friendship birds

By SumiAslamPT

5K 491 131

"Sid... നീ പോകാൻ തന്നെ തീരുമാനിച്ചോ?" "പോയേ പറ്റൂ നിക്കി! എന്റ പപ്പയുടെ ആഗ്രഹമാണത്!.. ആ ചിതാഭസ്മം നിമജ്ഞനം ചെ... More

friendship birds
part-1 @ school
part - 2 i miss u..... my friend...
part-4 a make over....
part-5 sid???
ചില ചോദ്യങ്ങൾ വീർപ്പുമുട്ടിക്കുമ്പോൾ!
part-7 The PA
part-8 the meeting
part-9 ആ യാത്ര!
Part 10 - ആകാംക്ഷ
part-11 ഒരു സന്ദർശകൻ
part-12 പുത്തനറിവ് !
part-13 ചില ഏറ്റുപറച്ചിലുകൾ !
part 14 അപരൻ!

part- 3 Nikky......................?

305 41 1
By SumiAslamPT

വൈകിട്ട് സൈക്കിളിന്റ ചെയ്നിൽ ഗ്രീസ് ഇട്ടു കൊണ്ട് ഇരിക്കുകയാണ് നിക്ക്.... പതിവ് സമയത്ത് തന്നെ സ്കൂൾ ബസ് ഗേറ്റിന് മുന്നിൽ എത്തി!. ജിത്തു ഗേറ്റ് തുറന്ന് അകത്ത് കയറാനുള്ള താമസം അവനെ ടെൻഷനാക്കി! ബസ് അവിടെ നിർത്തിയിട്ടിരിക്കയാണ് അവൻ മെല്ലെ ഗേറ്റ് തുറന്നു. അവന്റ കൂട്ട് കാരെല്ലാം ഗേറ്റിന് മുന്നിൽ നിശബ്ദരായി നിരന്ന് നിൽക്കുന്നു... നിക്കിയെ കണ്ടപ്പോ എല്ലാവരും വന്ന് പൊതിഞ്ഞു.
"എന്നാലും അവര് എന്നാ പരിപാടിയാ നിക്കീ കാണിച്ചെ? അടിയൊണ്ടാക്കീത് എവനല്ലെ? എന്നിട്ട് പറഞ്ഞ് വിട്ടത് നിന്നേം !"
"അതല്ലേലും അവർക്ക് സിദ്ധൂനോട് പാർശ്വാലിറ്റി ഉള്ളതാ! ഒരെല്ല് കൂടുതലാ തള്ളയ്ക്ക്!" അഭിപ്രായം പല വഴിക്ക് പൊങ്ങി വന്നു....
" ഇതിൽ എനിക്ക് ആരെയും തെറ്റ് പറയാനാവില്ല! ഈ തിരുമാനം മാഡത്തിന്റ മാത്രമല്ല! എന്റത് കൂടിയാണ്?.... എന്റ ഫ്യൂചർ മുന്നിൽ കണ്ട് ഇവനും എന്റ പാരൻസും എടുത്ത തീരുമാനം ഞാൻ അംഗീകരിച്ചതാണ് ! So we are leaving this topic now!... എന്തായാലും നിങ്ങൾ ഇവിടെ ഇറങ്ങി! വാ കേറീട്ട് പോകാം!"നിക്കി വിളിച്ചു.... "പൊന്ന് മക്കളേ ചതിച്ചേക്കല്ലെ! ചവിട്ടണോന്ന് പറഞ്ഞു ചവിട്ടി തന്നു. ഇനി മക്കള് ബസ്സിലേക്ക് കേറിക്കാട്ടേ.... " ചാണ്ടിച്ചൻ സമ്മതിച്ചില്ല! "നിങ്ങൾ സൺഡേ ഇറങ്ങ്...." നിക്കി ക്ഷണിച്ചു.
ഓക്കെ പറഞ്ഞ് അവർ മടങ്ങി!
" Sid? നീയെന്താടാ ഇങ്ങനെ? ഇങ്ങനെ മിസ്സ് ചെയ്യുന്നൂന്ന് പറഞ്ഞ് മോങ്ങാൻ ഞാനെന്താ നിന്റ ഗേൾഫ്രണ്ടാ?" നിക്കി കളിയാക്കി!
