പാർട്ട് 16

469 73 31
                                    

Noula pov.....

"ഉമ്മാ ..
"മിഫ്രഹിന്റെ സ്വഭാവത്തിൽ പല മാറ്റം ഉമ്മാ അവനിപ്പോ എത്ര ദിവസായി പണിക്ക് പോവാതെ ...

"ഗൾഫിൽ പോവുമെന്ന് പറഞ്ഞിട്ടില്ലേ?
" അവൻ ഇപ്പോ പറയുന്നു ഞാൻ അങ്ങിനെ പറഞ്ഞിട്ടൊന്നുമില്ല എന്ന്

" പിന്നെ അവന്റെ പാന്റിന്റെ പോക്കറ്റിന്ന് ഒരു പാൻപരാഗ് കിട്ടി അത് ചോദിച്ചപ്പോൾ പറഞ്ഞു അതൊക്കെ നീ എന്തിനാ നോക്കുന്നെ എന്ന്
" ഉമ്മാ എനിക്ക് നല്ല പേടി തോന്നുന്ന്...

" നീ എന്താ നൗലാ ഈ പറയുന്നേ ?
"നിനക്ക് അവനെ തന്നെ വേണം എന്ന് വാശിപിടിച്ചിട്ടല്ലേ അങ്ങിനെയൊക്കെ....

" അത് ഉമ്മാ അപ്പോൾ അവൻ ഇങ്ങനെ ഒന്നും ആയിരുന്നില്ല ലോ.... ?

"മോളെ ഉപ്പയെങ്ങാനും അറിഞ്ഞാൽ എന്നെ കൊല്ലും..

"ഉമ്മാ നമ്മൾ എന്താ ചെയ്യാ ?
ഉമ്മാ എനിക്ക് പേടിയാവുന്നുണ്ട്...

" എന്തു ചെയ്യാനാ എനിക്കറിയില്ല മോളെ..

" നൗലാ ..

"ആ വരുന്നു ...

"ഉമ്മാ അവൻ വിളിക്കുന്നു..

" മ്മ് നീ പോ...

"എന്റെ കൂട്ടുകാരന് കുറച്ചു പൈസയുടെ ആവശ്യം ഉണ്ട് നിന്റ എന്തെങ്കിലും സ്വർണം ഉണ്ടെങ്കിൽ കാണിച്ചേ അടുത്ത മാസം തരാമെന്ന് പറഞ്ഞു....

" ദേ മിഫ്രഹ് ഇപ്പോ തന്നെ എന്റെ 2 വളയും റിങ്ങും ഒക്കെ നീ കൊണ്ട് പോയി ഉമ്മാ ഇതൊന്നും അറിയില്ല ....

"അറിഞ്ഞാൽ എന്തു ചെയ്യും.... ?

"എന്ത് ചെയ്യാൻ എനിക്ക് ധരിക്കാനല്ലേ സ്വർണം ഒക്കെ വാങ്ങി തന്നത് അല്ലാതെ നിനക്കു ഇങ്ങനെ കൊണ്ട് പോവാൻ ആണോ ??

"നൗലാ നീ അതികം സംസാരിക്കേണ്ട നിന്നോട് ചോദിച്ചത് തരാനാണ് പറയുന്നേ...

" നീ ഇപ്പോ എത്ര ദിവസായി ജോലിക് പോയിട്ട് എന്നറിയോ?

" അതിന് നിനക്കെന്താടീ നീ പട്ടിണിയിൽ ആണോ പിന്നെ നിന്റെ ഉപ്പാന്റെ പൈസ ഒക്കെ ആർക്കാ....

"നൗലാ ...

"ദേ നീ പതുക്കെ പറ ഉമ്മാ വിളിക്കുന്നു..

അനാഥ Where stories live. Discover now