പാവം... കാർത്തിയേട്ടനോട് തോന്നിയ ദേഷ്യം ഒക്കെയും ആ ഒരു നിമിഷം കൊണ്ട് മാഞ്ഞു. എന്നെ സഹായിക്കാൻ നിന്ന് ആ സ്പൈക്കിന് മുന്നിൽ ടോമിനെ പോലെ നിൽക്കുകയാണ് പാവം... എനിക്ക് അങ്ങേരുടെ വായിരിക്കുന്നത് മാത്രമേ കേൾക്കേണ്ടി വരുമായിരുന്നുള്ളൂ... ഇതിപ്പോൾ കാർത്തിയേട്ടനായത് കൊണ്ട് എന്തും സംഭവിക്കാം... ഞാൻ സഹതാപത്തോടെ കാർത്തിയേട്ടനെ നോക്കി.

ചെറിയ കുട്ടികളെ പോലെ ചുണ്ട് പിളർത്തി കരയുന്ന ഭാവത്തിൽ എന്നെ നോക്കി കൈവീശി. ചിരിക്കണോ കരയണോ എന്നറിയാതെ ഞാൻ ജിതയുടെ കൂടെ നടന്നു. ഹിറ്റ്ലർ പുള്ളിക്കാരന്റെ ജീവനെങ്കിലും ബാക്കി വെച്ചാൽ മതിയായിരുന്നു...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
"എന്തായിരുന്നു അവിടെ?" റൂമിലുള്ള സോഫയിലേക്ക് ഇരുന്നുകൊണ്ട് ജിത ചോദ്യഭാവത്തിൽ എന്നെ നോക്കി.

" അത്... ഞങ്ങൾ വെറുതെ സംസാരിച്ചിരുന്നതാ..." ഞാൻ മുഖത്ത് അത്യാവശ്യം പ്രസന്നത വരുത്തിച്ചുക്കൊണ്ട് അവളെ നോക്കി ചിരിച്ചെന്നു വരുത്തിച്ചു.

" എനിക്ക് കണ്ടിട്ട് അങ്ങനെ തോന്നിയില്ലാല്ലോ?" അവൾ സംശയത്തോടെ എന്നെ നോക്കി.

ഇവളെ കൊണ്ട്, ഈ സംസാരം മുന്നോട്ട് കൊണ്ട് പോയാൽ മിക്കവാറും കയ്യീന്ന് പോകും...

" അത് വിട്, മൂവി കാണുന്നു എന്ന് പറഞ്ഞിട്ട് ഇതിൽ ഒന്നും വെച്ചിട്ടില്ലാലോ?" ഞാൻ വെറുതെ ഓൺ ചെയ്തു വെച്ച ടിവിയിലേക്ക് നോക്കി ചോദിച്ചു.

" മൂവി കാണാൻ ഇരിക്കുമ്പോഴാണ് അക്കു വിളിച്ചു നാളെത്തെ പാർട്ടി ഏത് റെസ്റ്റോറന്റിലാണ് വെക്കേണ്ടത് എന്ന് ഫിക്സ് ചെയ്തിട്ട് പറയാൻ പറഞ്ഞത്, അതിന്റെ ബാക്കിലായിരുന്നു..." അവൾ ബൗളിലുള്ള പോപ്കോൺ കുറച്ചെടുത്ത ശേഷം എനിക്ക് നേർക്ക് നീട്ടുന്നതിനിടയിലായി പറഞ്ഞു.

നാളെയും പാർട്ടി ഉണ്ടോ? ഞാനൊന്നും അറിഞ്ഞില്ലാലോ! എല്ലാവർക്കും ഉള്ള പാർട്ടിയാണോ? അതോ ഇവർ കസിൻസ് മാത്രം ഒന്നിച്ചു കൂടുന്നതാവുമോ? ഇവളോട് തന്നെ ചോദിച്ചു കളഞ്ഞേക്കാം...

" നാളെ എന്ത് പാർട്ടി?" ഞാൻ സംശയത്തോടെ അവളെ നോക്കി.

" ഭയ്യാന്റെ ബർത്ഡേ പാർട്ടി..." അവൾ ഒരു ഒഴുക്കൽ മട്ടിൽ പറഞ്ഞു.

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now