" ഛെ!? ഗേൾ ഫ്രണ്ടിനെ മിസ് ചെയ്താ ആരേലും മോങ്ങുവോ? You are my best friend bro!" സിദ്ധ് അവന്റ തോളിൽ കയ്യിട്ട് അകത്തേയ്ക്ക് പോയി!
" എത്തിയോ?" അമ്മ ചോദിച്ചു.
"ഉം.... " സിദ്ധ് മൂളിക്കൊടുത്തു.
"ഫ്രഷ് ആയിട്ട് വാ... ഞാൻ കാപ്പി എടുത്ത് വെയ്ക്കാം!"
" ഓ... അമ്മേ ഇന്നവന് കാപ്പി പോരാതെ വരും! ഹെവിയായി എന്തെങ്കിലും പോരട്ടെ അവന് ഇന്ന് ആധി മൂത്ത് ലഞ്ച് കഴിച്ച് കാണില്ല!"
" അവൻ മാത്രമല്ലല്ലോ? നീയും ഒന്നും കഴിച്ചില്ലല്ലോ ഇത് വരെ ?"
അമ്മ ചോദിച്ചു.... സിദ്ധു അവനെ നോക്കി... ഒന്ന് പുഞ്ചിരിച്ചു.
ആവി പറക്കുന്ന ദോശ കഴിച്ച് കൊണ്ട് സിദ്ധ് നിക്കിയോട് പറഞ്ഞു.
"ഡാ.... ലിയാനയും ഇന്ന് ഫുഡ് കഴിച്ചില്ല! പാവം! അവൾക്കും നല്ല സങ്കടമുണ്ട്!...."
"ലിയാനയോ? അതാരാ?" അമ്മയുടെ ചോദ്യം പെട്ടന്നായിരുന്നു.
"ലിയാനയല്ലമ്മേ.... കുഴിയാനയുടെ കാര്യം പറഞ്ഞതാ!" നിക്കി ഒന്നുരുണ്ടു...
" കുഴിയാനയോ പിടിയാനയോ ആവോ? എന്തായാലും നിന്നെ ഡിസ്മിസ് ചെയ്തത് നന്നായി അല്ലങ്കിൽ ആ കുഴിയാനയുടെ കേസും കൂടെ കേൾക്കേണ്ടി വന്നേനെ... "
അമ്മയുടെ സംസാരം കേട്ട് സിദ്ധ് പൊട്ടിച്ചിരിച്ചു... നിക്കിയില്ലാത്ത സ്കൂളുമായി ദിവസങ്ങൾക്കകം സിദ്ധ് പൊരുത്തപ്പെട്ട് തുടങ്ങി! നിക്കി അടുത്തുള്ള ഇൻസ്റ്റ്യൂട്ടിൽ കംപ്യൂട്ടർ ക്ലാസിൽ പോയിത്തുടങ്ങി.. ഒരു മണിക്കൂറേ ഉള്ളൂ മറ്റു സമയങ്ങളിൽ വീടിനകത്തിരുന്ന് നിക്കിക്ക് മടുപ്പ് തുടങ്ങി!
ഒരുദിവസം പതിവ് പോലെ നിക്കി കംപ്യൂട്ടർ ക്ലാസ് കഴിഞ്ഞ് വന്ന് ടിവി ഓൺ ചെയ്ത് അവിടെയിരിക്കുകയാണ്! അന്ന് അവന്റ അച്ഛൻ ഹരിക്ക് കേസ് ഉണ്ട് അദ്ദേഹം കോർട്ടിലേയ്ക്ക് പോകാനുള്ള തിരക്കിലാണ്!
പെട്ടന്ന് ഒരു കോൾ വന്നു. മഹിയുടെതാണ് ഓഫീസിലെ ചില ഇംപോർട്ടന്റ് ഫയൽസ് കറക്ഷന് വേണ്ടി കൊണ്ട് വന്നിരുന്നു. അത് തിരികെ ഓഫീസിൽ എത്തിക്കണം!
" മഹി... ഞാൻ കോർട്ടിലേയ്ക്ക് പോവുകയാണ്! ഞാൻ വീട്ടിൽ കൊടുത്തേയ്ക്കാം... താൻ ആരെയെങ്കിലും വിട്ട് എടുപ്പിക്ക്!"
കുറെ കഴിഞ്ഞ് ഒരാൾ വന്ന് ബെൽ അടിച്ചു. നിക്കി ഡോർ തുറന്നു.
