പാർട്ട് 2

656 95 44
                                    

ഉമ്മയുടെ മരണം കഴിഞ്ഞ് 2മാസം കഴിഞ്ഞപ്പോളാണ് എനിക്ക് sslc എക്സാം  തുടങ്ങിയത്...
ഞാനും നൗലയും sslc ക്ലാസ്സ് ആയിരുന്നു....

അവളെ മൂത്തുമ്മ ട്യൂഷൻ ഒക്കെ കൊടുത്തു പഠിപ്പിക്കുമ്പോൾ ഞാൻ അല്ലാഹുവിനോട് എനിക്ക് ഓർമ ശക്തി തരണം എനിക്ക് നല്ല വിജയം തരണം എന്ന് ദുആ ചെയ്ത് എല്ലാം അല്ലാഹുവിൽ അർപ്പിച്ചു നന്നായി തന്നെ പടിച്ചു കൊണ്ടിരുന്നു ....

കാരണം എനിക്ക് വിജയിച്ചേ പറ്റുള്ളൂ..
സ്കൂളിൽ പോവണം.
എന്റെ ഫ്രണ്ട്സിനെ എന്നും കാണണം..
അവരാണ് എനിക്ക് ആകെയുള്ള സമാധാനം..
അഥവാ മാർക് കുറഞ്ഞാൽ എന്റെ പഠനം മുടങ്ങിയാലോ എന്ന ഭയം എനിക്കുണ്ടായിരുന്നു...

അല്ലാഹുവിന് സ്തുതി പറയട്ടെ സ്കൂളിൽ ടോപ്പർ ആയി തന്നെ ഞാൻ വിജയിച്ചു...

എന്നാൽ വീട്ടിൽ വേറൊരു ഗൂഢാലോചന നടക്കുന്നത് ഞാൻ അറിഞ്ഞില്ല...

"ടീ ഇനി പഠിക്കാൻ പോവേണ്ട അല്ലങ്കിലും പെൺകുട്ടികൾ പഠിച്ചിട്ട് എന്താവാനാണ്...?

"വേണ്ട മൂത്തമ്മ എനിക്ക് പഠിക്കണം എനിക്ക് നല്ല മാർക്ക് ഒക്കെ ഉള്ളതല്ലേ അവിടെ തന്നെ സീറ്റ് കിട്ടും..

"സാറൊക്കെ  പറഞ്ഞിട്ടുണ്ടായിരുന്നു ഇവിടെ തന്നെ സീറ്റ് കിട്ടുമെന്ന്....

" വേണ്ട ഉമ്മ അവൾക് അവിടെ ബോയ്‌സിനോട് ഒക്കെ സംസാരിക്കാൻ വേണ്ടിയാണ് അതിനാണ് അവൾ സ്കൂളിൽ പോവുന്നത്...

നൗല മൂത്തുമ്മക്ക് കള്ളം പറഞ് കൊടുത്തു എന്നെ തെറ്റുകാരി ആകുകയാണ്...

" എന്താ നൗല നീ ഈ പറയുന്നേ..?😢 "ഇല്ലാത്തത് പറയല്ലേ അല്ലാഹുവിന്റെ ശിക്ഷ കിട്ടും...

" ഹോ നീ വല്ല്യ ഈമാനി...

"ശിക്ഷ  അത് ഞാനും അല്ലാഹുവുമായി തീരുമാനിച്ചോളും മോൾ അത് തീരുമാനിക്കേണ്ട.... 😡

"ഞാൻ ആണോ ബോയ്സിനോടൊക്കെ സംസാരിക്കാറുള്ളത് നീയല്ലേ നൗല.. ??

എന്ന് ഞാൻ  പറഞ്ഞതും അവളുടെ കൈ എന്റെ മുഖത്തു പതിച്ചതും ഒന്നിച്ചായിരുന്നു...

സങ്കടം കൊണ്ട് ഞാൻ തറയിൽ ഇരുന്ന് കുറേ സമയം കരഞ്ഞു....

"മൂത്തുമ്മ എനിക്ക് പഠിക്കണം.
പ്ലീസ് എന്നെ അയക്കണം. മൂത്തുമ്മ.
എന്നൊക്കെ പറഞ് ഞാൻ ഏറെ നേരം കരഞ്ഞു...

അനാഥ Where stories live. Discover now