അത് കണ്ടതും എന്റെ സംശയം കൂടി വന്നു, ഈ ജഗ്ഗ് റൂമിൽ ഉണ്ടായിരുന്നതല്ലേ! അതെങ്ങനെ ഇങ്ങേരുടെ കയ്യിൽ വന്നു! അതിൽ നിറച്ചും വെള്ളവും ഉണ്ടായിരുന്നതാണ്...

ഞാൻ ഹിറ്റ്ലറെ മുഖത്തേക്ക് കൂർപ്പിച്ചു നോക്കി. അങ്ങേരുടെ മുഖത്ത്‌ നിറഞ്ഞു നിന്ന ആ പുച്ഛം കണ്ടതും മനസ്സിലായി. ആ ജഗ്ഗിൽ കിടന്നിരുന്ന വെള്ളത്തിലാണ് ഞാൻ ഈ നനഞ്ഞിരിക്കുന്നത് എന്ന്, ദുഷ്ടൻ അതിലെ വെള്ളം മുഴുവൻ എന്റെ മേലേക്ക് കമഴ്ത്തിയെന്ന്.

ഞാൻ ദേഷ്യവും വെറുപ്പും നിറഞ്ഞ കണ്ണുകളോടെ അങ്ങേരെ നോക്കി. ഇങ്ങേരെ ഇന്ന് ഞാൻ... ഇതെങ്ങനെ വെറുതെ വിട്ടാൽ പറ്റില്ല, തിരിച്ചു എന്തെങ്കിലും ചെയ്തേ പറ്റൂ...

കൂടുതൽ ചിന്തിക്കാൻ നിൽക്കാതെ മുന്നിൽ കിടക്കുന്ന അങ്ങേരുടെ കാലിൽ നോക്കി നല്ലൊരു ചവിട്ട് കൊടുത്തു.

" ആഹ്..." അങ്ങേര് വേദനയോടെ അലറിയതും ആ ഭാഗത്തേക്ക് തിരിഞ്ഞു പോലും നോക്കാതെ അവിടെ നിന്നും റൂമിലേക്ക് ഓടി. പിറകിൽ നിന്നും ഡീ എന്നും വിളിച്ചുള്ള അങ്ങേരുടെ അലർച്ചയും കേട്ടു.

ആ കോന്തൻ കാരണം ഡ്രസ്സ് മൊത്തം നനഞ്ഞു. ഇനി ഇത് മാറിയിട്ടിട്ടേ താഴത്തേക്ക് പോകാൻ പറ്റൂ, പക്ഷേ മാറാനായി വാഷ്റൂമിൽ കയറി ഇറങ്ങുമ്പോഴേക്കും ആ കാലൻ ഇങ്ങോട്ട് എത്തും, അതോടെ എന്റെ കാര്യവും പോകും, ആകെ ഉള്ള വഴി ജിതയുടെ റൂമിലേക്ക് പോകുന്നതാണ്.

വേഗം തന്നെ ട്രോളി തുറന്ന് കയ്യിൽ കിട്ടിയ ഡ്രസ്സും എടുത്തു ഹിറ്റ്ലർ ഇങ്ങോട്ട് വരുന്നതിന് മുമ്പ് തന്നെ ജിതയുടെ റൂമിലേക്ക് ഓടി.

അവളുടെ റൂമിനടുത്തെത്തിയതും അവൾ ലോക്ക് ചെയ്തിട്ടുണ്ടാവുമോ എന്ന് സംശയമുണ്ടായി. അവൾ വാതിൽ ലോക്ക് ചെയ്തിട്ടുണ്ടാവല്ലേ.. എന്റെ പ്രാർഥന ഫലിച്ചു. വാതിൽ പൂട്ടിയിട്ടുണ്ടായിരുന്നില്ല. ഞാൻ വാതിൽ തുറന്ന് അകത്തേക്ക് കയറി.

പുള്ളിക്കാരത്തി നല്ല ഉറക്കിലാണ്, ഒരു ടെഡി ബിയറിനെയും കെട്ടിപ്പിടിച്ചു കിടക്കുന്ന അവളെ കണ്ട് പുഞ്ചിരിയോടെ ഞാൻ വാഷ്‌റൂമിലേക്ക് നടന്നു.

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now