"ഓഫീസിൽ നിന്നാണ് ഫയൽ കൊടുത്തയയ്ക്കാൻ പറഞ്ഞു... "
നിക്കി അകത്ത് പോയി അത് എടുത്തു. അച്ഛൻ അത് സീൽ ചെയ്തിട്ടുണ്ട്.... ഹൈലീ കോൺഫിഡൻഷ്യൽ എന്ന് എഴുതിയിട്ടുമുണ്ട്!... അവൻ അത് അയാളെ ഏൽപിച്ചു. അകത്തേയ്ക്ക് കയറാൻ തുടങ്ങി കാറിൽ ഇരുന്ന് അയാൾ അത് മറിച്ചും തിരിച്ചും നോക്കുന്നത് കണ്ടപ്പോൾ അവന് അതൃപ്തി തോന്നി! അവൻ കാറിൽ സൂക്ഷിച്ച് നോക്കി ഓഫീസിലെ കാർ തന്നെയാണ്!
" എക്സ്ക്യൂസ് മീ.... ആ ഫയൽ ഒന്ന് തരൂ... മാറിപ്പോയി എന്ന് തോന്നുന്നു."
അവൻ തിരികെ വാങ്ങി! അവൻ അകത്ത് പോയി അത് അവന്റ സൈഡ് ബാഗിൽ ആക്കി!
"അമ്മേ.... ഞാൻ ഓഫീസ് വരെ പോയിട്ട് വരാം!" അവൻ ഡോർ അടച്ച് ഇറങ്ങി!
" നിക്കി നീ.... " തടയാനുള്ള അമ്മയുടെ ശ്രമം കാര്യമാക്കാതെ നിക്കി കാറിൽ കയറി.
"വരൂ.... പോകാം!" ഓഫീസിൽ നിന്ന് വന്നയാളിന്റ മുഖത്ത് ഇഞ്ചി കടിച്ച എക്സ്പ്രഷൻ കണ്ട് നിക്കി പുഞ്ചിരിച്ചു. കാർ കയറിച്ചെന്നത് നാല് നിലയുള്ള ഓഫീസ് കോംപ്ലക്സിലേയ്ക്ക്!
"M.H Group of companies.."
അവൻ ഓഫീസിലേയ്ക്ക് കൗതുകത്തോടെ കയറിച്ചെന്നു.
അവൻ നേരെ ഫ്രണ്ട് ഡസ്കിലേയ്ക്ക് കയറിച്ചെന്നു.
"May I help you?" ഫ്രണ്ട് ഡസ്കിൽ ഉണ്ടായിരുന്ന ഒരു സ്ത്രീ ചോദിച്ചു.
"Can I talk with Mr. Mahendra Varma plz..."
" അപ്പോയ്മെന്റ് ഉണ്ടോ?"
" ഇല്ല! വിളിച്ചിട്ട് നിക്കി വന്നിട്ടുണ്ട് എന്ന് പറയൂ !"
അവർ വിളിച്ച്‌ ചോദിച്ചിട്ട് അവനോട് അകത്തേയ്ക്ക് ചെല്ലാൻ പറഞ്ഞു.
അവൻ അകത്തേയ്ക്ക്....
"നിക്കി? നീ എന്താ ഇവിടെ?" മഹി ആകാംക്ഷയോടെ ചോദിച്ചു.
അവൻ കൊണ്ട് വന്ന ഫയൽ മേശപ്പുറത്ത് വെച്ചു.
" ഇത് എടുക്കാൻ പറഞ്ഞ് വിട്ട ആള് പുതിയ ആളാണോ?"
"അറിയില്ല! മാനേജറാണ് പറഞ്ഞയച്ചത്! "
" അയാൾ ആളത്ര ശരിയല്ല! ഹൈലി കോൺഫിഡൻഷ്യൽ എന്ന് സീൽ വെച്ച ഈ ഫയല് തിരിച്ചും മറിച്ചും നോക്കുന്നത് കണ്ടു. അപ്പോ എനിക്കത്ര തൃപ്തി തോന്നിയില്ല! അതോണ്ടാ ഇതും കൊണ്ട് ഞാനിങ്ങ്‌ പോന്നത്! "
പക്വമായ അവന്റ പെരുമാറ്റത്തിൽ മഹിക്ക് അൽഭുതം തോന്നി. സംസാരത്തിലും തീരുമാനത്തിലും പുലർത്തിയ പക്വതയിൽ മഹി തൃപ്തിപ്പെട്ടു. മാനേജറിനെ വിളിച്ച് ഫയൽ എടുക്കാൻ വിട്ട ആളുടെ ഡീറ്റിയൽസ് അന്വേഷിച്ച് മാനേജർ അറിയാതെ അയാളുടെ ബാക്ക് ഗ്രൗണ്ട് അന്വേഷിക്കാൻ ചട്ടം കെട്ടി!
