മമ്മിയുടെ സംസാരം കേട്ട് ഞാൻ തരിച്ചു നിന്നു. എത്രയും പെട്ടന്ന് കല്യാണം നടത്താനോ! ഒരിക്കലും നടക്കാൻ ചാൻസ് ഇല്ലാത്ത കല്യാണം ഇവർ ഇത് ആരെ വെച്ചാണോ നടത്തുക. കാര്യങ്ങൾ ഒക്കെ കൈ വിട്ട് പോയിക്കൊണ്ടിരിക്കുകയാണെല്ലോ! ഞാൻ പേടിയോടെ ചിന്തിച്ചു. മമ്മിയോട് എല്ലാം തുറന്ന് പറഞ്ഞാലോ? എല്ലാവരോടും പറഞ്ഞു അവസാനം ഈ കല്യാണം മുടങ്ങിയാൽ ഇവർ ഇതെങ്ങനെ താങ്ങും!!!
" നിനക്ക് രണ്ട് ആണ്കുട്ടികളെല്ലേ സേതു അത് കൊണ്ടാണ് എന്റെ സന്തോഷം നിനക്ക് മനസ്സിലാവാത്തത്, നമുക്ക് ഒരു പെണ്കുട്ടി ജനിച്ച് അവൾ വളരും തോറും നമ്മുടെ മനസ്സിൽ മുഴുവൻ ആധിയാണ് അവളെ കെട്ടിച്ചു വിടുന്നത് ഓർത്ത് അവൻ എങ്ങനെയുള്ള ചെറുക്കാനാവും, നല്ല സ്വഭാവമായിരിക്കുമോ, നമ്മുടെ മോളെ നല്ലത് പോലെ നോക്കുമോ, എങ്ങനെയാവും അവന്റെ വീട്ടുകാർ, നമ്മുടെ മോൾ ആ വീട്ടിൽ സന്തോഷമായിരിക്കുമോ, അവൾക്ക് അവിടെ കഷ്ടപാടാമായിരിക്കുമോ എന്നൊക്കെ ഓർത്ത് ഒരു തീ എന്നും നെഞ്ചിൽ ഉണ്ടാവും പക്ഷേ ഇപ്പോൾ എന്റെ നെഞ്ചിലെ ആ തീയിലേക്ക് ആരോ വെള്ളം കോരി ഒഴിച്ച് കെടുത്തിയത് പോലെയുണ്ട്. ഹർഷ ഒരു നല്ല പയ്യനാണ് അവൻ എന്റെ മോളെ പൊന്ന് പോലെ നോക്കും എന്നെനിക്കുറപ്പാണ് പിന്നെ വർമ്മേട്ടനും ഹീരേട്ടത്തിയും, എന്റെ മോൾക്ക് കിട്ടുന്ന ഭാഗ്യമാണ് അവർ രണ്ടുപേരും..." മമ്മി ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു.
കവിളിൽ നനവ് അനുഭവപെട്ടപ്പോഴാണ് എന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി എന്ന് മനസ്സിലായത്, കൂടുതൽ ഒന്നും കേൾക്കാൻ നിൽക്കാതെ ഞാൻ എന്റെ റൂമിലേക്ക് നടന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഓർമ വെച്ച കാലം തൊട്ടേ മമ്മി ഒരു കർക്കശക്കാരിയാണ്, കല്യാണം എന്ന് പറഞ്ഞു എപ്പോഴും പിറകെ നടക്കുമ്പോൾ മമ്മിയോട് ദേഷ്യം തോന്നിയിട്ടുണ്ട്, പക്ഷേ ഇന്നാണ് മമ്മി എന്താണെന്നും എന്നെ കുറിച്ച് ആ മനസ്സിലുള്ള ആധിയെന്താണെന്നും മനസ്സിലായത്.
YOU ARE READING
°എന്റെ ഹിറ്റ്ലർ°
Humor"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്ച്വലി ഞാൻ help ചെയ്തത് അവനെ ആണ്,എന്തിനാണെന്നറിയുമോ?" 100 വാട്ട് ബൾബ് പോലെ കത്തിക്കൊണ്ടിരുന്ന എന്റെ മ...
chapter 43
Start from the beginning