" പക്ഷേ ഇപ്പോൾ ഭയ്യയെ ഫോണിൽ വിളിച്ച ആൾ ഒരു ഗേൾഫ്രണ്ടിനെ പോലെ തന്നെയാണ് കേട്ടോ..." എന്റെ മനസ്സ് വായിച്ചെടുത്ത മട്ടിൽ ജിത ചിരിയോടെ പറഞ്ഞു.

ഞാനും വിക്കിയും കാര്യം മനസ്സിലാവാതെ അവളെ നോക്കി.

" എന്ന് വെച്ചാൽ! എൻഗേജ്മെന്റ് കഴിഞ്ഞതാണോ?" വിക്കി ചോദിച്ചു.

" ഏയ് അതല്ല, പപ്പയെല്ലാതെ ഭയ്യ വേറൊരാൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ കേൾക്കുന്നത് ഇപ്പോൾ വിളിച്ച ഈ ആൾ പറയുമ്പോൾ മാത്രമാണ്, പേര് കാർത്തിക് വർമ്മ..." ജിത ഒരു പുഞ്ചിരിയോടെ പറഞ്ഞു.

" കാർത്തിക് വർമ്മയോ? അതാരാ?" വിക്കി അവളെ നോക്കി.

കാർത്തിക്... ഈ പേര് ഒന്ന് രണ്ട് പ്രാവിശ്യം കേട്ടിട്ടുണ്ട്, ഒരിക്കൽ രാഹുലിന്റെ വായിൽ നിന്നും പിന്നീടൊരിക്കൽ ഹിറ്റ്ലറുടെ ഫോണിലേക്ക് വന്ന കോളിൽ നിന്നും.

" നന്ദനങ്കിളിന്റെ മോൻ... കസിൻ ബ്രദർ എന്ന് പറയുന്നതിനെക്കാളും നല്ലത് എന്റെ മറ്റൊരു ഭയ്യ എന്ന് തന്നെ പറയുന്നതാണ് ശരി, എന്റെ സ്വന്തം കാത്തു ഭയ്യ..." അവൾ പുഞ്ചിരിയോടെ പറഞ്ഞു.

അപ്പോൾ ആനന്ദങ്കിളിന്റെ മോനാണെല്ലേ ഈ കാർത്തിക്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അപ്പോൾ ആനന്ദങ്കിളിന്റെ മോനാണെല്ലേ ഈ കാർത്തിക്... അങ്കിളിന് ഒരു മോൻ ഉണ്ടെന്ന് മമ്മി പറഞ്ഞു കേട്ടിരുന്നു, പുറത്തെവിടെയോ ആണെന്നും അങ്കിളിന്റെ വൈഫ് മോന് അഞ്ച് വയസ്സുള്ളപ്പോൾ മരിച്ചു പോയി എന്നൊക്കെ... ഞാനും അവളെ നോക്കി പുഞ്ചിരിച്ചു.

" ആൾ എന്റെ ഭയ്യയെ പോലെയൊന്നുമല്ല കേട്ടോ, പഞ്ചപാവമാണ്, സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു പാവം ഭയ്യ... ഞങ്ങളുടെ പപ്പയ്ക്ക് ഞങ്ങൾ മൂന്ന് മക്കളെക്കാളും കൂടുതൽ ഇഷ്ടം കാത്തുവിനോടാണ്... പക്ഷേ ചെറുപ്പത്തിൽ എപ്പോഴോ പൂളിൽ മുങ്ങാൻ പോയ ഭയ്യയെ രക്ഷിച്ച ഒരു കഥയും പറഞ്ഞു ഇപ്പോഴും ഭയ്യയെ ഇമോഷണൽ ബ്ലാക്ക്‌ മെയിൽ ചെയ്യലാണ് കാത്തുവിന്റെ പ്രധാന പണി. പറച്ചിൽ സഹിക്ക വയ്യാതെ ഭയ്യ കാത്തു പറയുന്നതൊക്കെ കേൾക്കുകയും ചെയ്യും... അത് കണ്ടിട്ട് ഞാനും ദീദിയും വിളിക്കുന്നതാണ് കാത്തുവിനെ ഭയ്യയുടെ ഗേൾഫ്രണ്ട് എന്ന്..." അവൾ ആവേശത്തോടെ പറഞ്ഞു.

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now