" ഇത് ടെൻറർ ഫയൽസ്‌ ആണ്... നീ ചെയ്തതാണ് അതിന്റ ശരി! ഞാൻ മാനേജറോട് പോകാനാണ് നിർദ്ദേശിച്ചത്! പക്ഷേ.... പിന്നെ എന്താ പരിപാടി?" മഹി വിഷയം മാറ്റി.
" കംപ്യൂട്ടർ ക്ലാസ് ജോയ്ൻ ചെയ്തു. ഒരു മണിക്കൂറെ ഉള്ളൂ... ബാക്കി ടൈം സിദ്ധ് വരും വരെ ബോറിംങ്ങ്.." അവൻ ചിരിച്ചു.
"ചുമ്മാ ഇരിക്കയാണെങ്കിൽ ഇങ്ങോട്ടിറങ്ങിക്കോ.... "
"ഇവിടെയോ? ഇവിടെ വന്ന് ഞാൻ എന്ത് ചെയ്യാനാ?"
"ഓഫീസ് അസിസ്റ്റന്റ് രണ്ട് ദിവസം ലീവ് ആണ് ! താൻ പോര്! ഇതൊരു തുടക്കമാവട്ടെ.... നിനക്ക് അഡ്മിഷൻ തുടങ്ങാൻ ആറ് മാസം ഉണ്ടല്ലോ? ഒരു വിധം കാര്യങ്ങൾ ഒക്കെ പഠിക്കാം... നിർബന്ധിക്കില്ല!"
"സാലറി തരുവോ?"
"ഉറപ്പായിട്ടും!"
" എന്നും ഓഫീസ് അസിസ്റ്റൻറ് ആയിട്ടോ?"
"അല്ല... സബ്സ്റ്റിറ്റ്യൂട്ട് ആയിട്ട്.... "
" എന്ന് വെച്ചാ? "
" മാനേജ്മെന്റ് സ്റ്റാഫിൽ ഒരാൾ ലീവിൽ പോകുമ്പോൾ അയാളുടെ ജോലി മറ്റൊരാളുടെ സൂപ്പർ വിഷനിൽ നീ ചെയ്യേണ്ടി വരും."
"Its cool... But achan?..."
" I will convince him...."
" അതൊക്കെ അങ്കിൾ ശരിയാക്കിയാൽ മതി! എനിക്ക് വീട്ടിൽ ചടഞ്ഞിരിക്കാൻ വയ്യ! ഓഫീസ് എങ്കിൽ ഓഫീസ്!" നിക്ക് സന്തോഷത്തോടെ വീട്ടിലെയ്ക്ക്!
അന്ന് വൈകിട്ട് മഹി ഹരിയോട് നിക്കിയെ ഓഫീസിൽ ഇരുത്തുന്ന കാര്യം പറഞ്ഞു.
"ബെസ്റ്റ്! നിനക്കെന്താ മഹി? തലയ്ക്ക് ഓളമുണ്ടോ? ഈ ഇത്തിരിയില്ലാത്ത ചെക്കനെ ഓഫീസിൽ കൊണ്ടിരുത്തിയിട്ടെന്തിനാ? നീ നോക്കിക്കോ.... രണ്ട് ദിവസം കൊണ്ട് ഓഫീസ് തലതിരിച്ച് വെയ്ക്കും.!!! " ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു.
" അവൻ അത്ര പൊട്ടനൊന്നുമല്ല! അത്യാവശ്യം കാര്യങ്ങൾ ഒക്കെ അറിയാം പെട്ടന്ന് പഠിച്ചെടുക്കുകയും ചെയ്യും!.... നീ ഇത് കണ്ടോ?... ഇന്നവൻ ഓഫീസിൽ വന്നപ്പോ ചെയ്ത് തന്ന മെയില്..... എനിക്കിത് തിരുത്തേണ്ടി വന്നില്ല!"
" പിന്നേ? ICSE പഠിക്കണ പിളേളര് നാലാം ക്ലാസിൽ തന്നെ ഒഫീഷ്യൽ ലെറ്റർ ചെയ്യണ കാലമാ.... എന്റ മഹീ... ഇതൊന്നും നോക്കീട്ട് ഒരു കാര്യവുമില്ല! അവൻ പഠിക്കണ പ്രായമല്ലേ? പഠിക്കട്ടെ.... "
