു നേരവും കൂടി അവിടെ നിന്നിരുന്നെങ്കിൽ ഉറപ്പായും ഞാൻ ദേഷ്യം കൊണ്ടു കരഞ്ഞു പോയേനെ... ക്യാബിനിൽ നിന്നും പുറത്തേക്കിറങ്ങി തലയുയർത്തിയതും കാണുന്നത് സഹതാപത്തോടെ എന്നെ നോക്കുന്ന കുറേ മുഖങ്ങളാണ്.

അടിപൊളി... ഹിറ്റ്ലർ എന്നെ വഴക്ക് പറഞ്ഞത് എല്ലാവരും കേട്ടിരിക്കുന്നു എന്ന് സാരം... എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ ഒരുമിച്ചു വന്നു, ഞാൻ ആരുടെയും മുഖത്തേക്ക് നോക്കാതെ നേരെ എന്റെ സീറ്റിൽ പോയിരുന്നു തലയും താഴ്ത്തി കിടന്നു.

ഹിറ്റ്ലർ എന്തിനാണ് എന്നോട് ഇങ്ങനെ ചൂടായി സംസാരിച്ചത്! ഒരു ചെറിയ ശ്രദ്ധക്കുറവ് വന്നു പോയി, അതിന് ഇങ്ങനെയൊക്കെ പറയേണ്ട ആവശ്യമുണ്ടോ? ഇയാൾ ആവിശ്യപ്പെടുന്നതിന് മുൻപ് തന്നെ ആ ഇമെയിൽ റെഡിയാക്കിയ എന്നെ പറഞ്ഞാൽ മതിയല്ലോ... മീറ്റിംഗ് തന്നെ ക്യാൻസൽ ആകാൻ ചാൻസ് ഉണ്ടായേനെ പോലും, പിന്നേയ്... എനിക്ക് ഹിറ്റ്‌ലറോടുള്ള ദേഷ്യം പതഞ്ഞു പൊങ്ങി...

മാസം കുറേ ആയില്ലേ ഇയാളുടെ ഈ വഴക്കും കേട്ട് പേടിച്ചു ഇവിടെ നിൽക്കാൻ

Oops! Bu görüntü içerik kurallarımıza uymuyor. Yayımlamaya devam etmek için görüntüyü kaldırmayı ya da başka bir görüntü yüklemeyi deneyin.

മാസം കുറേ ആയില്ലേ ഇയാളുടെ ഈ വഴക്കും കേട്ട് പേടിച്ചു ഇവിടെ നിൽക്കാൻ... ശരിക്കും എനിക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ? ഞാൻ എത്ര നന്നായി ഇവിടെ വർക്ക് ചെയ്താലും അയാൾ എന്തെങ്കിലും കുറ്റം കണ്ടുപിടിച്ചു കൊണ്ടേ ഇരിക്കും, എത്ര കഷ്ടപ്പെട്ടാലും അയാൾക്ക് എന്നോടുള്ള ദേഷ്യം ഒരിക്കലും മാറാൻ പോവുന്നില്ല, പിന്നെയെന്തിന് ഞാൻ ഇവിടെ നിന്ന് ഇങ്ങനെ കഷ്ടപ്പെടണം! മതിയായി, മടുത്തുപ്പോയി എന്ന് തന്നെ തന്നെ പറയണം! ഇന്നത്തോടെ ഇതിന് ഒരവസാനം കണ്ടത്തണം...

°എന്റെ ഹിറ്റ്‌ലർ°Hikayelerin yaşadığı yer. Şimdi keşfedin