പപ്പ മമ്മിയെ നോക്കി, അവിടെ ഇപ്പോഴും വലിയ താൽപ്പര്യമില്ല എന്ന് മുഖത്ത് എടുത്തു കാണിക്കുന്നുണ്ട്. പിന്നെ ഹിറ്റ്ലറും കുറച്ചു നിർബന്ധിച്ചപ്പോൾ മനസ്സില്ലാമനസ്സോടെ മമ്മി സമ്മതിച്ചു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഹിറ്റ്‌ലറോടപ്പം ബീച്ചിൽ കളിക്കുന്ന വിക്കിയെ നോക്കി പപ്പയുടെയും മമ്മിയുടെയും അടുത്തായി മണലിൽ ഞാനിരുന്നു.

വിക്കി ഹിറ്റ്ലറുമായി ഇങ്ങനെ ചിരിച്ചു കളിച്ചു നടക്കുന്നത് കാണുമ്പോൾ എന്തോ മനസ്സിൽ രണ്ട് ഫീലിംഗാണ്, എന്നോടുള്ള ദേഷ്യം അവനോട് കാണിക്കുന്നില്ലാലോ എന്ന സന്തോഷവും, വിക്കി ഇപ്പോൾ എന്നെക്കാളും കൂടുതൽ സമയം ചിലവഴിക്കുന്നത് ഹിറ്റ്ലറുടെ കൂടിയാണല്ലോ എന്ന ദേഷ്യവും...

" ഹയാ..." പിറകിൽ നിന്നും ആരോ എന്റെ പേര് വിളിക്കുന്നത് കേട്ട് ഞാൻ തിരിഞ്ഞു നോക്കി.

എന്റടുത്തായി കുറച്ച് മാറി നിന്ന് എന്നെ നോക്കി പുഞ്ചിരിക്കുന്ന ആളെ കണ്ടതും എന്റെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു. അഭിരാമി... ഞാൻ ചിരിയോടെ അവിടെ നിന്നും എഴുന്നേറ്റു അവളുടെ അടുത്തേക്ക് നടന്നു.

പ്ലസ്‌ടു വരെ ഒന്നിച്ച് പഠിച്ചതാണ്, പ്ലസ്ടു കഴിഞ്ഞതിന് ശേഷം ഞങ്ങൾ ഇങ്ങോട്ട് വരുന്നതിന് മുമ്പായിട്ട് അവൾ യുകെയിലേക്ക് പോയിരുന്നു. അതോടെ കോണ്ടാക്റ്റ്സും നിന്നു.

" ആമി..." ഞാൻ പുഞ്ചിരിയോടെ അവളെ കെട്ടിപ്പിടിച്ചു.

" അപ്പോൾ ഓർമയുണ്ട് അല്ലേ..." അവൾ പരിഭവത്തോടെ എന്നെ നോക്കി പറഞ്ഞു.

" ആഹാ, ഇതാ ഇപ്പോൾ നന്നായേ, നീയെല്ലടീ ഞങ്ങളെ ഒക്കെ വിട്ട് യുകെയിൽ പോയത്, എന്നിട്ട് കുറ്റം മുഴുവൻ എനിക്കോ?" ഞാൻ ദേഷ്യം നടിച്ചുകൊണ്ട് അവളെ നോക്കി.

അവൾ ഇളിച്ചുകൊണ്ട് എന്നെ നോക്കി കണ്ണിറുക്കി.

" ഓക്കെ, അത് വിട്, സുഖമാണോ നിനക്ക്? എന്താ വിശേഷങ്ങൾ? എന്ത് ചെയ്യുന്നു ഇപ്പോൾ? നമ്മുടെ ഗ്യാങിൽ ഉണ്ടായിരുന്ന ആരുമായും കോണ്ടാക്റ്റ്സ് ഇല്ലാത്തത് കൊണ്ട് ആരുടെയും വിശേഷങ്ങൾ ഒന്നും അറിയില്ല... നീ പറ എന്തൊക്കെയാണ് നിന്റെ വിശേഷം? ഇവിടെ അടുത്താണോ നീ ഇപ്പോൾ?..." അവൾ നിർത്താതെ ചോദിച്ചു.

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now