Part 5

548 78 15
                                    

പേടിക്കേണ്ട എന്നൊക്കെയുള്ള വാക്കുകൾ മാത്രം മൂത്താപ്പയും നിയാസ് സാറും പറഞ്ഞത് കൊണ്ട് ഇങ്ങനെ ഒരു സിറ്റുവേഷൻ ഞാൻ പ്രതീക്ഷിച്ചേ ഇല്ലായിരുന്നു...

"അയ്യേ കുട്ടി കരയാൻ തുടങ്ങുവാണോ..???

ബോയ്‌സിന്റെ കൂടെ കുറച്ചു ഗേൾസും കൂടിയിട്ടുണ്ട്... എനിക്കാണേൽ പേടിച്ചിട്ട് ഇപ്പോ വീഴും എന്ന അവസ്ഥയിലാണ്...

" ഹേയ്... നെയിം ,പിന്നെ ഏതാണ് ബാച്ച് എന്നൊക്കെ പറഞ്ഞാൽ ...
അവിടേക്ക് നമ്മൾ ആനയിച്ചു കൊണ്ട് വിടാം കുട്ടി ..
ഒന്നുകൊണ്ടും പേടിക്കേണ്ട..
കൂട്ടത്തിൽ ഒരു പെൺകുട്ടി പറഞ്ഞു....

" അയ്യേ പേടിച്ചു അല്ലേ..?
" ഇവിടെ റാഗിങ് ഒന്നുമില്ല കുട്ടി എന്നാൽ നമ്മുടെ ഒരു സന്തോഷത്തിന് വേണ്ടി ഇങ്ങനെ ഒരു വെൽകം ചെയ്യലിന് ഇവിടുത്തെ സാറന്മാർ ഒക്കെ സമ്മതിച്ചിട്ടുണ്ട് അത് കൊണ്ട് വരൂ കുട്ടിയെ നമ്മൾ ആദരപൂർവം സ്വാഗതം ചെയ്യുന്നു ...

എന്ന് പറഞ്ഞു ഗേൾസ് ഒക്കെ എനിക്ക് കൈ തന്നു പേര് ഒക്കെ പറഞ്ഞു സംസാരിച്ചു എന്റെ ക്ലാസ്സ് കാണിച്ചു തന്നു...

പോവാം നേരം ഒരു മൊഞ്ചത്തി കുട്ടി എന്നോട് സലാം പറഞ് നമുക്ക് വീണ്ടും കാണാം എന്റെ പേര് ഷഫീല എന്നാണ് എന്നൊക്കെ പറഞ്ഞു എല്ലാരും തിരിച്ചു പോയി...

ഹോ ഞാൻ ഭയപ്പെട്ടത് പോലെ ഒന്നുമല്ല ...

"നീയും പേടിച്ചു പോയോ..?
ഞാൻ പേടിച്ചു എന്റെ വീട്ടിലേക്ക് തന്നെ പോവാൻ വിചാരിച്ചതാ...

ക്ലാസ്സിലെ പല കുട്ടികളും പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു...

പലരെയും ഞാൻ പരിചയപെട്ടു എന്റെ അടുത്തിരുന്നവരോടൊക്കെ പേര് ചോദിച്ചു പരിചയപെട്ടു തുടങ്ങി ...

അതിൽ എന്റെ കൂടെ ഇരുന്നവരുടെ ഒക്കെ പേര് ഞാൻ പടിച്ചു..

ഒരാൾ കീർത്തി ഒരാൾ തൻഹ പിന്നെ ഒരാൾ ആമിന.. ഇതിൽ എല്ലാവരും മുമ്പേ പരിചയം ഉള്ളവരാണെന്ന് തോന്നുന്നു ഞാൻ മാത്രമാണ് പുതിയത്...

" ദേ സാർ വരുന്നു എന്ന് പറഞ് എല്ലാവരും സംസാരം ഒക്കെ തൽക്കാലത്തേക്ക് നിർത്തി വെച്ചു ...
സാർ ഓരോരുത്തരായി പേരൊക്കെ ചോദിച്ചു പരിചയപെട്ടു സാറിന്റെ പേര് മനോജ് ആണെന്നും സയൻസ് സബ്ജെക്ട് ആണെന്നും ഒക്കെ പറഞ്ഞു..

അനാഥ Where stories live. Discover now