" ഹായ് രാഹുൽ," അവളും അവന് തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു പിന്നെ കാർത്തിയുടെ നേരെ നോക്കി മുഖം വീർപ്പിച്ചു.

" എന്റെ പൊന്ന് ഹയാത്തി, എന്നോട് ഇത്തിരിയെങ്കിലും സഹതാപം തോന്നുന്നുണ്ടെങ്കിൽ ഇവളോടുള്ള ആ പിണക്കം അങ്ങ് മറക്കണം, പ്ലീസ്..." കാർത്തി സങ്കടം നടിച്ചു ഹയാത്തിയുടെ മുന്നിൽ കൈകൂപ്പി.

" അതെങ്ങനെ വെറുതെ വിടും! നിങ്ങൾ ഇത്രയും നാൾ ഒന്നും പറയാതെ ഞങ്ങളെ പറ്റിച്ചതല്ലേ?" അവൾ ചെറിയൊരു ദേഷ്യത്തോടെ റേഹയെ നോക്കി ചോദിച്ചു.

ഇത്രയും നേരം ഇവിടെ നിന്ന് ടെൻഷനടിച്ചയാളാണ് ഈ ഡയലോഗടിക്കുന്നത്... അവളുടെ മാറ്റം കണ്ടപ്പോൾ ചെറിയൊരു അത്ഭുതത്തോടെ നോക്കി.

" എടീ സത്യായിട്ടും എനിക്കൊന്നും അറിയില്ലായിരുന്നു, എനിക്കറിയുന്ന ഇവന്റെ കസിൻ ഹർഷയാണ് നിങ്ങൾ പറയുന്ന നിങ്ങളുടെ ബോസ് എന്നത് ഞാൻ അറിയുന്നത് തന്നെ നാട്ടിൽ വരുന്നതിന്റെ തലേ ദിവസമാണ്, ഞാൻ നാട്ടിലേക്ക് വരുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ഈ അലവലാതി പറയുകയാണ് ചെറുക്കന്റെ ഏട്ടന്റെ സ്ഥാനത്ത്‌ ചിലപ്പോൾ അവനെ കണ്ടേക്കും എന്ന്..." റേഹ കാർത്തിയെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.

റേഹയുടെ സംസാരം കേട്ടതും ഞാനും രാഹുലും കാർത്തിയെ നോക്കി പൊട്ടിച്ചിരിച്ചു. നല്ല ഗേൾഫ്രണ്ട്...

" എടീ ഇല്ലെങ്കിലേ ഇവന്മാർ എന്നെ തീരെ ബഹുമാനിക്കൽ ഇല്ല, ഇനി ഹയാത്തിയുടെയും നിന്റെ ഫ്രണ്ടിന്റെയും മുന്നിൽ കൂടി എന്റെ വില കളയല്ലാടി..." അവൻ റേഹയെ നോക്കി പറഞ്ഞു.

" അതേ ഇനി ഇതിന്റെ നിങ്ങൾ തമ്മിൽ വഴക്ക് വേണ്ട, ഇവളെ ഒന്ന് കളിപ്പിക്കണം എന്നേ കരുതിയുള്ളൂ, അല്ലാതെ പിണക്കമൊന്നും ഇല്ല..." സീൻ മാറാൻ തുടങ്ങിയതും ഹയാത്തി തന്നെ അതിന് സമാധാനം പറഞ്ഞു.

പിന്നെയും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്. എല്ലാവരുടെയും മുഖത്ത് സന്തോഷം മാത്രം, ഞാൻ ചിരിയോടെ അവരെ എല്ലാവരെയും നോക്കി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

രജിസ്റ്ററിൽ എന്റെ പേരും അഡ്ഡ്രസും എഴുതിയതിന്റെ താഴെ സൈൻ ചെയ്തു നിവർന്ന് നിന്ന് പേന അവളുടെ നേർക്ക് നീട്ടി.

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now