" അവൻ പഠിക്കാൻ പൊക്കോട്ടെ ഇവിടെ കംപ്യൂട്ടർ ക്ലാസ് കഴിഞ്ഞ് ചടഞ്ഞിരിക്കണ സമയമേ ഞാൻ ചോദിച്ചുള്ളൂ... "
"നിന്റ ഒരു കാര്യം! ഒരാഴ്ചകൊണ്ട് നിനക്ക് മടുക്കും കണ്ടോ... നീ കരുതുന്ന പോലെയല്ല! അവനെ ഹാൻഡിൽ ചെയ്യാൻ നല്ല പാടാ..."
"അതൊക്കെ ഞാൻ നോക്കിക്കോളാം... ബെറ്റുണ്ടോ? അവന്റ 21 വയസ്സിൽ അവൻ M.H ഗ്രൂപ്പിന്റ ഡയറക്ടറാവും കണ്ടോ?"
തനിക്കൊരു പിൻഗാമിയെ കണ്ടെത്തിയ സന്തോഷത്തിൽ മഹി ഹരിയെ വെല്ലുവിളിച്ചു.
" ബെറ്റ്! ഒരാഴ്ചകൊണ്ട് നീ വെള്ളം കുടിക്കും... അല്ലേൽ അവൻ കുടിപ്പിക്കും!.... വിളിച്ചു വരുത്തിയ വഴിയേ പറപ്പിക്കും.... " മകന്റ നല്ല നടപ്പിനെ കുറിച്ചറിയാവുന്ന അച്ഛന്റ വെല്ലുവിളി!
Dear readers......
Ithaaanu twist.....
16 vayassu mathramulla oru chekkan oru cooperate officeleykku....
Ee bet aaaraanu jayikkuka?
Hari???????????????
Or mahi????????????
W8 and read.....
And please vote for this friendship birds..... I hope you are enjoying this story....
Enikkee plus two level romance thalparyam illa.. Ingane ulla vattan ideas aanishtam... Paribhavikkaruthu plz.... Comment cheyyaan marakkanda......
Sumi Aslam pt...
Published on 26/11/2016...








Continue Reading

You'll Also Like

486 33 6
taekook ff. This is a story about 2 cold persons. oru col ceo yudeyum cold assistant inteyum story anee.
RudraVaani By Anju

Mystery / Thriller

1.2K 171 2
She was an angel, craving for chaos. And he was a demon seeking for peace.. What will happen when their worlds collide ??! Rudra, the leader of the...
3 0 8
അമേരിക്കയിലെ ടെക്സക്യാനായിൽ 1946 മുതൽ ഒരു അജ്ഞാത കൊലയാളി നടത്തിയ നിഗൂഡമായ കൊലപാതകങ്ങളുടെ കഥയാണിത്.
4.2K 471 13
എന്റെ first crime thiller story ആണ് ഇത്രത്തോളം perfection വരും എന്ന് അറിയില്ല..... Vmin ❤ Trigger warning ⚠️ COMPLETED