ഇയാളെന്താണ് ഇങ്ങനെ നിൽക്കുന്നത്! നീ എന്ത് ധൈര്യത്തിലാണ് എന്നെക്കുറിച്ച് നേരത്തെ അങ്ങനെയൊക്കെ പറഞ്ഞത് എന്നൊക്കെ ചോദിച്ചു എന്റെ നേർക്ക് ചാടികേറാൻ വരുകയല്ലേ വേണ്ടത്! ഇതെന്താ അതിന് പകരം ഈ കിളിപോയ നിൽപ്! ഇനി ചോദ്യത്തിന് മുന്നേ ഉത്തരം കൊടുത്തത് കൊണ്ടാവുമോ?

" താൻ ഇത് എന്തിനെ കുറിച്ചാണ് പറയുന്നത്! ഞാൻ തന്റെ ഫോണിലെ അലാറത്തെ കുറിച്ചു പറയാനാണ് വന്നത്."

അലാറത്തെ കുറിച്ചോ! ഞാൻ കണ്ണും മിഴിച്ചു നിന്നുപോയി. ഇങ്ങേര് നേരത്തെ നടന്ന ആ സംഭവത്തെ കുറിച്ചു പാടെ മറന്നു പോയെന്നാണ് തോന്നുന്നത്, ഇതിപ്പോൾ ഈ ഡയലോഗ് ഒക്കെ അടിച്ചു പണി അങ്ങോട്ട് കയറി ഇരന്നു വാങ്ങുന്ന അവസ്ഥയായോ? ഞാൻ പേടിയോടെ അങ്ങേരുടെ മുഖത്തേക്ക് നോക്കി.

" എന്റെ അലാറത്തെ കുറിച്ച് എന്ത് കാര്യം!" തിരിച്ചു എന്ത് മറുപടി കിട്ടും എന്ന പേടിയോടെ ഞാൻ ചോദിച്ചു.

" പറയാം... ആദ്യം തന്റെ ഫോൺ തരൂ..." എന്നും പറഞ്ഞു ഫോണിനായി കൈ നീട്ടി.

ഇങ്ങേര് നേരത്തെ തുടങ്ങിരുന്നല്ലോ അധികാരത്തോടെ എന്റെ ഫോൺ എടുക്കാൻ... തരില്ല എന്ന് പറയണം എന്നുണ്ടെങ്കിലും കൊടുത്തില്ലെങ്കിൽ മറ്റേ സംഭവം എങ്ങാനും ചോദിച്ചാലോ എന്ന് പേടിച്ചു ഞാൻ ലോക്ക് മാറ്റി ഫോൺ കയ്യിൽ വെച്ചു കൊടുത്തു.

അതിൽ നോക്കി എന്തൊക്കെയോ ചെയ്ത ശേഷം ഫോൺ തിരിച്ചു എനിക്ക് നേർക്ക് തന്നെ തിരിച്ചു നീട്ടി, എന്തായാരിക്കും ഇതിൽ ചെയ്തിട്ടുണ്ടാവുക എന്ന സംശയത്തോടെ ഞാനത് വാങ്ങിച്ചു.

സ്കീനിലേക്ക് നോക്കിയപ്പോൾ അലാറം എടുത്തു വെച്ചിരിക്കുന്നത് കണ്ടു, പക്ഷേ ഞാൻ സെറ്റ് ചെയ്ത് വെച്ച എല്ലാ അലാറവും റിമൂവ് ചെയ്തിരിക്കുന്നു. എന്റെ അലാറം... ഇങ്ങേരെ ഇന്ന് ഞാൻ... ഞാൻ ദേഷ്യത്തോടെ ഹിറ്റ്‌ലറെ നോക്കി.

" ഡോ തനെന്താടോ ഈ ചെയ്ത് വെച്ചിരിക്കുന്നത്!" ഞാൻ ഹിറ്റ്ലരോട് ചൂടായിക്കൊണ്ട് ചോദിച്ചു.

അങ്ങേര് ഒന്നും മിണ്ടാതെ നെഞ്ചിന് മീതെ കയ്യും കെട്ടി ഒരു കൂസലുമില്ലാതെ നിൽക്കുന്നത് കണ്ടതും എന്റെ ടെമ്പർ തെറ്റി.

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now